ഏത് ഡിഗ്രിയേക്കാളും ക്രിക്കറ്റില്‍നിന്നും താന്‍ പഠിച്ചെന്ന് വിരാട് കോലി

Posted By:

ദില്ലി: ഏതു അക്കാദമിക് ഡിഗ്രിയേക്കാളും കൂടുതല്‍ ക്രിക്കറ്റില്‍ നിന്നും താന്‍ പഠിച്ചെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഒരു സ്‌പോര്‍ട്‌സ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കോലി. ഏതെങ്കിലും ബിരുദം ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ പഠിപ്പിക്കുമെന്ന് താന്‍ കരുതുന്നില്ല. ക്രിക്കറ്റ് തന്നെ എല്ലാം പഠിപ്പിച്ചെന്നും കോലി പറഞ്ഞു.

ക്രിക്കറ്റ് തന്നെ നല്ല മനുഷ്യനാകാന്‍ പഠിപ്പിക്കുന്നു. എല്ലാം സമയവും എന്നെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിനുവേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ജനങ്ങള്‍ നമ്മളില്‍നിന്നും പ്രതീക്ഷിക്കുന്നത് നല്‍കാനാകണം. ജനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ നല്‍കണമെന്ന ചിന്ത നിങ്ങളെ മറ്റൊരാളാക്കിമാറ്റും.

viratkohli

ഓരോ ദിവസവും താന്‍ ഓരോ കാര്യങ്ങള്‍ പഠിക്കുകയാണ്. തെറ്റുകളില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാകും. സ്‌പോര്‍ട്‌സില്‍നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനായാല്‍ നിങ്ങളുടെ യാത്രയില്‍ വിജയിക്കാനുമെന്നും കോലി പറഞ്ഞു. കഠിനമായ സമയങ്ങളും നല്ല സമയങ്ങളും ക്രിക്കറ്റ് നിങ്ങള്‍ക്ക് സമ്മാനിക്കും. എല്ലാ അവസരത്തിലും മാനസിക സമ്മര്‍ദ്ദമില്ലാതിരിക്കുകയാണ് പ്രധാനമെന്നും കോലി വ്യക്തമാക്കി.

സ്‌പോര്‍ട്‌സില്‍ മികവു കാട്ടുന്നവര്‍ക്കായി സ്‌കോളര്‍ഷിപ്പുകളും പിന്തുണയും നല്‍കാനായി കോലി പുതിയ തുടക്കമിട്ടിരിക്കുകയാണ്. ആര്‍പി എസ്ജി ഗ്രീപ്പ് സഞ്ജീവ് ഗോയങ്കയുമായി ചേര്‍ന്നാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. ഇന്ത്യന്‍ സ്‌പോര്‍ട്‌സിന് തങ്ങളാലാകുന്നത് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്ന് കോലി പറഞ്ഞു.

Story first published: Sunday, September 10, 2017, 8:48 [IST]
Other articles published on Sep 10, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍