വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ നമ്പര്‍ ഇപ്പോഴും എന്റെ മൊബൈലില്‍!! വികാരധീനനായി ക്ലാര്‍ക്ക് പറഞ്ഞത്....

വിരാട് കോലിയോട് തികഞ്ഞ ബഹുമാനമെന്ന് ഹ്യൂസ്

By Manu

മെല്‍ബണ്‍: രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഫില്‍ ഹ്യൂസിന്റേത്. കളിക്കളത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് മരണത്തിനു കീഴടങ്ങിയ ഹ്യൂസിന്റെ ഓര്‍മകളില്‍ വിതുമ്പുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

നമ്പര്‍ ഇപ്പോഴുമുണ്ട്

ഹ്യൂസിന്റെ മൊബൈല്‍ നമ്പര്‍ ഇപ്പോഴും തന്റെ ഫോണിലുണ്ടെന്ന് മൈ സ്റ്റോറിയെന്ന തന്റെ ആത്മകഥ പുറത്തിറക്കുന്നതിനിടെ ക്ലാര്‍ക്ക് പറഞ്ഞു. ഹ്യൂസാണ് ഈ പുസ്തകമെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓര്‍മകള്‍ മറക്കാന്‍ എഴുതി

പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്നു കരകയറാനാണ് ഈ പുസ്തകം എഴുതാന്‍ തുടങ്ങിയത്. അവനെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും വികാരഭരിതനാവുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഏറെ സമയം വേണ്ടിവന്നു

ഹ്യൂസിന്റെ മരണത്തെക്കുറിച്ച് അംഗീകരിക്കാന്‍ തനിക്ക് വളരെയേറെക്കാലം വേണ്ടിവന്നതായി ക്ലാര്‍ക്ക് പറഞ്ഞു. ഹ്യൂസ് ജീവിച്ചിരിപ്പില്ലെന്ന് ഇപ്പോഴും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ക്ലാര്‍ക്ക് വിശദമാക്കി.

കോലിയോട് ബഹുമാനം

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അന്നത്തെ ടീം മാനേജര്‍ രവി ശാസ്ത്രിയും ഹ്യൂസിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. അന്നത്തെ അവസ്ഥയെ വിരാട് കൈകാര്യം ചെയ്ത രീതി തനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നതായി ക്ലാര്‍ക്ക് വ്യക്തമാക്കി.

ഹ്യൂസിന്റെ മരണം

2014 നവംബര്‍ 25നാണ് ക്രിക്കറ്റ് പ്രേമികളെ കണ്ണീരിലാഴ്ത്തി ഹ്യൂസ് മരണത്തിലേക്ക് നടന്നുനീങ്ങിയത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെയാണ് ഹ്യൂസിന്റെ കഴുത്തില്‍ ബൗണ്‍സര്‍ വന്നു പതിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഹ്യൂസ് രണ്ടു ദിവസത്തിനു ശേഷം ആശുപത്രിയില്‍ വച്ചു മരിക്കുകയായിരുന്നു.

Story first published: Wednesday, March 15, 2017, 13:10 [IST]
Other articles published on Mar 15, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X