വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന് സല്യൂട്ട്... ഇതാണ് ആത്മാര്‍ഥത, കേരള സൂപ്പര്‍ താരത്തെ പുകഴ്ത്തി ആരാധകര്‍

രഞ്ജിയുടെ രണ്ടാമിന്നിങ്‌സില്‍ പരിക്ക് വകവയ്ക്കാതെയാണ് സഞ്ജു ഇറങ്ങിയത്

By Manu

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലില്‍ കടന്നതിന്റെ ആഹ്ലാദത്തിലാണ് കേരളാ ടീം. വയനാട് കൃഷ്ണഗിരി സ്റ്റേ്ഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ഇന്ത്യന്‍ താരം പാര്‍ഥീവ് പട്ടേല്‍ നയിച്ച ഗുജറാത്തിനെ മൂന്നു ദിവസം കൊണ്ടു ചുരുട്ടിക്കെട്ടിയാണ് കേരളം തങ്ങളുടെ ആദ്യ സെമി ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്. പേസര്‍മാരായ ബേസില്‍ തമ്പിയുടെയും സന്ദീപ് വാര്യരുടെയും അവിസ്മരണീയ ബൗളിങ് പ്രകടനമാണ് കേരളത്തിന് 113 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

കോലി ദി ഗ്രേറ്റ്, ഏകദിനത്തിലെ എക്കാലത്തെയും കേമന്‍!! പക്ഷെ, ഈ റെക്കോര്‍ഡുകള്‍ കൂടി തകര്‍ക്കണം... കോലി ദി ഗ്രേറ്റ്, ഏകദിനത്തിലെ എക്കാലത്തെയും കേമന്‍!! പക്ഷെ, ഈ റെക്കോര്‍ഡുകള്‍ കൂടി തകര്‍ക്കണം...

എന്നാല്‍ കേരളം കാണാതെ പോയ മറ്റൊരു ഹീറോ കൂടിയുണ്ട്.ബാറ്റിങില്‍ വലിയ സംഭാവനകള്‍ നല്‍കാനായില്ലെങ്കിലും ഗുരുതരമായ പരിക്ക് വകവയ്ക്കാതെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ സഞ്ജു സാംസണാണ് ഈ താരം.

കൈവിരലിന് സാരമായി പരിക്കേറ്റു

കൈവിരലിന് സാരമായി പരിക്കേറ്റു

ഗുജറാത്തിനെതിരേ ഒന്നാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിന്റെ കൈവിരലിന് സാരമായി പരിക്കുപറ്റിയത്. ഗുജറാത്ത് പേസര്‍ അര്‍സാന്‍ നാഗ്വവസ്വാലയുടെ ബൗളിങിലാണ് സഞ്ജുവിന്റെ വലതു കൈവിരലിന് പരിക്കേറ്റത്. 34 പന്തില്‍ നിന്നും 17 റണ്‍സുമായി ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ഇത്.
കടുത്ത വേദനയെ തുടര്‍ന്നു ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ട സഞ്ജുവിനെ ആശുപത്രിയിലേക്കു കൊണ്ടു പോവുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൈവിരലിലെ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്.

രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തി

രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തി

പരിക്ക് സാരമുള്ളതിനായതിനാല്‍ രണ്ടാമിന്നിങ്‌സില്‍ സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങില്ലെന്നാണ് ആരാധകരും ടീം മാനേജ്‌മെന്റുമെല്ലാം കരുതിയിരുന്നത്.
എന്നാല്‍ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് രണ്ടാമിന്നിങ്‌സില്‍ കേരളം ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ താരം പത്താമാനായി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. കേരളം അപ്പോള്‍ ഒമ്പതു വിക്കറ്റിന് 163 റണ്‍സെന്ന നിലയിലായിരുന്നു.

കൈയടിച്ച് ആരാധകര്‍

കൈയടിച്ച് ആരാധകര്‍

കേരളത്തിനായി രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജുവിനെ കൃഷ്ണഗിരി സ്‌റ്റേഡിയത്തിലെ കാണികള്‍ കൈയടികളോടെയാണ് വരവേറ്റത്. വലതു കൈവിരലിനു പൊട്ടലേറ്റതിനാല്‍ ഒരു കൈ കൊണ്ടാണ് സഞ്ജു ബാറ്റ് ചെയ്തത്.
ജലജ് സക്‌സേനയോടൊപ്പം ചേര്‍ന്ന് എട്ടു റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്താണ് സഞ്ജു പുറത്തായത്. 24 കാരനായ താരം അക്ഷര്‍ പട്ടേലിന്റെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. എങ്കിലും പരിക്കിനെ തോല്‍പ്പിച്ച് സഞ്ജു കാണിച്ച ധൈര്യവും ആത്മസമര്‍പ്പണവും മറ്റു യുവതാരങ്ങള്‍ മാതൃകയാക്കേണ്ടതാണെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

Story first published: Friday, January 18, 2019, 14:51 [IST]
Other articles published on Jan 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X