വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിക്‌സര്‍ സിംഹാസനത്തില്‍ അഫ്രീഡി തനിച്ചല്ല, ഒപ്പം ഗെയ്‌ലും!! ഇനി ലക്ഷ്യം 500?

476 സിക്‌സറുകളാണ് ഇരുതാരങ്ങളും അടിച്ചുകൂട്ടിയത്

സെന്റ് കിറ്റ്‌സ്: യൂനിേവഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന ബാറ്റിങ് ഇതിഹാസമാണ് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍. എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിയ അദ്ദേഹം ഇതിനകം തന്നെ പല ബാറ്റിങ് റെക്കോര്‍ഡുകളും തന്റെ അധീനതയിലാക്കിയിരുന്നു.

ഇപ്പോള്‍ പുതിയൊരു റെേേക്കാര്‍ഡിന് കൂടി അവകാശിയായിരിക്കുകയാണ് ഗെയ്ല്‍. തിരുത്തപ്പെടുമെന്നോ ഒപ്പമെത്തുമെന്നോ പ്രതീക്ഷിക്കപ്പെട്ടിരുന്ന പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡിയുടെ റെക്കോര്‍ഡിനൊപ്പം ഗെയ്‌ലും പങ്കാളിയാവുകയായിരുന്നു.

ഏറ്റവുമധികം സിക്‌സര്‍

ഏറ്റവുമധികം സിക്‌സര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ച താരമെന്ന അഫ്രീഡിയുടെ ലോകറെക്കോര്‍ഡിനൊപ്പമാണ് ഗെയ്‌ലുമെത്തിയത്. ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ ഏകദിനത്തിലാണ് വിന്‍ഡീസ് സൂപ്പര്‍മാന്‍ റെക്കോര്‍ഡിട്ടത്.
മല്‍സരത്തില്‍ 66 പന്തില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 73 റണ്‍സുമായി ഗെയ്ല്‍ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. പക്ഷെ കളിയില്‍ വിന്‍ഡീസ് പരാജയപ്പെടുകയായിരുന്നു.

476 സിക്‌സറുകള്‍!!

476 സിക്‌സറുകള്‍!!

ബംഗ്ലാദേശിനെതിരേ അഞ്ചാമത്തെ സിക്‌സര്‍ പായിച്ചതോടെയാണ് ഗെയ്ല്‍ അഫ്രീഡിയുടെ ലോകറെക്കോര്‍ഡിനൊപ്പമെത്തിയത്. ഗെയ്‌ലിന്റെ അന്താരാഷ്്ട്ര കരിയറിലെ 476ാമത്തെ സിക്‌സറായിരുന്നു ഇത്.
നേരത്തേ പാകിസ്താനു വേണ്ടി 524 മല്‍സരങ്ങളില്‍ നിന്നായിരുന്നു ഇത്രയുമധികം സിക്‌സറുകള്‍ നേടി അഫ്രീഡി ചരിത്രം കുറിച്ചത്. എന്നാല്‍ ഗെയ്‌ലിന് 476 സിക്‌സറുകള്‍ക്കായി 443 മല്‍സരങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

ടെസ്റ്റില്‍ ഗില്‍ക്രിസ്റ്റിന് അരികെ

ടെസ്റ്റില്‍ ഗില്‍ക്രിസ്റ്റിന് അരികെ

ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോര്‍ഡിന് തൊട്ടരികിലാണ്. 100 സിക്‌സറുകളുമായി ടെസ്റ്റില്‍ ഏറ്റവുമധികം സിക്‌സര്‍ പായിച്ച താരമെന്ന റെക്കോര്‍ഡ് ഗില്ലിയുടെ പേരിലാണ്. രണ്ടു സിക്‌സറുകള്‍ പിന്നിലായി ഗെയ്ല്‍ തൊട്ടുതാഴെയുണ്ട്.
ഏകദിനത്തില്‍ 279 ഇന്നിങ്‌സുകളില്‍ നിന്നും 275ഉം 52 ട്വന്റി20കൡ നിന്നും 103 സിക്‌സറുകളാണ് യൂണിവേഴ്‌സല്‍ ബോസിന്റെ അക്കൗണ്ടിലുള്ളത്.

അഞ്ഞൂറാനാവുമോ?

അഞ്ഞൂറാനാവുമോ?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്‌സറുകളെന്ന ഭാവിയില്‍ ഒരു താരവും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കുകയാവും ഇനി ഗെയ്‌ലിന്റെ ലക്ഷ്യം. ഇതിനായി അദ്ദേഹത്തിന് 24 സിക്‌സറുകള്‍ കൂടി മതി.
അതേസമയം, ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോര്‍ഡ് അഫ്രീഡിക്കൊപ്പം പങ്കിടുന്ന ഗെയ്‌ലിന് ഇത് തന്റെ പേരില്‍ മാത്രമാക്കാന്‍ ഉടന്‍ സാധിച്ചേക്കും. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയില്‍ താരം ചരിത്രമെഴുതുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടോപ്പ് ടെന്നില്‍ മൂന്ന് ഇന്ത്യക്കാര്‍

ടോപ്പ് ടെന്നില്‍ മൂന്ന് ഇന്ത്യക്കാര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ച താരങ്ങളുടെ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.
504 മല്‍സരങ്ങളില്‍ നിന്നും 342 സിക്‌സറുകളുമായി എംഎസ് ധോണിയാണ് ലിസ്റ്റില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ടോപ്പ് ടെന്നില്‍ അദ്ദേഹം അഞ്ചാംസ്ഥാനത്താണ്. രോഹിത് ശര്‍മ (291 സിക്‌സര്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (264) എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യക്കാര്‍. രോഹിത് ഏഴാംസ്ഥാനത്തും സച്ചിന്‍ ഒമ്പതാസ്ഥാനത്തുമാണ്.

നെയ്മറുടെ കുറ്റസമ്മതം... റഷ്യയില്‍ കുറച്ച് ഓവറാക്കി!! പക്ഷെ, അത് സത്യം, മനസ് തുറന്ന് സൂപ്പര്‍താരംനെയ്മറുടെ കുറ്റസമ്മതം... റഷ്യയില്‍ കുറച്ച് ഓവറാക്കി!! പക്ഷെ, അത് സത്യം, മനസ് തുറന്ന് സൂപ്പര്‍താരം

ഐപിഎല്ലില്‍ സുഹൃത്തുക്കളായിരിക്കാം, ഇവിടെ ഒരു സൗഹൃദവും പ്രതീക്ഷിക്കേണ്ട!! ബട്‌ലറുടെ മുന്നറിയിപ്പ് ഐപിഎല്ലില്‍ സുഹൃത്തുക്കളായിരിക്കാം, ഇവിടെ ഒരു സൗഹൃദവും പ്രതീക്ഷിക്കേണ്ട!! ബട്‌ലറുടെ മുന്നറിയിപ്പ്

Story first published: Monday, July 30, 2018, 13:23 [IST]
Other articles published on Jul 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X