ഐപിഎല്‍: ചെന്നൈക്കു റെയ്‌നയില്ല, പകരമാര് ? അവസരം കാത്ത് ഇവര്‍

Written By:

ചെന്നൈ: മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സിനു അപ്രതീക്ഷിത തിരിച്ചടിയേകിയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കു പരിക്കേറ്റത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തിലാണ് ഫീല്‍ഡിങിനിടെ താരത്തിന്റെ കാല്‍പ്പേശിക്കു പരിക്കേറ്റത്. തുടര്‍ന്ന് മുടന്തി നീങ്ങിയാണ് അദ്ദേഹം ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

പരിക്ക് ഭേദമാവാത്തതിനാല്‍ അടുത്ത രണ്ടു മല്‍സരങ്ങളില്‍ റെയ്‌നയ്ക്കു കളിക്കാനാവില്ലെന്ന് ഉറപ്പായായിട്ടുണ്ട്. മൂന്നാമത്തെ കളിയില്‍ താരം തിരിച്ചെത്തുമോയെന്നും ഉറപ്പില്ല. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ റെയ്‌നയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെന്നൈ. മൂന്നു പേര്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

മുരളി വിജയ്

മുരളി വിജയ്

രണ്ടു കോടി രൂപയ്ക്കാണ് തങ്ങളുടെ മുന്‍ താരമായ മുരളി വിജയ്‌യെ ചെന്നൈ സ്വന്തം തട്ടകത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. നേരത്തേ 2010,11 സീസണുകളില്‍ ചെന്നൈ തുടര്‍ച്ചയായി രണ്ടു തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയപ്പോള്‍ ടീമിന്റെ സ്ഥിരം ഓപ്പണറായിരുന്നു വിജയ്.
പരിക്കേറ്റു വിശ്രമത്തിലായിരുന്ന താരം ടീമിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഞായറാഴ്ച കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നടക്കാനിരിക്കുന്ന കളിയില്‍ വിജയ് ചെന്നൈയുടെ പ്ലെയിങ് ഇലവനിവുണ്ടാവുമെന്നാണ് വിവരം.
വിജയ് ടീമിലെത്തിയാല്‍ നിലവില്‍ ഓപ്പണറായ അമ്പാട്ടി റായുഡുവിന് മൂന്നാംസ്ഥാനത്തേക്ക് ഇറങ്ങേണ്ടിവരും. ഷെയ്ന്‍ വാട്‌സനൊപ്പം വിജയ് ടീമിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.

ഫഫ് ഡു പ്ലെസി

ഫഫ് ഡു പ്ലെസി

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കൂടിയായ ഫഫ് ഡുപ്ലെസി ചെന്നൈ ടീമിന്റെ നിര്‍ണായ താരങ്ങളിലൊരാളാണ്. 30 ശരാശരിയില്‍ ഐപിഎല്ലില്‍ 1000ത്തില്‍ കൂടുതല്‍ റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇത്തവണ ലേലത്തിലാണ് ഡുപ്ലെയിസെ ചെന്നൈ തങ്ങളുടെ മുന്‍ താരമായ ഡുപ്ലെസിയെ ടീമിലേക്കു തിരികെ കൊണ്ടുവന്നത്. നേരത്തേ 2011-15 വരെ ചെന്നൈയുടെ മഞ്ഞ ജഴ്‌സിയില്‍ അദ്ദേഹമുണ്ടായിരുന്നു. രണ്ടു വര്‍ഷത്തെ വിലക്ക് മൂലം ചെന്നൈ ഐപിഎല്ലില്‍ നിന്നും പുറത്തായപ്പോള്‍ ഡുപ്ലെസി റൈസിങ് പൂനെ ജയന്റ്‌സിലെത്തിയിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റിനിടെ ഡുപ്ലെസിക്കു പരിക്കുപറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ഫിറ്റ്‌നസ് വീണ്ടെടുത്തതായും അടുത്ത മല്‍സരത്തില്‍ കളിക്കാനാവുമെന്നും ചെന്നൈയുടെ ബാറ്റിങ് കോച്ച് മൈക്കല്‍ ഹസ്സി പറഞ്ഞു.
അടുത്ത കളിയില്‍ വാട്‌സനൊപ്പം ഡുപ്ലെസി ചെന്നൈയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും സാധ്യതയുണ്ട്. ഇതോട റെയ്‌നയുടെ മൂന്നാംനമ്പറില്‍ റാഡുയു കൡക്കും.

 ഡേവിഡ് വില്ലി

ഡേവിഡ് വില്ലി

ആദ്യ മല്‍സരത്തിനിടെ പരിക്കേറ്റ കേദാര്‍ ജാദവിന്റെ പകരക്കാരനായാാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടറായ ഡേവിഡ് വില്ലി ചെന്നൈ ടീമിനൊപ്പം ചേര്‍ന്നത്. ട്വന്റി20 ക്രിക്കറ്റില്‍ ഇതിനകം മിടുക്കു തെളിയിച്ച താരമാണ് വില്ലി. 147 കളികളില്‍ നിന്നും 143 സ്‌ട്രൈക്ക്‌റേറ്റില്‍ 2000ല്‍ അധികം റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
ബിഗ്ബാഷ് ട്വന്റി20 ലീഗില്‍ പെര്‍ത്ത് സ്‌ക്വാച്ചേഴ്‌സിനു വേണ്ടിയും നാറ്റ്‌വെസ്റ്റ് പരമ്പരയില്‍ യോര്‍ക്ക്‌ഷെയറിനു വേണ്ടിയും വില്ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം.

വീണ്ടും ഹരം കൊള്ളിക്കുന്ന ഐപിഎല്‍... പിറന്നത് പുതിയ നാഴികക്കല്ലുകള്‍, ഇതൊരു സൂചന മാത്രം

ഐപിഎല്‍: ഡല്‍ഹിക്ക് പിഴച്ചതെവിടെ? പ്രധാന വില്ലന്‍ മഴ, പിന്നെ രഹാനെയുടെ അപ്രതീക്ഷിത നീക്കം..

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 12, 2018, 15:13 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍