വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഗെയ്‌ലാട്ടം ഇനിയില്ലേ? ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയില്‍... യൂനിവേഴ്‌സല്‍ ബോസ് പറയുന്നത്

ഈ സീസണില്‍ പഞ്ചാബിനു വേണ്ടിയാണ് സൂപ്പര്‍ താരം കളിച്ചത്

ദില്ലി: ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ സ്ഥാനം. ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്ന ഗെയ്ല്‍ ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ കത്തിക്കയറിയങ്കിലും പിന്നീട് ഈ മികവ് ആവര്‍ത്തിക്കാനായില്ല.

ഇനിയൊരു സീസണില്‍ ഗെയ്ല്‍ ഐപിഎല്ലില്‍ ഉണ്ടാവുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം. ഈ സീസണ്‍ താരത്തിന്റെ കരിയറിലെ അവസാനത്തേത് ആയിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ഈ ആശങ്കള്‍ക്കെല്ലാം വിരാമമിട്ട് ഗെയ്ല്‍ തന്നെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

ശക്തമായി തിരിച്ചുവരും

ശക്തമായി തിരിച്ചുവരും

അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ കൂടുതല്‍ കരുത്തനായി താന്‍ മടങ്ങിവരുമെന്നു ഗെയ്ല്‍ വ്യക്തമാക്കി. താന്‍ തമാശയായല്ല ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലിന് തീര്‍ച്ചയായും സൂപ്പര്‍ താരങ്ങളെ വേണം. ഐപിഎല്ലിന് വലിയ സംഭാവനകള്‍ നല്‍കാന്‍ തനിക്കായിട്ടുണ്ട്. മുന്‍ സീസണുകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാവുമെന്നും ഗെയ്ല്‍ ചൂണ്ടിക്കാട്ടി.

ഇനിയും ഇന്ധനം ബാക്കിയുണ്ട്

ഇനിയും ഇന്ധനം ബാക്കിയുണ്ട്

ഇപ്പോഴും താന്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണ്. ഇനിയും പലതും ക്രിക്കറ്റിന് സംഭാവന ചെയ്യാന്‍ തനിക്കാവും. ഇന്ത്യയില്‍ കളിക്കാന്‍ തനിക്ക് ഏറെ ഇഷ്ടമാണ്. കാരണം ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്നവരാണ് ഇവിടെയുള്ളവര്‍.
ടാങ്കില്‍ ഇപ്പോഴും ഇന്ധനം ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ തീര്‍ച്ചയായും അടുത്ത സീസണിലെ ഐപിഎല്ലില്‍ താന്‍ തിരിച്ചെത്തുമെന്നും ഗെയ്ല്‍ വ്യക്തമാക്കി.

മഹത്തായ അനുഭവം

മഹത്തായ അനുഭവം

വീണ്ടുമൊരു സീസണില്‍ കൂടി ഐപിഎല്ലിന്റെ ഭാഗമാവാന്‍ സാധിച്ചത് വലിയൊരു അനുഭവം തന്നെയാണെന്ന് സൂപ്പര്‍ താരം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ഈ സീസണില്‍ പുതിയ ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ച തനിക്കു വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്.
മികച്ച രീതിയിലാണ് പഞ്ചാബ് സീസണ്‍ തുടങ്ങിയത്. പക്ഷെ അവസാന റൗണ്ടുകളില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ ടീമിനായില്ല. അടുത്ത വര്‍ഷം ഇതിനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

പ്രായം വെറുമൊരു നമ്പര്‍

പ്രായം വെറുമൊരു നമ്പര്‍

പ്രായമെന്നത് വെറുമൊരു നമ്പര്‍ മാത്രമാണെന്ന് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സന്‍ ഈ സീസണില്‍ തെളിയിച്ചു കഴിഞ്ഞതായി 39 കാരനായ ഗെയ്ല്‍ അഭിപ്രായപ്പെട്ടു. ക്രിക്കറ്റിന്റെ ഏതു ഫോര്‍മാറ്റിലും അനുഭവസമ്പത്തിന് തന്നെയാണ് മുന്‍തൂക്കം. പ്രായം തന്നെയായിരിക്കാം ഇത്തവണ ലേലത്തിന്റെ ആദ്യദിനം തന്നെ ഒരു ടീമും വാങ്ങാതിരിക്കാന്‍ കാരണമെന്നും ഗെയ്ല്‍ സൂചിപ്പിച്ചു.

ആശങ്ക ഇല്ലായിരുന്നു

ആശങ്ക ഇല്ലായിരുന്നു

ഇത്തവണ ഐപിഎല്‍ ലേലത്തിന്റെ ആദ്യദിനം ഒരു ഫ്രാഞ്ചൈസിയും തന്നെ വാങ്ങാതിരുന്നപ്പോള്‍ അതേക്കുറിച്ച് തനിക്ക് ആശങ്ക ഇല്ലായിരുന്നുവെന്നു ഗെയ്ല്‍ പറഞ്ഞു.
ലേലത്തിന്റെ ആദ്യദിനമോ രണ്ടാം ദിനമോ വാങ്ങുകയോ, ഇനിയൊരു ടീമും വാങ്ങാതിരിക്കുകയോ ചെയ്താലും അത് തന്നെ അലട്ടുന്നില്ല. ജീവിതത്തില്‍ അമിത പ്രതീക്ഷകളൊന്നും വച്ചുപുലര്‍ത്താത്തയാളാണ് താന്‍. നിരാശകള്‍ ഉണ്ടായാല്‍ അതിനെ നേരിടാനും നിങ്ങള്‍ തയ്യാറായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനു ശേഷം വിരമിക്കുമോ?

ലോകകപ്പിനു ശേഷം വിരമിക്കുമോ?

അടുത്ത വര്‍ഷം ലോകകപ്പ് നടക്കാനിരിക്കുകയാണ്. നിരവധി യുവതാരങ്ങളാണ് വിന്‍ഡീസ് ടീമിലേക്കു വന്നു കൊണ്ടിരിക്കുന്നത്. ദേശീയ ടീം ഇപ്പോള്‍ പുനര്‍നിര്‍മാണത്തിന്റെ പാതയിലാണ്. പെട്ടെന്നൊരു ദിവസം ടീമിനെ ഉടച്ചുവാര്‍ക്കാന്‍ കഴിയില്ല. അതിനു കുറച്ചു സമയമെടുക്കും.
അനുഭവസമ്പത്തുള്ള നിരവധി താരങ്ങളെ വിന്‍ഡീസ് നഷ്ടമായിക്കഴിഞ്ഞു. പക്ഷെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കും. എക്കാലവും ഒരു താരത്തിനു കളിക്കാന്‍ സാധിക്കില്ല. ഒരു ഘട്ടത്തില്‍ എല്ലാ താരത്തിനും കളി നിര്‍ത്തിയേ മതിയാവൂ. ലോകകപ്പിനു ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാമെന്നും ഗെയ്ല്‍ പറഞ്ഞു.

ഐപിഎല്‍: ടീം ഇന്ത്യയുടെ പ്രോഗ്രസ് കാര്‍ഡ് തയ്യാര്‍... മുഴുവന്‍ മാര്‍ക്കുള്ളത് ഒരാള്‍ക്ക് മാത്രം!!ഐപിഎല്‍: ടീം ഇന്ത്യയുടെ പ്രോഗ്രസ് കാര്‍ഡ് തയ്യാര്‍... മുഴുവന്‍ മാര്‍ക്കുള്ളത് ഒരാള്‍ക്ക് മാത്രം!!

ഐപിഎല്‍: ഇവരില്ലെങ്കില്‍ കാണാമായിരുന്നു... ടീമിന്റെ തുറുപ്പുചീട്ട്, ഒന്നൊന്നര പ്രകടനംഐപിഎല്‍: ഇവരില്ലെങ്കില്‍ കാണാമായിരുന്നു... ടീമിന്റെ തുറുപ്പുചീട്ട്, ഒന്നൊന്നര പ്രകടനം

Story first published: Tuesday, May 29, 2018, 15:39 [IST]
Other articles published on May 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X