ലേമാനും മതിയായി... നാണക്കേട് സഹിച്ചു ഇനി തുടരില്ല, നാലാം ടെസ്റ്റിനു മുമ്പ് രാജി?

Written By:

സിഡ്‌നി: രാജ്യത്തിനാകെ അപമാനമുണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ അടിമുടി ഉലച്ചു കഴിഞ്ഞു. നാണക്കേടിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സ്ഥാനമൊഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഒാസീസ് ടീം കോച്ച് ഡാരന്‍ ലേമാനും രാജിവയ്ക്കാന്‍ ഒരുങ്ങുകയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വെള്ളിയാഴ്ച ജൊഹാനസ്ബര്‍ഗില്‍ നടക്കുന്ന നാലാം ടെസ്റ്റിനു മുമ്പ് ലേമാന്‍ സ്ഥാനമൊഴിയുമെന്നും സൂചനയുണ്ട്.

മാറ്റങ്ങളുമായി ഓസീസ് നാലാം ടെസ്റ്റിന്... സ്മിത്തിനു പകരം റെന്‍ഷോ, ടീമിനൊപ്പം ഉടന്‍ ചേരും

കളിക്കളത്തിലെ കൊടും ചതി... എല്ലാം ഒരാള്‍ മുന്‍കൂട്ടി കണ്ടു!! കള്ളക്കളി പൊളിച്ചത് ഡിവില്ലിയേഴ്‌സ്

1

പന്തില്‍ കൃത്രിമം കാണിക്കാനുള്ള ഗൂഡാലോചനയില്‍ കോച്ചിങ് സംഘത്തില്‍ പെട്ട ഒരാള്‍ക്കും പങ്കില്ലെന്നാണ് സ്മിത്ത് നേരത്തേ പറഞ്ഞത്. എങ്കിലും ലേമാനെ തീര്‍ത്തും നിരപരാധിയായി കാണാന്‍ ആരും തയ്യാറല്ല. മുന്‍ ദേശീയ താരം കൂടിയായ ലേമാനും ഇത്തരമൊരു ചതിയില്‍ തീര്‍ച്ചയായും പങ്കുണ്ടെന്നാണ് പലരും ഉറച്ചു വിശ്വസിക്കുന്നത്. വിവാദങ്ങളെക്കുറിച്ചൊന്നും ലേമാന്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. 2019ലെ ആഷസ് വരെ ടീമുമായി അദ്ദേഹത്തിനു കരാറുണ്ടെങ്കിലും നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതുവരെ തുടരേണ്ടെന്നാണ് ലമാന്റെ തീരുമാനം.

2

ചതിയിലൂടെ മല്‍സരം ജയിക്കാനുള്ള പദ്ധതിയില്‍ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും ലേമാനും മറ്റുള്ളവരെപ്പോലെ കുറ്റക്കാരനാണെന്നാണ് ഓസീസിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് നേരത്തേ അഭിപ്രായപ്പെട്ടത്. ഇനി അദ്ദേഹത്തിന് ഒരു പങ്കും ഇല്ലെന്നാണെങ്കിലും തന്റെ ടീമില്‍ ലേമാന് യാതൊരു നിയന്ത്രണവുമില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതേക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിട്ടുണ്ടെങ്കില്‍ മറ്റുള്ളവരെപ്പോലെ അദ്ദേഹവും ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും ക്ലാര്‍ക്ക് പറയുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, March 27, 2018, 15:42 [IST]
Other articles published on Mar 27, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍