വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ ഡിആര്‍എസ് കമ്പ്യൂട്ടറിനെ തോല്‍പ്പിക്കും; പൃഥ്വിയേയും കുടുക്കിയത് ധോണി

ഡി.ആര്‍.എസില്‍ ചെന്നൈയെ വീണ്ടും ധോണി രക്ഷിച്ചു

ഹൈദരാബാദ്: ഇന്ത്യയ്ക്കു വേണ്ടിയായാലും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയായാലും വിക്കറ്റിന് പിന്നില്‍ ധോണിയാണെങ്കില്‍ ബൗളര്‍മാരുടെ ആത്മവിശ്വാസം ഇരട്ടിക്കും. വിക്കറ്റിന് പിന്നിലെ പ്രകടനത്തിലും ഡിആര്‍എസ് നല്‍കുന്നതും ധോണി കാണിക്കുന്ന കൃത്യത അപാരമാണ്. ഐപിഎല്‍ പ്ലേ ഓഫില്‍ ഡല്‍ഹിക്കെതിരെയും ധോണിയും മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു.

deepakchahar-prithvishaw

ദീപക് ചഹാറിന്റെ പന്തില്‍ പൃഥ്വിഷായെ അപ്പീല്‍ ചെയതപ്പോഴായിരുന്നു സംഭവം. അമ്പയര്‍ അപ്പീല്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ വിക്കറ്റിന് പിന്നിലുണ്ടായിരുന്ന ധോണിക്ക് സംശയമുണ്ടായിരുന്നില്ല. ഉടന്‍ ഡിആര്‍എസ്സിന് നല്‍കി. റീപ്ലേയില്‍ പന്ത് മിഡില്‍ സ്റ്റമ്പിന് കൃത്യമായി പതിക്കുന്നതാണെന്ന് വ്യക്തമായതോടെ പൃഥ്വി ഷാ പുറത്താവുകയും ചെയ്തു. പന്ത് വിക്കറ്റിന് മുകളിലൂടെ പോകുമെന്നായിരുന്നു അമ്പയറുടെ ധാരണയെങ്കിലും ധോണിയുടെ വിലയിരുത്തല്‍ തെറ്റിയില്ല.

എത്രയോ തവണ ധോണിയുടെ ഈ കൃത്യത ഇന്ത്യയ്ക്ക് തുണയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡിആര്‍എസ്സിനെ ധോണി റിവ്യു സിസ്റ്റം എന്നുപോലും ആരാധകര്‍ മാറ്റിവിളിച്ചു. ഐപിഎല്ലില്‍ ഈ സീസണില്‍ തന്നെ ധോണിയുടെ ഡിആര്‍എസ് അപൂര്‍വമായി മാത്രമേ തെറ്റിയിട്ടുള്ളൂ. ഡിആര്‍എസ്സില്‍ 86 ശതമാനമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ കൃത്യത.

ഐപിഎല്‍: ആരാവും ഇന്ത്യന്‍ കിങ്സ്? കണക്കുകള്‍ ഈ ടീമിനൊപ്പം, സീസണില്‍ കൊയ്തത് ഹാട്രിക്ക് വിജയം
ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി ഒരിക്കല്‍ക്കൂടി തിളങ്ങിയ മത്സരമായിരുന്നു ഡല്‍ഹിക്കെതിരെയുള്ളത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ ശക്തമായ ബാറ്റിങ് നിരയെ 147 റണ്‍സിലൊതുക്കിയ ചെന്നൈ 19 ഓവറില്‍ നാലു വിക്കറ്റിന് ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. ഓപ്പണര്‍മാരായ വാട്സനും (50) ഡുപ്ലെസിയും (50) നേടിയ അര്‍ധശതകമാണ് ചെന്നൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

Story first published: Saturday, May 11, 2019, 14:12 [IST]
Other articles published on May 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X