വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജോണ്‍സ് കുഴഞ്ഞുവീണത് ബ്രെറ്റ് ലീക്ക് അരികില്‍! പിന്നീട് സംഭവിച്ചത്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുംബൈയില്‍ വച്ചായിരുന്നു ജോണ്‍സ് മരിച്ചത്

മുംബൈ: ലോകമെമ്പാടുള്ള ക്രിക്കറ്റ് താരങ്ങളെയും കളിപ്രേമികളെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ ഡീന്‍ ജോണ്‍സിന്റെ വിയോഗ വാര്‍ത്ത വൈകീട്ടോടെ പുറത്തുവന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ ഐപിഎല്‍ കമന്ററി പാനലിലുണ്ടായിരുന്ന അദ്ദേഹം മുംബൈയില്‍ വച്ചായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചത്.

IPL 2020: എല്ലാവര്‍ക്കും വേണ്ടത് ധോണിയെ! സിക്‌സര്‍ ഇത്ര സിംപിളോ? സഞ്ജു പറയുന്നുIPL 2020: എല്ലാവര്‍ക്കും വേണ്ടത് ധോണിയെ! സിക്‌സര്‍ ഇത്ര സിംപിളോ? സഞ്ജു പറയുന്നു

സച്ചിന്റെ മരുമകനാവുമോ ശുഭ്മാന്‍? സാറയുമായി പ്രണയത്തില്‍! അഭ്യൂഹങ്ങള്‍ക്കു കാരണമുണ്ട്സച്ചിന്റെ മരുമകനാവുമോ ശുഭ്മാന്‍? സാറയുമായി പ്രണയത്തില്‍! അഭ്യൂഹങ്ങള്‍ക്കു കാരണമുണ്ട്

ജോണ്‍സിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുന്നിരിക്കുകയാണ്. അദ്ദേഹം ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുമ്പോള്‍ നാട്ടുകാരനും മുന്‍ പേസ് ഇതിഹാസവുമായ ബ്രെറ്റ് ലീ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം രക്ഷിക്കാന്‍ തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്തിരുന്നുവെന്നുമാണ് അടുത്ത വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍.

11.30-12നും ഇടയില്‍

11.30-12നും ഇടയില്‍

ഇന്നു രാവിലെ 11.30നും 12നും ഇടയിലായിരുന്നു സംഭവം നടന്നത്. കാര്യമായ അസ്വസ്ഥതകളൊന്നും പ്രകടിപ്പിക്കാതിരുന്ന അദ്ദേഹം വളരെ പെട്ടെന്നായിരുന്നു കുഴഞ്ഞു വീണതെന്നും തുടര്‍ന്നു മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് വിവരം.
ഹോട്ടല്‍ മുറിയിലെ ലോബിയില്‍ ബ്രെറ്റ് ലീ തൊട്ടടുത്തു നില്‍ക്കെയായിരുന്നു ജോണ്‍സ് കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ സിപിആര്‍ നല്‍കി ലീ അദ്ദേഹത്തിന്റെ രക്ഷിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയെന്നുമാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതെന്നു ഡെയ്‌ലി മെയ്ല്‍ ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രിയിലെത്തുമ്പോഴേക്കും മരണം

ആശുപത്രിയിലെത്തുമ്പോഴേക്കും മരണം

സിപിആര്‍ നല്‍കി ജോണ്‍സിനെ രക്ഷിക്കാന്‍ ലീ ശ്രമിച്ചു നോക്കിയെങ്കിലും ഒരു മാറ്റവും സംഭവിച്ചില്ല. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ ആംബുലന്‍സില്‍ നഗരത്തിലെ ഹര്‍കിഷന്‍ദാസ് ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ അവിടെയെത്തുമ്പോഴേക്കും ജോണ്‍സിന്റെ മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഹൃദയാഘാതം സംഭവിക്കുന്നതിനു മുമ്പ് ഇന്നു രാവിലെ ജോണ്‍സ് ഓടാന്‍ പോയിരുന്നതായി ചില അടുത്ത സുഹൃത്തങ്ങള്‍ പറയുന്നു.

ഓസ്‌ട്രേലിയയുടെ മിന്നും താരം

ഓസ്‌ട്രേലിയയുടെ മിന്നും താരം

വിരമിച്ച ശേഷം കമന്റേറ്റര്‍, കളി വിശകലനം എന്നിവയിലെല്ലാം തിളങ്ങി നില്‍ക്കുകയായിരുന്നു 59 കാരനായ ജോണ്‍സ്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ജനിച്ച അദ്ദേഹം ഒരു കാലത്ത് ദേശീയ ടീമിലെ മിന്നും താരമായിരുന്നു. അലന്‍ ബോര്‍ഡര്‍ നയിച്ച ദേശീയ ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം കൂടിയായിരുന്നു ജോണ്‍സ്.
ഓസീസിനായി 52 ടെസ്റ്റുകളില്‍ നിന്നും 46.55 ശരാശരിയോടെ 3631 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 11 സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു. 216 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 52 ടെസ്റ്റുകള്‍ കൂടാതെ 164 ഏകദിനങ്ങളും ജോണ്‍സ് കളിച്ചു. ഏഴു സെഞ്ച്വറികളും 46 ഫിഫ്റ്റികളുമുള്‍പ്പെടെ 6068 റണ്‍സെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

Story first published: Thursday, September 24, 2020, 21:09 [IST]
Other articles published on Sep 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X