വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തു ചുരണ്ടല്‍ വിവാദം- അന്വേഷണം വെറും തമാശ! എല്ലാവരെയും ചോദ്യം ചെയ്തില്ലെന്നു വിമര്‍ശനം

2018ലായിരുന്നു വിവാദമായ സംഭവം നടന്നത്

പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയണ്. കഴിഞ്ഞ ദിവസം സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഓസീസ് ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് നടത്തിയ ചില വെളിപ്പെടുത്തലാണ് വീണ്ടും വിവാദത്തിനു തുടക്കമിട്ടിരിക്കുന്നത്. ഓസീസ് ടീമിലെ മറ്റു പലര്‍ക്കും സംഭവെത്തുറിച്ച് വ്യക്തമായി അറിമായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെയാണ് സംഭവത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ വീണ്ടും അന്വേഷണത്തിനൊരുങ്ങുന്നത്.

1

അതിനിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് സംഭവത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ മാനേജരായ ജെയിംസ് എര്‍സ്‌കിന്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണം വെറുമൊരു തമാശയായിരുന്നുവെന്നും അന്നു ഓസീസ് ടീമിലെ എല്ലാവരെയും ചോദ്യം ചെയ്തിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

2018ലെ സംഭവത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ല. ടീമിലെ എല്ലാവരോടും ഇതേക്കുറിച്ച് അവര്‍ ചോദിച്ചിട്ടുമില്ല. വളരെ മോശം രീതിയിലാണ് ഈ സംഭവം ക്രിക്കറ്റ് ഓസ്‌ല്രേിയ കൈകാര്യം ചെയ്തത്, ശരിക്കും തമാശ തന്നെയാണിത്. പക്ഷെ സത്യം മുഴുവന്‍ പുറത്തു വരിക തന്നെ വേണം, അതു തന്നെ സംഭവിക്കും. സത്യം എനിക്കറിയാം. ഒരു പ്രത്യേക ലക്ഷ്യത്തോടെയല്ല ഞാന്‍ ഇതു പറയുന്നത്. കാരണം ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീമിനെ കുറച്ചു കാലമായി ഓസീസ് ജനതയ്ക്കു ഇഷ്ടമല്ല, അവര്‍ നന്നായി പെരുമാറിയിരുന്നില്ല എന്നതാണ് കാരണമെന്നും എര്‍സ്‌കിന്‍ ഒരു ഓസീസ് മാധ്യമത്തോടു പറഞ്ഞു.

ഞാന്‍ കാലിസ്, വാട്‌സന്‍ എന്നിവരെപ്പോലെ, യഥാര്‍ഥ ഓള്‍റൗണ്ടറെന്നു വിജയ് ശങ്കര്‍!- ട്രോള്‍ മഴഞാന്‍ കാലിസ്, വാട്‌സന്‍ എന്നിവരെപ്പോലെ, യഥാര്‍ഥ ഓള്‍റൗണ്ടറെന്നു വിജയ് ശങ്കര്‍!- ട്രോള്‍ മഴ

എന്നെ നിലത്തിടരുത്, കോലിയോടും യൂസുഫിനോടും പറഞ്ഞു- ലോകകപ്പ് വിജയത്തെക്കുറിച്ച് സച്ചിന്‍എന്നെ നിലത്തിടരുത്, കോലിയോടും യൂസുഫിനോടും പറഞ്ഞു- ലോകകപ്പ് വിജയത്തെക്കുറിച്ച് സച്ചിന്‍

കുറ്റാരോപിതരായ മൂന്നു ഓസീസ് താരങ്ങളെയും നിന്ദ്യരായാണ് പരിഗണിച്ചതെന്നും ഇവരില്‍ ആരെങ്കിലുമൊരാള്‍ സിഎയ്‌ക്കെിരേ അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നെങ്കില്‍ സത്യം മുഴുവന്‍ പുറത്തുവരുമായിരുന്നുവെന്നും ശിക്ഷയുടെ കാലാവധി കുറയുമായിരുന്നുവെന്നും വാര്‍ണറുടെ മാനേജര്‍ തുറന്നടിച്ചു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരോട് അപമര്യാദയായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പെരുമാറിയത് എന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ തെറ്റായ പ്രവര്‍ത്തിയാണെ ചെയ്തതെങ്കിലും ശിക്ഷ കുറ്റത്തിനു അനുയോജ്യമല്ല. ഈ താരങ്ങളില്‍ ഒന്നോ, രണ്ടോ പേര്‍ നിയമ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ സത്യം കാരണം അവര്‍ വിജയിക്കുമായിരുന്നുവെന്നും എര്‍സ്‌കിന്‍ വ്യക്തമാക്കി.

ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത്. അന്നു ടീമിന്റെ ക്യാപ്റ്റനായിരുന്ന സമിത്ത്, വൈസ് ക്യാപ്റ്റന്‍ വാര്‍ണര്‍ എന്നിവര്‍ക്കു ഓരോ വര്‍ഷത്തെ വിലക്കും നേരിടേണ്ടി വന്നിരുന്നു. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ടെസ്റ്റിനിടെയായിരുന്നു ഫീല്‍ഡിങിടെ പോക്കറ്റില്‍ സൂക്ഷിച്ച ഉരക്കടാസ് കൊണ്ട് ബാന്‍ക്രോഫ്റ്റ് ബോളില്‍ കൃത്രിമ കാണിച്ചത്. വാര്‍ണറായിരുന്നു ഇതിനു നിര്‍ദേശം നല്‍കിയതെന്നും ക്യാപ്റ്റന്‍ സ്മിത്തിന് ഇവ അറിയാമായിരുന്നിട്ടും മൗനം പാലിച്ചെന്നുമായിരുന്നു അന്വേഷണത്തിനു ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിശദീകരണം.

Story first published: Monday, May 17, 2021, 17:07 [IST]
Other articles published on May 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X