ചഹല്‍ ചില്ലറക്കാരനല്ല, ഇനി ലോക രണ്ടാംനമ്പര്‍... റാങ്കിങില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി

Written By:
ബൗളിങ്ങിൽ ചഹാൽ ലോകരണ്ടാമൻ, Chahal World Number 2 in Rankings | Oneindia Malayalam

ദുബായ്: ഇന്ത്യയുടെ പുതിയ സ്പിന്‍ സെന്‍സേഷന്‍ യുസ്‌വേന്ദ്ര ചഹലിന് ഐസിസി ബൗളര്‍മാരുടെ റാങ്കിങില്‍ മികച്ച നേട്ടം. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ചഹല്‍ ട്വന്റി20 ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം റാങ്കിലേക്കു കുതിച്ചു. അടുത്തിടെ ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ട്രോഫി ട്വന്റി20 പരമ്പരയില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ ചഹലമുണ്ടായിരുന്നു. കരിയറില്‍ ഇതാദ്യമായാണ് ചഹല്‍ റാങ്കിങില്‍ രണ്ടാംസ്ഥാനത്തെത്തുന്നത്.

ചഹലിനെക്കൂടാതെ ഇന്ത്യയുടെ പുതിയ സ്പിന്‍ കണ്ടു പിടുത്തമായ വാഷിങ്ടണ്‍ സുന്ദറും ട്വന്റി20 ബൗളര്‍മാരുടെ റാങ്കിങില്‍ മുന്നേറ്റം നടത്തി. നിദാഹാസ് ട്രോഫിയില്‍ എട്ടു വിക്കറ്റുകള്‍ പിഴുത വാഷിങ്ടണ്‍ റാങ്കിങില്‍ 151ാം സ്ഥാനത്തു നിന്നു വന്‍ കുതിപ്പ് നടത്തി 31ാം റാങ്കിലെത്തി.

പേസ് കൊടുങ്കാറ്റില്‍ ഇംഗ്ലണ്ടിന്റെ 'ബോള്‍ട്ടി'ളകി... വെറും 58 റണ്‍സിന് തീര്‍ന്നു, കിവീസിന് മേല്‍ക്കൈ

തിരിച്ചുവരവില്‍ പതറുന്ന ടെന്നീസ് റാണി... സെറീനയ്ക്ക് മയാമി മാസ്റ്റേഴ്‌സിലും പിഴച്ചു

1

അഫ്ഗാനിസ്താന്റെ സ്പിന്‍ വിസമയം റാഷിദ് ഖാനാണ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ളത്. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും നേട്ടമുണ്ടാക്കി. നിദാഹാസ് ട്രോഫിയില്‍ മിന്നുന്ന പ്രകടനം നടത്തിയ അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച റാങ്കായ 17ാം സ്ഥാനത്തെത്തി. 11 സ്ഥാനങ്ങളാണ് ധവാന്‍ മെച്ചപ്പെടുത്തിയത്. നിദാഹാസ് ട്രോഫിയില്‍ താരം 198 റണ്‍സ് അടിച്ചെടുത്തിരുന്നു. ട്വന്റി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയ്ക്കാണ് ഒന്നാംസ്ഥാനം.

2

ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍, പാകിസ്താന്റെ ബാബര്‍ അസം എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നിദാഹാസ് ട്രോഫിയില്‍ വിശ്രമം അനുവദിക്കപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്ക് റാങ്കിങില്‍ തിരിച്ചടി നേരിട്ടു. രണ്ടു സ്ഥാനങ്ങള്‍ പിറകിലേക്ക് ഇറങ്ങിയ കോലി എട്ടാം റാങ്കിലാണ്.

3

നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയ ദിനേഷ് കാര്‍ത്തികിനും ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചു. നേരത്തേ 100 റാങ്കിനു പുറത്തായിരുന്ന കാര്‍ത്തിക് പുതിയ റാങ്കിങില്‍ 95ാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ മറ്റൊരു ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ എട്ടാംസ്ഥാനത്തു നിന്നും 12ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, March 22, 2018, 10:57 [IST]
Other articles published on Mar 22, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍