വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡിആര്‍എസ് പേടിയില്‍ ഇന്ത്യയും ധോണിയും തുലച്ചത് എത്ര കളികള്‍.. കാണൂ...

By Muralidharan

കളി തോറ്റ ശേഷം അംപയറെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ക്യാപ്റ്റന്‍ ധോണീ... അംപയറെ ചോദ്യം ചെയ്യാന്‍ കളിക്കളത്തില്‍ തന്നെ നിയമമുള്ളപ്പോള്‍ കളി കഴിഞ്ഞ ശേഷം പിറുപിറുക്കുകയല്ല വേണ്ടത്. ആ നിയമം ഫലപ്രദമായി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെയാണ് ലോകത്ത് എല്ലാവരും ക്രിക്കറ്റ് കളിക്കുന്നത്. ബി സി സി ഐയുടെ കൊമ്പും കൊണ്ട് കളത്തില്‍ ഇറങ്ങിയാല്‍ ഇതുപോലെ തോറ്റു എന്നും വരും.

അംപയര്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തെക്കുറിച്ചാണ് പറയുന്നത്. ബെയ്‌ലി ഔട്ടായിരുന്നെങ്കില്‍ കളിയുടെ ഗതി മാറിയേനെ എന്നാണ് പെര്‍ത്തിലെ തോല്‍വിക്ക് ശേഷം ധോണി പറയുന്നത്. സ്രാന്റെ പന്തില്‍ ധോണി ക്യാച്ചെടുത്ത് ബെയ്‌ലിയെ പുറത്താക്കിയതാണ്. എന്നാല്‍ അംപയര്‍ ഔട്ട് കൊടുത്തില്ല. സെഞ്ചുറിയോടെ ബെയ്‌ലി കളിയും ജയിപ്പിച്ചു.

ഡി ആര്‍ എസ് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാമായിരുന്നു. ഇത് ഒരു കളി മാത്രമല്ല വേറെയും ഇഷ്ടം പോലെ കളികള്‍ ഇന്ത്യ ഡി ആര്‍ എസ് ഇല്ലാത്തത് കാരണം തോറ്റിട്ടുണ്ട്. ഡി ആര്‍ എസ് വിവാദങ്ങള്‍ വിശദമായി കാണൂ...

എന്താണീ ഡി ആര്‍ എസ്

എന്താണീ ഡി ആര്‍ എസ്

ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ച പരിഷ്‌കാരമായിരുന്നു ഡിസിഷന്‍ റിവ്യൂ സിസ്റ്റം. ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഈ അവകാശം ഉപയോഗിച്ച് പല ക്യാപ്റ്റന്മാരും അമ്പയറുടെ തെറ്റായ തീരുമാനങ്ങള്‍ തിരുത്തിയടുത്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് ഡി ആര്‍ എസിനോട് താല്‍പര്യമില്ല.

ഡിആര്‍എസ് ഓപ്ഷണല്‍

ഡിആര്‍എസ് ഓപ്ഷണല്‍

ഡിസിഷന്‍ റിവ്യൂ സിസ്റ്റം കര്‍ശനമായി നടപ്പിലാക്കാന്‍ പറ്റില്ല എന്നാണ് ഐസിസിയുടെ നിലപാട്. പ്രധാന കാരണം ഇന്ത്യയുടെ എതിര്‍പ്പ് തന്നെ. കളിക്കുന്ന രണ്ട് ടീമുകളും സമ്മതിച്ചാലേ ഡി ആര്‍ എസ് ഉപയോഗിക്കൂ. ഇന്ത്യയ്ക്ക് താല്‍പര്യമില്ലാത്തതിനാല്‍ ഇന്ത്യ കളിക്കുന്ന പരമ്പരകളില്‍ ഡി ആര്‍ എസ് ഉണ്ടാകാറില്ല. ഓസ്‌ട്രേലിയയിലും ഇല്ല.

ഡി ആര്‍ എസ് ഇങ്ങനെ

ഡി ആര്‍ എസ് ഇങ്ങനെ

ഹോക്ക് ഐ, ഹോട്ട്‌സ്‌പോട്ട്, സ്‌നിക്കോ മീറ്റര്‍ എന്നിവയാണ് ഡി ആര്‍ എസില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍. എല്‍ ബി ഡബ്ല്യു, കീപ്പര്‍ ക്യാച്ച് എന്നിവയിലാണ് പ്രധാനമായും സംശയം ഉണ്ടാകുക. പന്ത് വിക്കറ്റില്‍ കൊള്ളുമോ, പന്ത് ബാറ്റില്‍ തട്ടിയോ തുടങ്ങിയ കാര്യങ്ങള്‍ ഡി ആര്‍ എസിലൂടെ അറിയാം.

അംപയര്‍മാര്‍ ഇന്ത്യയ്‌ക്കെതിര്

അംപയര്‍മാര്‍ ഇന്ത്യയ്‌ക്കെതിര്

ഡി ആര്‍ എസിന് ഇന്ത്യ എതിരാണ്. ഫീല്‍ഡില്‍ പലപ്പോഴും അംപയര്‍മാര്‍ ഇന്ത്യയ്‌ക്കെതിരാണ് എന്ന് തോന്നിപ്പിക്കുന്ന തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഇക്കാര്യം ധോണി തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഡി ആര്‍ എസ് വേണം എന്ന് പറയാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇപ്പോഴും തയ്യാറല്ല.

ധോണി പറയുന്നത്

ധോണി പറയുന്നത്

അംപയര്‍മാര്‍ക്കെതിരെ ധോണി പല പ്രാവശ്യം പരാതി പറഞ്ഞിട്ടുണ്ട്. പെര്‍ത്തിലെ ഏകദിനത്തിന് ശേഷവും അതുണ്ടായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി 20 തോറ്റ ശേഷം അംപയറെ വിമര്‍ശിച്ച ധോണിക്ക് പിഴയടക്കേണ്ടിയും വന്നു. പെര്‍ത്തില്‍ അംപയറുടെ പിഴവ് കൊണ്ടാണ് ഇന്ത്യ തോറ്റത്.

ഇതിന് മുമ്പും ഓസ്‌ട്രേലിയയോട് തോറ്റു

ഇതിന് മുമ്പും ഓസ്‌ട്രേലിയയോട് തോറ്റു

കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ അഡലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം അംപയറുടെ പിഴവാണ്. ശിഖര്‍ ധവാന്റെയും രഹാനെയുടെയും വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് അംപയറുടെ തെറ്റായ തീരുമാനം കൊണ്ട് നഷ്ടമായി ഡി ആര്‍ എസ് ഇല്ലാതിരുന്നതിനാല്‍ ചോദ്യം ചെയ്യാനും പറ്റിയില്ല. കളി ഇന്ത്യ 48 റണ്‍സിനാണ് തോറ്റത്.

പെര്‍ത്തില്‍ സംഭവിച്ചത്

പെര്‍ത്തില്‍ സംഭവിച്ചത്

ബെയ്‌ലിയുടെ ക്യാച്ചെടുത്ത് ധോണി അപ്പീല്‍ ചെയ്തു. എന്നാല്‍ സ്രാന്റെ ഭാഗത്ത് നിന്നും ശക്തമായ അപ്പീലുണ്ടായില്ല. അംപയര്‍ ഔട്ട് കൊടുത്തതുമില്ല. സ്‌നിക്കോ മീറ്ററില്‍ കൃത്യമായി കാണാമായിരുന്നു ബെയ്‌ലി ഔട്ടാണ് എന്നത്.

ബെയ്‌ലിയുടെ പ്രതികരണം

ബെയ്‌ലിയുടെ പ്രതികരണം

ഇക്കാര്യത്തില്‍ ബെയ്‌ലിയെ കുറ്റം പറയുന്നതില്‍ ഒരു കാര്യവും ഇല്ല. ഔട്ട് വിളിക്കേണ്ടത് അംപയറുടെ പണിയാണ്. ബാറ്റ്‌സ്മാന്റെ അല്ല. ഡി ആര്‍ എസ് ഉണ്ടായിരുന്നെങ്കില്‍ മത്സരം രസകരമായേനെ എന്നാണ് ബെയ്‌ലി പറഞ്ഞത്. പന്ത് എവിടെയാണ് കൊണ്ടതെന്ന് തനിക്കറിയില്ലെന്നും ബെയ്‌ലി പറഞ്ഞു.

എതിര്‍പ്പിന് കാരണം

എതിര്‍പ്പിന് കാരണം

2014 ല്‍ പാകിസ്താന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഷാന്‍ മസൂദിനെതിരെ തെറ്റായ വിധിയാണ് ഡി ആര്‍ എസില്‍ വന്നത്. ഇക്കാര്യം ഐ സി സി യോഗത്തില്‍ പാകിസ്താന്‍ ക്യാപ്റ്റനോടും കോച്ചിനോടും സമ്മതിക്കുകയും ചെയ്തിരുന്നു. ഇത് പറഞ്ഞാണ് ഡി ആര്‍ എസ് കുറ്റവിമുക്തമല്ല എന്നാരോപിച്ച് ഇന്ത്യ എതിര്‍ക്കുന്നതിന് കാരണം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Thursday, January 14, 2016, 10:40 [IST]
Other articles published on Jan 14, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X