വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊല്‍ക്കത്ത തന്നെ... ബംഗ്ലാദേശ് സമ്മതം മൂളി, ഇന്ത്യയുടെ കന്നി ഡേ നൈറ്റ് ടെസ്റ്റ് ഈഡനില്‍

നവംബര്‍ 22നാണ് ഈ മല്‍സരം ആരംഭിക്കുന്നത്

Eden Gardens to Host India's First Day-Night Test | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് തീരുന്നു. ഒടുവില്‍ ഇന്ത്യയും ചരിത്രത്തിലാദ്യമായി ഡേ നൈറ്റ് ടെസ്റ്റില്‍ കളിക്കാനൊരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി നടത്താന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ ധാരണയായി.

തകര്‍പ്പന്‍ ഫ്രീകിക്കുമായി വീണ്ടും മെസ്സി; ഗോള്‍വേട്ടയില്‍ ക്രിസ്റ്റിയാനോയെ മറികടന്ന് റെക്കോര്‍ഡ്തകര്‍പ്പന്‍ ഫ്രീകിക്കുമായി വീണ്ടും മെസ്സി; ഗോള്‍വേട്ടയില്‍ ക്രിസ്റ്റിയാനോയെ മറികടന്ന് റെക്കോര്‍ഡ്

പുതിയ ബിസിസിഐ മേധാവിയും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ 'ഹോംഗ്രൗണ്ടായ' കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് വിരാട് കോലിയും സംഘവും പകലും രാത്രിയുമായി ടെസ്റ്റ് കളിക്കുക. നവംബര്‍ 22നാണ് ഏവരും ഉറ്റുനോക്കുന്ന ഈ ടെസ്റ്റ് ആരംഭിക്കുന്നത്.

ബിസിബിയുടെ പച്ചക്കൊടി

ബിസിബിയുടെ പച്ചക്കൊടി

കൊല്‍ക്കത്ത ടെസ്റ്റ് പകലും രാത്രിയുമാക്കാമെന്ന നിര്‍ദേശം ബിസിസിഐയാണ് ആദ്യം മുന്നോട്ട് വച്ചത്. ഇക്കാര്യത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭിപ്രായം തേടി ബിസിസിഐ ബിസിബിക്കു കത്തയക്കുകയും ചെയ്തിരുന്നു.
ഈ വിഷയം ചര്‍ച്ച ചെയ്ത ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഒടുവില്‍ സമ്മതം മൂളുകയായിരുന്നു. ഇന്ത്യയുടെ മാത്രമല്ല ബംഗ്ലാദേശിന്റെയും കന്നി ഡേ നൈറ്റ് ടെസ്റ്റ് കൂടിയാണ് കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്നത്.

തുടക്കമിട്ടത് ഓസീസും ന്യൂസിലാന്‍ഡും

തുടക്കമിട്ടത് ഓസീസും ന്യൂസിലാന്‍ഡും

ടെസ്റ്റ് ക്രിക്കറ്റിനെ വീണ്ടും ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡേ നൈറ്റെന്ന പുതിയ ആശയത്തിനു തുടക്കം കുറിച്ചത്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മിലായിരുന്നു ടെസ്റ്റ് ചരിത്രത്തിലെ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റ്. 2015ലായിരുന്നു ഈ മല്‍സരം. ആദ്യമായി പിങ്ക് ബോള്‍ ടെസ്റ്റില്‍ അവതരിപ്പിച്ച മല്‍സരവും കൂടിയായിരുന്നു ഇത്.
അതുള്‍പ്പെടെ ഇതു വരെ 11 ഡേ നൈറ്റ് ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. ഇവയില്‍ ഭൂരിഭാഗവും നടന്നത് ഓസ്‌ട്രേലിയയില്‍ ആണെന്നതാണ് കൗതുകകരം. പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, സിംബാബ്‌വെ എന്നീ ടീമുകളെല്ലാം ഇതിനകം ഡേ നൈറ്റ് ടെസ്റ്റ് കളിച്ചു കഴിഞ്ഞു.

ഇന്ത്യക്കു താല്‍പ്പര്യക്കുറവ്

ഇന്ത്യക്കു താല്‍പ്പര്യക്കുറവ്

ലോക ക്രിക്കറ്റി തന്നെ വന്‍ ശക്തികളായ ഇന്ത്യക്കു പക്ഷെ ഡേ നൈറ്റ് ടെസ്റ്റിനോടു വലിയ താല്‍പ്പര്യമില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ കന്നി ഡേ നൈറ്റ് ടെസ്റ്റ് ഇത്രയും വൈകിയത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റ് ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ കളിക്കേണ്ടതായിരുന്നു. പക്ഷെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥന ഇന്ത്യന്‍ താരങ്ങളുടെ എതിര്‍പ്പ് കാരണം ബിസിസിഐ തള്ളുകയായിരുന്നു.

ഗാംഗുലി മുന്‍കൈയെടുത്തു

ഗാംഗുലി മുന്‍കൈയെടുത്തു

ഇത്തവണ ഇന്തെ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനുള്ള മുഖ്യ കാരണക്കാരന്‍ ബിസിസിഐ പ്രസിഡന്റായ ഗാംഗുലിയാണ്. നേരത്തേ തന്നെ ഡേ നൈറ്റ് ടെസ്റ്റിനെ അനുകൂലിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ബിസിസിഐയുടെ അമരത്തേക്കു വന്നതോടെ ഇത് വേഗത്തിലാക്കുന്നതിനായി ഗാംഗുലി ശ്രമം നടത്തുകയായിരുന്നു.
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കൂടി അഭിപ്രായം തേടിയാണ് ദാദ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. കോലിയുടെ ഭാഗത്തു നിന്നു അനുകൂല പ്രതികരണം വന്നതോടെ ബിസിസിഐ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് കത്തയക്കുകയായിരുന്നു.

മൂന്നിന് തുടക്കം

മൂന്നിന് തുടക്കം

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനു നവംബര്‍ മൂന്നിനാണ് തുടക്കമാവുന്നത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇരുടീമുകളും ആദ്യം കളിക്കുക. അതിനു ശേഷമായിരിക്കും രണ്ടു മല്‍സരങ്ങളുള്‍പ്പെട്ട ടെസ്റ്റ് പരമ്പര.
ആദ്യ ടെസ്റ്റ് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തിലായിരിക്കും. 22 മുതല്‍ 26 വരെയായിരിക്കും കൊല്‍ക്കത്തയിലെ ഡേ നൈറ്റ് ടെസ്റ്റ്. ഉച്ചയ്ക്കു രണ്ടു മണിക്കായിരിക്കും മല്‍സരം ആരംഭിക്കുക.

Story first published: Wednesday, October 30, 2019, 10:25 [IST]
Other articles published on Oct 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X