വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡിആര്‍എസ് വിവാദം- കോലിയെ പറഞ്ഞിട്ട് കാര്യമില്ല, അന്ന് ധോണി വരെ ചൂടായി!

2011ലെ ഏകദിന ലോകകപ്പിനിടെയായിരുന്നു സംഭവം

1

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ കേപ്ടൗണില്‍ സമാപിച്ച മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലെ ഡിആര്‍എസ് വിവാദത്തിന്റെ പേരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒറ്റപ്പെട്ടിരുന്നു. ഇന്ത്യയുടെ മുന്‍ താരങ്ങള്‍ പോലും അദ്ദേഹം ചെയ്തത് ശരിയായില്ലെന്നും ഒരു ക്യാപ്റ്റനു ചേര്‍ന്ന പ്രവര്‍ത്തിയല്ല കോലിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

മൂന്നാംദിനം സൗത്താഫ്രിക്കയുടെ രണ്ടാമിന്നിങ്‌സിനിടെ അവരുടെ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ക്കെതിരേ ആര്‍ അശ്വിന്റെ എല്‍ബിഡബ്ല്യു ഡിആര്‍എസിനൊടുവില്‍ തള്ളിയതായിരുന്നു പ്രശ്‌നങ്ങള്‍ക്കു കാരണം. ബോള്‍ ട്രാക്കിങില്‍ പന്ത്് സ്റ്റംപിന് തൊട്ടുമുകളിലൂടെയാവും പോവുകയെന്നു തെളിഞ്ഞതോടെയായിരുന്നു തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചത്. കോലിയും ടീമിലെ മറ്റു ചില കളിക്കാരും ഇതിനെതിരേ രൂക്ഷമായി പ്രതികരിച്ചത് സ്റ്റംപ് മൈക്കിലൂടെ ലോകം മുഴുവന്‍ അറിഞ്ഞിരുന്നു.

ഇതാദ്യമായിട്ടല്ല ഡിആര്‍എസിന്റെ പേരില്‍ ഒരു ഇന്ത്യന്‍ നായകന്‍ പ്രതികരിക്കുകയും അത് വിവാദമാവുകയും ചെയ്തത്. നേരത്തേ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയും ഇതുപോലെ തന്നെ ഡിആര്‍എസിനെ വിമര്‍ശിക്കുകയും തുടര്‍ന്ന് ഐസിസി ഇതിനെതിരേ രംഗത്തു വരികയും ചെയ്തിരുന്നു.

 2011ലെ ഏകദിന ലോകകപ്പ്

2011ലെ ഏകദിന ലോകകപ്പ്

2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയായിരുന്നു ഡിആര്‍എസിനെതിരേ അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ആഞ്ഞടിച്ചത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ബെംഗളൂരുവില്‍ നടന്ന കളിക്കിടെ ഇയാന്‍ ബെല്‍ ഒരു എല്‍ബിഡബ്ല്യുവില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഇതായിരുന്നു ധോണിയെ ചൊടിപ്പിച്ചത്. മല്‍സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം തന്റെ നിരാശയും രോഷവും പ്രകടിപ്പിക്കുകയും ചെയ്തു.
മായംചേര്‍ക്കല്‍ വളരെ മോശം കാര്യമാണ്. അത് സ്വാഭാവികമായാലും സാങ്കേതിക വിദ്യയായാലും അങ്ങനെ തന്നെ. മനുഷ്യന്റെ ഇടപെടലിനെ തുടര്‍ന്ന് സാങ്കേതിക വിദ്യയില്‍ മായം ചേര്‍ത്തിരിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. ഈ കാരണത്താലാണ് ഞങ്ങള്‍ക്കു വിക്കറ്റും ലഭിക്കാതിരുന്നത്. ഡിആര്‍എസില്‍ അടുത്ത തവണ സാങ്കേതിക വിദ്യ, അല്ലെങ്കില്‍ മനുഷ്യന്റെ ഇടപെടല്‍ ഇവയില്‍ ഏതെങ്കിലുമൊന്നാവുമെന്നു പ്രതീക്ഷിക്കുന്നതായും ധോണി തുറന്നടിച്ചിരുന്നു.

 ഐസിസി ഇടപെട്ടു

ഐസിസി ഇടപെട്ടു

എംഎസ് ധോണിയുടെ ഈ പ്രസ്താവനയോടെ വിവാദം അവസാനിക്കുകയല്ല മറിച്ച തുടങ്ങുകയാണ് ചെയ്തത്. ഡിആര്‍എസിനെതിരേ അദ്ദേഹം നടത്തിയ പരാമര്‍ശം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) ചൊടിപ്പിച്ചു. അവര്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തു.
ഡിആര്‍എസ് നടപ്പിലാക്കുമ്പോള്‍ തീരുമാനമെടുക്കാന്‍ സഹായിക്കുന്നതിന് ഹോക്ക് ഐയ്‌ക്കൊപ്പം (hawk eye) ഒരു കൂട്ടം നിയമങ്ങളുണ്ട്. മിക്കപ്പോഴും ഒരു കളിക്കാരന്‍ ഈ നിമയങ്ങളെക്കുറിച്ച് മുഴുവനായും അറിയില്ല. എംഎസ് ധോണി ഈ നിയമങ്ങളുടെ പ്രത്യേകതകളെക്കുിറിച്ച് അറിഞ്ഞിരുന്നെങ്കില്‍ തേര്‍ഡ് അംപയറെടുത്ത തീരുമാനത്തെ അംഗീകരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നായിരുന്നു ഐസിസിയുടെ ജനറല്‍ മാനേജര്‍ ജഡേവ് റിച്ചാര്‍ഡ്‌സന്‍ പ്രതികരിച്ചത്.

 ബിസിസിഐയ്ക്കു രസിച്ചില്ല

ബിസിസിഐയ്ക്കു രസിച്ചില്ല

എംഎസ് ധോണിക്കെതിരേ ഐസിസി ജനറല്‍ മാനേജര്‍ ഡേവ് റിച്ചാര്‍ഡ്‌സന്റെ ഈ പ്രതികരണത്തില്‍ ബിസിസിഐയ്ക്കു അത്ര രസിച്ചില്ല. അന്നത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസന്‍ ഐസിസിക്കെതിരേ രംഗത്തു വരികയും ചെയ്തു. ലോകകപ്പ് നടന്നു കൊണ്ടിരിക്കെ ഒരു താരത്തിന്റെ വാര്‍ത്താസമ്മേളനത്തെ ഐസിസിയുടെ പ്രതിനിധി വിമര്‍ശിക്കാന്‍ പാടില്ലെന്നു അദ്ദേഹം ചൂ്ണ്ടിക്കാട്ടിയിരുന്നു.
ഇങ്ങനെ ചെയ്യാന്‍ റിച്ചാര്‍ഡ്‌സണിന് ഒരു അവകാശവുമില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ബിസിസിഐയ്്ക്കു ശക്തമായ എതിര്‍പ്പുമുണ്ട്. ഈ രീതിയല്‍ പ്രതികരിക്കരുതെന്ന് അദ്ദേഹത്തിനു നിര്‍ദേശം നല്‍കണമെന്നും ഐസിസിക്ക് അയച്ച കത്തില്‍ ശ്രീനിവാസന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അന്നത്തെ ത്രില്ലര്‍ ടൈയില്‍ കലാശിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ബോള്‍ ബാക്കിനില്‍ക്കെ 338 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിനു 338 റണ്‍സെടുത്തത്തോടെ കളി ടൈയാവുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കറും (120) ഇംഗ്ലണ്ടിനായി ആന്‍ഡ്രു സ്‌ട്രോസും (158) സെഞ്ച്വറിയടിച്ചിരുന്നു.

Story first published: Saturday, January 15, 2022, 11:36 [IST]
Other articles published on Jan 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X