ബാന്‍ക്രോഫ്റ്റിനു പിന്നാലെ വാര്‍ണര്‍ക്കും പച്ചക്കൊടി... ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഉടന്‍

Written By:
ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു | Oneindia Malayalam

സിഡ്‌നി: പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ഒരു വര്‍ഷത്തേക്കു സസ്‌പെന്റ് ചെയ്യപ്പെട്ട ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നു. ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കാന്‍ താരത്തിനു ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുമതി നല്‍കി. സിഡ്‌നി പ്രീമിയര്‍ ലീഗില്‍ റാന്‍ഡ്‌വിക്ക് പെറ്റര്‍ഷാമിനു വേണ്ടിയാണ് വാര്‍ണര്‍ കളിക്കുക. വാര്‍ണറിനെക്കൂടാതെ ടീമംഗം കാമറണ്‍ ബാന്‍ക്രോഫ്റ്റ്, മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരെയും പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. വാര്‍ണറെയും സ്മിത്തിനെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ആറു മാസത്തേക്കുമാണ് വിലക്കിയത്.

1

ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കാന്‍ ബാന്‍ക്രോഫ്റ്റിനു ദിവസങ്ങള്‍ക്കു മുമ്പ് അനുവാദം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ണര്‍ക്കും പച്ചക്കൊടി ലഭിച്ചത്. ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കാന്‍ വാര്‍ണര്‍ക്കു അനുമതി നല്‍കിയ തീരുമാനത്തെ താരത്തിന്റെ ക്ലബ്ബായ റാന്‍ഡ്‌വിക്ക് സ്വാഗതം ചെയ്തു. അദ്ദേഹം വീണ്ടും ടീമിനൊപ്പം ചേരുന്നതില്‍ ആഹ്ലാദമുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് വാര്‍ണറെന്നും റാന്‍ഡ്‌വിക്ക് പ്രസിഡന്റ് മൈക്ക് വിറ്റ്‌നി പറഞ്ഞു.

ഐപിഎല്‍: ഇവരുടെ 'ഭരണം' ഒരൊറ്റ സീസണ്‍ മാത്രം... വന്‍ പരാജയം, പിന്നാലെ കസേരയും തെറിച്ചു

ഇവരില്ലാതെ എന്ത് ഐപിഎല്‍? വിരുന്നുകാരായി വന്ന് വീട്ടുകാരായി മാറിയവര്‍... തുടര്‍ച്ചയായ 11ാം സീസണ്‍

2013- 14 സീസണിലാണ് വാര്‍ണര്‍ റാന്‍ഡ്‌വിക്ക് ക്ലബ്ബിന്റെ ഭാഗമായത്. എന്നാല്‍ ദേശീയ ടീമിന്റെയും ഐപിഎല്ലിലെയും തിരക്കേറിയ ഷെഡ്യൂളുകളെത്തുടര്‍ന്നു ക്ലബ്ബിനായി കളിക്കാന്‍ താരത്തിനു സാധിച്ചിരുന്നില്ല.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, May 17, 2018, 14:14 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍