വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇവരില്ലെങ്കില്‍ കാണാമായിരുന്നു... ടീമിന്റെ തുറുപ്പുചീട്ട്, ഒന്നൊന്നര പ്രകടനം

എട്ടു ഫ്രാഞ്ചൈസികള്‍ക്കും ഓരോ മികച്ച താരമുണ്ട്

മുംബൈ: ഐപിഎല്ലില്‍ ഇതുവരെയുള്ള സീസണുകളിലെല്ലാം ഓരോ ഫ്രാഞ്ചൈസിക്കും തുറുപ്പുചീട്ടായി മാറിയ ഒരു താരമുണ്ടാവാറുണ്ട്. ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ഈ താരമായിരിക്കും. ടീമിനു കളിക്കളത്തില്‍ തിരിച്ചടി നേരിടുമ്പോഴെല്ലാം ഈ താരമാണ് രക്ഷകരായി മാറുന്നത്.

ഇത്തവണത്തെ ഐപിഎല്ലില്‍ കളിച്ച എട്ടു ടീമുകള്‍ക്കും ഇതുപോലൊരു ഹീറോയുണ്ടായിട്ടുണ്ട്. ടീമിന്റെ തുറുപ്പുചീട്ടായി മാറിയ ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

റിഷഭ് പന്ത് (ഡല്‍ഹി)

റിഷഭ് പന്ത് (ഡല്‍ഹി)

ഈ സീസണിലെ ഐപിഎല്ലിനു മുമ്പ് തന്നെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നിലനിര്‍ത്തിയ താരങ്ങളിലൊരാളായ റിഷഭ് പന്താണ് ടീമിന്റെ തുറുപ്പുചീട്ടായി മാറിയത്. പന്തിനെ എന്തുകൊണ്ടാണ് ഡല്‍ഹി കൈവിടാന്‍ ആഗ്രഹിക്കാതിരുന്നതെന്ന് സീസണ്‍ കഴിയുമ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിക്കാണും.
ഡല്‍ഹി പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും പന്തിന്റെ ബാറ്റിങ് പ്രകടനത്തെ എല്ലാവരും വാനോളം പുകഴ്ത്തിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 52.60 ശരാശരിയില്‍ 173.60 സ്‌ട്രൈക്ക്‌റേറ്റോടെ 684 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. ഒരു അപരാജിത സെഞ്ച്വറിയും ഇന്നിങ്‌സിലുണ്ടായിരുന്നു. സീസണിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും പന്തിന്റെ പേരിലാണ്.
ഡല്‍ഹി ജയിച്ച മല്‍സരങ്ങളില്‍ മാത്രമല്ല തോറ്റ കളികളിലും പന്ത് തകര്‍പ്പന്‍ ബാറ്റിങാണ് കാഴ്ചവച്ചത്.

ലോകേഷ് രാഹുല്‍ (പഞ്ചാബ്)

ലോകേഷ് രാഹുല്‍ (പഞ്ചാബ്)

ശക്തമായ ബാറ്റിങ് ലൈനപ്പുമായെത്തിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഹീറോയായത് ഓപ്പണര്‍ ലോകേഷ് രാഹുലായിരുന്നു. 11 കോടി രൂപയ്ക്ക് രാഹുലിനെ ടീമിലെത്തിക്കാനുള്ള പഞ്ചാബിന്റെ തീരുമാനം തെറ്റായില്ലെന്നു തെളിയുകയും ചെയ്തു. ടീമിന്റെ ടോപ്‌സ്‌കോററായി മാറിയ രാഹുല്‍ വിക്കറ്റ് കീപ്പിങിലും തന്റെ റോള്‍ ഭംഗിയായി തന്നെ നിറവേറ്റി.
14 മല്‍സരങ്ങളില്‍ നിന്നും 54.91 ശരാശരിയില്‍ 158.41 സ്‌ട്രൈക്ക് റേറ്റോടെ 659 റണ്‍സാണ് രാഹുല്‍ നേടിയത്.

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോററായതെങ്കിലും ടീമിന്റെ യഥാര്‍ഥ ഹീറോ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സായിരുന്നു.
കോലിയേക്കാള്‍ ടീമിനെ മല്‍സരങ്ങള്‍ ജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് എബിഡിയായിരുന്നു. കളിച്ച എല്ലാ മല്‍സരങ്ങളിലും അദ്ദേഹം അതിവേഗ ഇന്നിങ്‌സ് കാഴ്ചവച്ചപ്പോള്‍ കോലിക്ക് ചില കളികളില്‍ പിഴച്ചു. 12 മല്‍സരങ്ങളില്‍ നിന്നും 53.33 ശരാശരിയില്‍ 174.54 സ്‌ട്രൈക്ക്‌റേറ്റോടെ 480 റണ്‍സായിരുന്നു ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം.

 സൂര്യകുമാര്‍ യാജവ് (മുംബൈ)

സൂര്യകുമാര്‍ യാജവ് (മുംബൈ)

സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ അപ്രതീക്ഷിത ഹീറോയായിരുന്നു ഓപ്പണര്‍ സൂര്യകുമാര്‍ യാദവ്. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി നിരവധി മല്‍സരങ്ങള്‍ ഫിനിഷറായി തിളങ്ങിയ സൂര്യകുമാറിന് പക്ഷെ മുംബൈയില്‍ പക്ഷെ മറ്റൊരു റോളായിരുന്നു.
സീസണിന്റെ തുടക്കത്തിലെ മല്‍സരങ്ങളില്‍ മധ്യനിരയിലായിരുന്നു താരത്തിന്റെ സ്ഥാനം. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണിങില്‍ തുടര്‍ച്ചയായി നിറംമങ്ങിയതോടെ ടീ മാനേജ്‌മെന്റ് സൂര്യകുമാറിനെ ഈ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
ഓപ്പണിങില്‍ എത്തിയതോടെ താരം കൂടുതല്‍ മെച്ചപ്പെടുന്നതാണ് കണ്ടത്. 14 മല്‍സരങ്ങളില്‍ നിന്നും 512 റണ്‍സുമായി സീസണില്‍ മുംബൈയുടെ ടോപ്‌സ്‌കോററായി സൂര്യകുമാര്‍ മാറുകയും ചെയ്തു. ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ഒരു താരം ഐപിഎല്ലില്‍ 500 റണ്‍സ് തികച്ചതും ഇതാദ്യമായിരുന്നു.

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍)

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍)

ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ താരമായിരുന്നു ഇംഗ്ലീഷ് വിക്കറ്റ് ജോസ് ബട്‌ലര്‍. സീസണിലെ ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ മധ്യനിരയിലാണ് താരത്തെ രാജസ്ഥാന്‍ ഇറക്കിയത്. പക്ഷെ 120 റണ്‍സ് മാത്രമാണ് ബട്‌ലര്‍ക്കു നേടാനായത്.
എന്നാല്‍ മധ്യനിരയില്‍ നിന്നും ഓപ്പണര്‍ സ്ഥാനത്തേക്കു മാറ്റിയതോടെ ബട്‌ലറുടെ തനിനിറം ലോകം കണ്ടു. ആറു മല്‍സരങ്ങളില്‍ നിന്നും 428 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 13 മല്‍സരങ്ങളില്‍ നിന്നും ബട്‌ലര്‍ നേടിയതാവട്ടെ 548 റണ്‍സും.
ഓപ്പണറായി ഇറങ്ങിയ ശേഷം ഏറക്കുറെ ഒറ്റയ്ക്കു തന്നൊണ് ബട്‌ലര്‍ ടീമിനെ തുടര്‍ ജയങ്ങളിലേക്കു നയിച്ചത്. പുറത്താവലിന്റെ വക്കില്‍ നിന്ന രാജസ്ഥാനെ പ്ലേഓഫിലെത്തിച്ചതും അദ്ദേഹത്തിന്റെ മിടുക്കായിരുന്നു.

ദിനേഷ് കാര്‍ത്തിക് (കൊല്‍ക്കത്ത)

ദിനേഷ് കാര്‍ത്തിക് (കൊല്‍ക്കത്ത)

ഗൗതം ഗംഭീറിന്റെ പകരക്കാരനായി കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ദിനേഷ് കാര്‍ത്തിക് നായകനു ചേര്‍ന്ന കളിയാണ് പുറത്തെടുത്തത്. ഈ സീസണില്‍ കെകെആറിന്റെ തുറുപ്പുചീട്ടും കാര്‍ത്തിക് തന്നെയായിരുന്നു.
പല മല്‍സരങ്ങളിലും ടീമിന്റെ വിജയം പൂര്‍ത്തിയാക്കിയത് അദ്ദേഹമാണ്. ഫിനിഷറുടെ റോളില്‍ താരം ശരിക്കും കസറി. 147 സ്‌ട്രൈക്ക്‌റേറ്റോടെ 498 റണ്‍സാണ് കാര്‍ത്തിക് നേടിയത്. ക്യാപ്റ്റന്റെ റോളിലും ബാറ്റിങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു.

 ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ)

ഷെയ്ന്‍ വാട്‌സന്‍ (ചെന്നൈ)

ഇത്തവണ മൂന്നാം കിരീടത്തില്‍ മുത്തമിട്ട ചെന്നൈ സൂപ്പര്‍കിങ്‌സിന് നിരവധി മിന്നും താരങ്ങളുണ്ട്. അമ്പാട്ടി റായുഡു, ക്യാപ്റ്റന്‍ എംഎസ് ധോണി എന്നിവരെല്ലാം ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചെങ്കിലും സിഎസ്‌കെയുടെ തുറുപ്പുചീട്ടായി മാറിയത് ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണ്. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി എട്ടു മല്‍സരങ്ങളില്‍ നിന്നും 71 റണ്‍സ് മാത്രമായിരുന്നു താരത്തിനു നേടാനായത്.
ഇത്തവണ ലേലത്തില്‍ നാലു കോടി ചെലവിട്ട് വാട്‌സനെ ചെന്നൈ തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നപ്പോള്‍ പലരും നെറ്റി ചുളിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു സെഞ്ച്വറികളടക്കം 15 മല്‍സരങ്ങളില്‍ നിന്നും 555 റണ്‍സുമായി വാട്‌സന്‍ വിമര്‍ശകരുടെ വായടപ്പിച്ചു. 8.96 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

വിലക്കിനെ തുടര്‍ന്ന് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലില്‍ നിന്നും പുറത്തായപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നു ഞെട്ടിയിരുന്നു. വാര്‍ണര്‍ക്കു പകരം ആരെന്നതായിരുന്നു അവര്‍ക്കു മുന്നിലെ ചോദ്യം. ന്യൂസിലന്‍ഡ് നായകന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണിനെ ഒടുവില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയായിരുന്നു.
വാര്‍ണറുടെ അഭാവം ഒരു ഘട്ടത്തിലും ടീമിന് അനുഭവപ്പെടാത്ത തരത്തില്‍ വില്ല്യംസണ്‍ ശരിക്കും വീരനായകനായി മാറി. അദ്ഭുതപ്പെടുത്തുന്ന ക്യാപ്റ്റന്‍സിയിലൂടെ മാത്രമല്ല തകര്‍പ്പന്‍ ബാറ്റിങിലൂടെയും താരം എല്ലാവരെയും ഞെട്ടിച്ചു. 17 മല്‍സരങ്ങളില്‍ നിന്നും എട്ടു അര്‍ധസെഞ്ച്വറിയടക്കം 735 റണ്‍സാണ് വില്ല്യംസണ്‍ വാരിക്കൂട്ടിയത്. സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹത്തിനായിരുന്നു.അടുത്ത സീസണില്‍ വാര്‍ണര്‍ തിരിച്ചെത്തിയാലും ക്യാപ്റ്റന്‍ സ്ഥാനത്ത് വില്ല്യംസണിനെ തന്നെ കണ്ടാല്‍ അദ്ഭുതപ്പെടാനില്ല.

ഐപിഎല്‍: ചെന്നൈയുടെ വിജയരഹസ്യം... ഒടുവില്‍ ഫ്‌ളെമിങ് അതു വെളിപ്പെടുത്തി, പരിശീലകന്‍ പറയുന്നത്ഐപിഎല്‍: ചെന്നൈയുടെ വിജയരഹസ്യം... ഒടുവില്‍ ഫ്‌ളെമിങ് അതു വെളിപ്പെടുത്തി, പരിശീലകന്‍ പറയുന്നത്

ഐപിഎല്‍: ടീം ഇന്ത്യയുടെ പ്രോഗ്രസ് കാര്‍ഡ് തയ്യാര്‍... മുഴുവന്‍ മാര്‍ക്കുള്ളത് ഒരാള്‍ക്ക് മാത്രം!!ഐപിഎല്‍: ടീം ഇന്ത്യയുടെ പ്രോഗ്രസ് കാര്‍ഡ് തയ്യാര്‍... മുഴുവന്‍ മാര്‍ക്കുള്ളത് ഒരാള്‍ക്ക് മാത്രം!!

Story first published: Tuesday, May 29, 2018, 14:36 [IST]
Other articles published on May 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X