വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിപിഎല്‍ 2020: രാംനരേഷ് സര്‍വന്‍ ഈ സീസണില്‍ പങ്കെടുക്കില്ല

കിങ്‌സ്ടൗണ്‍: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആഗസ്റ്റ് 18ന് ആരംഭിക്കാനിരിക്കുകയാണ്. ടീമുകള്‍ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. ഇപ്പോഴിതാ ജമൈക്ക തല്‍വാസിന് തിരിച്ചടി നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ടീമിന്റെ സഹ പരിശീലകനായ രാം നരേഷ് സര്‍വന്‍ ഈ സീസണിലുണ്ടാകില്ലെന്നതാണ് തല്‍വാസിന് തിരിച്ചടിയായിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം ഈ സീസണില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. 'സര്‍വന്‍ ഒരുപാട് കാര്യങ്ങള്‍ ടീമിനുവേണ്ടി ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ അറിവും പരിചയസമ്പത്തും താരങ്ങളോട് ഇടപഴകുന്ന രീതിയുമെല്ലാം ടീമിന് വളരെ ഫലപ്രദമായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് നഷ്ടമാകും' ജമൈക്ക തല്‍വാസ് സിഇഒ ജെഫ് മില്ലര്‍ പറഞ്ഞു.

സര്‍വന്റെ പകരക്കാരനായി വിനോദ് മഹാരാജിനെയും റിയാന്‍ ഓസ്റ്റിനെയും നിയമിച്ചിട്ടപണ്ട്. ഫ്‌ളോയ്ഡ് റീഫറാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. 2018ലാണ് സര്‍വന്‍ തല്‍വാസിന്റെ സഹ പരിശീലകനാവുന്നത്. 2013 മുതല്‍ ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടി അദ്ദേഹം കളിച്ചിരുന്നു. 40കാരനായ സര്‍വന്‍ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 87 ടെസ്റ്റില്‍ നിന്ന് 5842 റണ്‍സും 23 വിക്കറ്റും 181 ഏകദിനത്തില്‍ നിന്ന് 5804 റണ്‍സും 16 വിക്കറ്റും 18 ടി20യില്‍ നിന്ന് 298 റണ്‍സും 2 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. നാല് ഐപിഎല്ലില്‍ നിന്നായി 73 റണ്‍സും സര്‍വന്റെ പേരിലുണ്ട്. 2016ലാണ് എല്ലാ ഫോര്‍മാറ്റില്‍ നിന്നും സര്‍വന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 5000 റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതി സര്‍വന്റെ പേരിലാണ്. 28ാം വയസിലാണ് സര്‍വന്‍ ഈ നേട്ടത്തിലെത്തിയത്.

ramnareshsarwan

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലും ഈ സീസണില്‍ കളിക്കുന്നില്ല. വ്യക്തിപരമായ കാരണംകൊണ്ടാണ് ഗെയ്‌ലും ഈ സീസണില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സിപിഎല്ലില്‍ കൂടുതല്‍ റണ്‍സും സെഞ്ച്വറിയും ഗെയ്‌ലിന്റെ പേരിലാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ ഗെയ്ല്‍ ഇതിനുവേണ്ടിയാണ് സിപിഎല്ലില്‍ നിന്ന് വിശ്രമം എടുത്തതെന്നാണ് വിവരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണത്തോടെ നടത്തുന്ന സിപിഎല്ലില്‍ നിരവധി സൂപ്പര്‍ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. കീറോണ്‍ പൊള്ളാര്‍ഡ്,ഡ്വെയ്ന്‍ ബ്രാവോ,ഡാരന്‍ ബ്രാവോ,സുനില്‍ നരെയ്ന്‍,ക്രിസ് ലിന്‍,കോളിന്‍ മണ്‍റോ,ഡ്വെയ്ന്‍ സ്മിത്ത്,ഡാരന്‍ സമി,കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് എന്നിവരെല്ലാം ഈ സീസണിലും കളിക്കും. 33 മത്സരങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് ആഗസ്റ്റ് 10ന് അവസാനിക്കും.

Story first published: Thursday, August 13, 2020, 15:47 [IST]
Other articles published on Aug 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X