വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റര്‍ ക്ലീന്‍ ബൗള്‍ഡ്- ആരും അപ്പീല്‍ ചെയ്തില്ല, അംപയര്‍ ഔട്ടും നല്‍കിയില്ല!, വൈറലായി വീഡിയോ

ഓസ്‌ട്രേലിയയില്‍ വനിതാ ലീഗ് മല്‍സരത്തിനിടെയായിരുന്നു സംഭവം

1

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വനിതകളുടെ ആഭ്യന്തര ക്രിക്കറ്റ് ലീഗ് മല്‍സരത്തിനിടെ വളരെ അസാധാരണമായ ഒരു സംഭവം നടന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യം കൂടിയായതിനാലാണ് ഇതു വൈറലാവാനുള്ള മുഖ്യ കാരണം. ഇത്തരം അബദ്ധങ്ങള്‍ സ്‌കൂള്‍ ക്രിക്കറ്റില്‍പ്പോലും സംഭവിക്കുമോയെന്ന കാര്യം സംശയമാണ്. എന്തായാലും ഇതേക്കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ച മുറുകുകയാണ്.

വുമണ്‍സ് നാഷണല്‍ ക്രിക്കറ്റ് ലീഗിലാണ് (ഡബ്ല്യുഎന്‍സിഎല്‍) കേട്ടാല്‍ തമാശയായി തോന്നാവുന്ന സംഭവം അരങ്ങേറിയത്. ബൗളിങില്‍ ബാറ്റര്‍ ക്ലീന്‍ ബൗള്‍ഡായിട്ടും അംപയര്‍ ഔട്ട് നല്‍കിയില്ലെന്നതാണ് കാര്യം. ഇതിനൊരു കാരണം കൂടിയുണ്ട്. അതു നോ ബോളായിരിക്കാമെന്നാവും പലരും കരുതുന്നത്. പക്ഷെ അതല്ല ഫീല്‍ഡിങ് ടീമിലെ ആരും വിക്കറ്റിനായി അപ്പീല്‍ ചെയ്യാതിരുന്നതു കാരണമാണ് അംപയര്‍ ഔട്ട് വിളിക്കാതിരുന്നത് എന്നതാണ് രസകരം.

ഹൊബാര്‍ട്ടിലെ ബ്ലണ്ട്‌സ്റ്റോണ്‍ അരീനയിലായിരുന്നു മല്‍സരം. ടാസ്മാനിയന്‍ വുമണ്‍ ടൈഗേഴ്‌സും ക്വീന്‍സ്‌ലാന്‍ഡ് ഫയര്‍ ടീമും തമ്മിലായിരുന്നു കളിയില്‍ ഏറ്റുമുട്ടിയത്. ക്വീന്‍സ്‌ലാന്‍ഡ് ടീമായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. 14ാമത്തെ ഓവറില്‍ ടാസ്മാനിയ പേസര്‍ ബെലിന്‍ഡ വക്കറേവയുടെ ബൗളിങില്‍ ക്വീന്‍സ്‌ലാന്‍ഡിന്റെ ജോര്‍ജിന വോള്‍ ബൗള്‍ഡാവുകയായിരുന്നു. ഗുഡ് ലെങ്ത്തില്‍ പിച്ച് ചെയ്ത ബോള്‍ വോളിന്റെ ബാറ്റിന് അരികില്‍ തട്ടിയ ശേഷം ഓഫ്‌സ്റ്റംപില്‍ പതിച്ചു. ബാറ്റര്‍ ഉടന്‍ ക്രീസ് വിടുമെന്നായിരിക്കും ഈ നിമിഷെ ആരും പ്രതീക്ഷിക്കുക. പക്ഷെ അങ്ങനെയൊന്നും നടന്നില്ല. ബൗളറോ, വിക്കറ്റ്കീപ്പറെ ആരും തന്നെ വിക്കറ്റിനായി അപ്പീല്‍ ചെയ്തില്ല, ആഹ്ലാദവും പ്രകടിപ്പിച്ചില്ല. വിക്കറ്റില്‍ തട്ടിത്തെറിച്ച ബോള്‍ വീക്കറ്റ് കീപ്പര്‍ കളക്ട് ചെയ്യാന്‍ പോവുന്നതും കാണാം.

2

ബോള്‍ തട്ടിയ ശേഷം ഓഫ്സ്റ്റംപിലെ ബെയ്ല്‍സ് തെറിച്ച കാര്യം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇതു ഏറ്റവും നന്നായി കാണാന്‍ സാധിക്കുക പിറകില്‍ നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ക്കാണ്. പക്ഷെ വിക്കറ്റ് കീപ്പറുടെ കണ്ണില്‍ ഇതു പെട്ടില്ല. ബൗളറോ സമീപത്ത് ഫീല്‍ഡ് ചെയ്തവരോ ഇതു കണ്ടതുമില്ല. ഓണ്‍ഫീല്‍ഡ് അംപയറുടെ കണ്ണില്‍ ഇതു പെട്ടില്ല. ബാറ്റ് ചെയ്തിരുന്ന വോളും ഇതറിയാതെ ഡോട്ട് ബോളാണെന്ന ധാരണയില്‍ അടുത്ത ബോളിനായി തയ്യാറെടുക്കുകയും ചെയ്തു.

റീപ്ലേ കണ്ടതോടെ കമന്ററി ടീം അമ്പരപ്പായിരുന്നു പ്രകടിപ്പിച്ചത്. ഇതു ഔട്ടാണെന്നായിരുന്നു കമന്ററി സംഘത്തിലുണ്ടായിരുന്നസ ജൂലിയ പ്രൈസ് പറഞ്ഞ്. ഭാഗ്യവശാല്‍ ഇത്രയും വലിയൊരു അബദ്ധം സംഭവിച്ചിട്ടും മല്‍സരത്തില്‍ ടാസ്മാനിയ ടീം പരാജയപ്പെട്ടില്ല. നിക്കോള കറെയുടെ അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ അഞ്ചു വിക്കറ്റിനു ടാസ്മാനിയ ടീം വിജയം കൊയ്യുകയായിരുന്നു. ആദ്യമ ബാറ്റ് ചെയ്ത ക്യൂന്‍സ്‌ലാന്‍ഡ് ടീം ആറു വിക്കറ്റിനു 223 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ജോര്‍ജിയ റെഡമെയ്ന്‍ 63 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി. മറ്റാരും തന്നെ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ല. സാറ കൊയ്‌റ്റെ ടാസ്മാനിയക്കു വേണ്ടി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടിയില്‍ 45.1 ഓവറില്‍ ടാസ്മാനിയ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടിയ കറെയെക്കൂടാതെ 55 റണ്‍സോടെ ഹെതര്‍ ഗ്രഹാമും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

വീഡിയോ കാണാം

Story first published: Sunday, December 19, 2021, 16:02 [IST]
Other articles published on Dec 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X