വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പത്ത് ടീമുകള്‍... ഒരു സ്വപ്‌നം, ലോകകപ്പിനൊരുങ്ങി ടോപ് ഫോര്‍, കറുത്ത കുതിരകളാകാന്‍ രണ്ട് ടീമുകള്‍!!

By Vaisakhan MK
കറുത്ത കുതിരകളാകാന്‍ രണ്ട് ടീമുകള്‍ | #CWC19 | Oneindia Malayalam

ലണ്ടന്‍: ലോകകപ്പ് പോരാട്ടങ്ങള്‍ നാളെ തുടങ്ങുകയാണ്. കളത്തിലെ ഏറ്റവും ശക്തരായ 10 പേര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കളിയുടെ മാമാങ്കം ഇംഗ്ലണ്ടിലാണ് നടക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമും അവരാണ്. സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയ അവരെ പരാജയപ്പെടുത്തിയതോടെ ലോകകപ്പില്‍ ഫേവറിറ്റുകളില്ലെന്നും വ്യക്തമാകുകയാണ്. ഇന്ത്യക്കും മുന്‍നിരയില്‍ തന്നെ സ്ഥാനമുണ്ട്.

ആരാകും ലോകകപ്പ് ജേതാവെന്ന് ഇത്തവണ പ്രവചിക്കുക അസാധ്യമായ കാര്യമാണ്. എല്ലാവരും പ്രതീക്ഷ വെച്ചിരുന്ന ടീമുകളുടെ വിജയസാധ്യതകള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഏറെ പ്രതീക്ഷ നല്‍കിയിരുന്ന ഇന്ത്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ഇതൊക്കെ എങ്ങോട്ട് വേണമെങ്കിലും ഫലം മാറാമെന്ന് വ്യക്തമാകുന്നു. നിലവില്‍ നാല് ടീമുകള്‍ക്ക് മികച്ച സാധ്യതയാണ് നില നില്‍ക്കുന്നത്.

പോരാട്ടം ഒരുങ്ങുന്നു

പോരാട്ടം ഒരുങ്ങുന്നു

മെയ് 30ന് ആദ്യ മത്സരം തുടങ്ങുകയാണ്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മത്സരം. ചരിത്രത്തില്‍ ആദ്യമായി ഇംഗ്ലണ്ടിന് ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഈ ലോകകപ്പിലാണ്. പത്ത് ടീമുകളും തമ്മില്‍ ആദ്യ ഘട്ടമായ റോബിന്‍ റൗണ്ടില്‍ ഏറ്റുമുട്ടും. അതില്‍ കൂടുതല്‍ പോയിന്റുള്ള നാല് പേര്‍ സെമിയിലേക്ക് മുന്നേറും. ഇതില്‍ അട്ടിമറികള്‍ക്ക് അതുകൊണ്ട് തന്നെ വന്‍ സാധ്യതയാണ് ഉള്ളത്. എന്നാല്‍ ആര്‍ക്കും മുന്‍തൂക്കം പ്രവചിക്കാനാവില്ല.

നാല് പേരില്‍ പ്രതീക്ഷ

നാല് പേരില്‍ പ്രതീക്ഷ

ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവരാണ് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കപ്പ് നേടിയ ടീമുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. രണ്ട് തവണയും ആതിഥേയരായ ടീമുകളാണ് വിജയിച്ചത്. ഇവിടെ ചരിത്രം തെറ്റിക്കാതിരിക്കാന്‍ വിജയം അനിവാര്യമാണ്. വെസ്റ്റിന്‍ഡീസും പാകിസ്താനുമാണ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍. അതേസമയം സമീപകാലത്തെ ഇംഗ്ലണ്ടിന്റെ പ്രകടനമാണ് അവരെ എല്ലാ ടീമുകള്‍ക്കും മുന്നില്‍ നിര്‍ത്തുന്നത്.

ഇംഗ്ലണ്ടിന്റെ മടങ്ങിവരവ്

ഇംഗ്ലണ്ടിന്റെ മടങ്ങിവരവ്

ഇംഗ്ലണ്ട് 2015ലെ ലോകകപ്പില്‍ തോറ്റശേഷം ഘട്ടം ഘട്ടമായിട്ടാണ് ടീമിനെ വാര്‍ത്തെടുത്തത്. ആക്രമണ ശൈലിയുള്ളവരെ മുഴുവന്‍ ടീമിനെ നിലനിര്‍ത്തുന്നതാണ് കണ്ടത്. 400 റണ്‍സ് എന്ന സ്‌കോറൊക്കെ നിരന്തരം ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തിരുന്നു. അവസാന പത്ത് പരമ്പരകളിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഇതിലൊന്നും രണ്ടില്‍ കൂടുതല്‍ മത്സരങ്ങള്‍ അവര്‍ തോറ്റിട്ടില്ല. ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഇയാന്‍ മോര്‍ഗന്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗും നിലവിലെ ഫോമും ഇംഗ്ലണ്ടിനെ ഫേവറിറ്റുകളാക്കുന്നു.

ഇന്ത്യക്കും മികച്ച ടീം

ഇന്ത്യക്കും മികച്ച ടീം

ഇന്ത്യക്ക് വന്‍ സാധ്യത ടൂര്‍ണമെന്റില്‍ കല്‍പ്പിക്കുന്നുണ്ട്. ടോപ് ത്രീയുടെ മികവാണ് ഇന്ത്യക്കുള്ള മുന്‍തൂക്കം. എന്നാല്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവര്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, എന്നിവരുടെ ഫോം ബാറ്റിംഗിലും, ജസ്പ്രീത ബുംറ, യുസവേന്ദ്ര ചാഹല്‍ എന്നിവരുടെ ബൗളിംഗും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ ഏകദിന പരമ്പരകളില്‍ ഇന്ത്യ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട് എന്നതും ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്.

മറ്റുള്ളവരുടെ സാധ്യത

മറ്റുള്ളവരുടെ സാധ്യത

സ്മിത്തിന്റെയും വാര്‍ണറുടെയും വരവ് ഓസ്‌ട്രേലിയയെ ശക്തിപ്പെടുത്തിരിക്കുകയാണ്. ടീമംഗങ്ങള്‍ ആവേശത്തിലാണ്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് മികച്ച ഫോമില്‍ കളിക്കുന്നതും ഗുണകരമാണ്. പാകിസ്താനും വെസ്റ്റിന്‍ഡീസും അടുത്ത കാലത്തായി ഇംഗ്ലണ്ടില്‍ കളിച്ച് പരിചയിച്ചവരാണ്. വിന്‍ഡീസിന് വിസ്‌ഫോടന ബാറ്റിംഗിന് പാകിസ്താന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടതും വലിയ നേട്ടമാകും. അതേസമയം ടി20 ഫോര്‍മാറ്റില്‍ കളിക്കാന്‍ സാധിച്ചാല്‍ ന്യൂസിലന്‍ഡും കപ്പുയര്‍ത്തും. 2015 ലോകകപ്പിലെ ഫൈനലിസ്റ്റുകളെന്ന നേട്ടവും അവര്‍ക്കുണ്ട്. ദക്ഷിണാഫ്രിക്കയും ഏത് ടീമിനെയും വീഴ്ത്താന്‍ പോന്നവരാണ്. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ ഈ പറഞ്ഞവരെയൊക്കെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. റണ്ണൊഴുകുന്ന പിച്ചില്‍ അട്ടിമറികള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

ക്യാപ്റ്റന്‍സിയില്‍ വിരാട് കോലിക്ക് രണ്ട് തുറുപ്പുചീട്ടുകള്‍... ലോകകപ്പില്‍ ഇവര്‍ നിര്‍ണായകം!!ക്യാപ്റ്റന്‍സിയില്‍ വിരാട് കോലിക്ക് രണ്ട് തുറുപ്പുചീട്ടുകള്‍... ലോകകപ്പില്‍ ഇവര്‍ നിര്‍ണായകം!!

Story first published: Wednesday, May 29, 2019, 19:35 [IST]
Other articles published on May 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X