കോമണ്‍വെല്‍ത്ത് ഗുസ്തിയില്‍ ഇന്ത്യന്‍ കുതിപ്പ്; വിനേഷിനും സുമിത്തിനും സ്വര്‍ണം

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ വീണ്ടും ഇന്ത്യയുടെ മുന്നേറ്റം. ഗെയിംസിന്റെ പത്താം ദിനം 2 സ്വര്‍ണമാണ് ഇന്ത്യ ഗോദയില്‍ നിന്നും നേടിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടും പുരുഷന്മാരുടെ 125 കിലോഗ്രാം വിഭാഗത്തില്‍ സുമിത് മാലിക്കുമാണ് സ്വര്‍ണം നേടിയത്. 86 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയ്ക്കുവേണ്ടി സോംവീര്‍ വെങ്കലം നേടി.

അതേസമയം വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ ജേത്രി സാക്ഷി മാലിക്കിന് വെങ്കലം മാത്രമാണ് ലഭിച്ചത്. നേരത്തെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര.

vinesh

ഗെയിംസിന്റെ പത്താംദിനം ഇന്ത്യ ആറു സ്വര്‍ണം നേടിക്കഴിഞ്ഞു. ബോക്‌സിങ്ങില്‍ മേരി കോം, ഗൗരവ് സോളങ്കി, ഷൂട്ടര്‍ സഞ്ജീവ് രജ്പുത്ത്, എന്നിവര്‍ സ്വര്‍ണവും ബോക്‌സര്‍ അമിതിന് വെള്ളിമെഡലും ലഭിച്ചു. 23 സ്വര്‍ണവും 13 വെള്ളിയും 16 വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് ആദ്യ രണ്ടുസ്ഥാനത്ത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 14, 2018, 14:13 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍