പന്ത് ചുരണ്ടല്‍ വിവാദം; ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക ബന്ധത്തെ ഉലയ്ക്കുമോ?

Posted By: rajesh mc

ജോഹന്നസ്ബര്‍ഗ്: ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണ് പറയപ്പെടുന്നതെങ്കിലും മാന്യതവിട്ടു പെരുമാറുന്നത് പലപ്പോഴും ഓസ്‌ട്രേലിയയുടെ പതിവാണ്. ഏറ്റവും ഒടുവില്‍ ഉയര്‍ന്നിരിക്കുന്ന പന്ത് ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയയുടെ കളിക്കളത്തിലെ പെരുമാറ്റം ഏതുതരത്തിലുള്ളതാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

ജയിക്കാനായി എതിര്‍കളിക്കാരെ ചീത്തവിളിക്കുന്നത് പതിവാക്കിയ ഓസ്‌ട്രേലിയയ്ക്ക് പന്ത് ചുരണ്ടല്‍ വിവാദം വലിയ പേരുദോഷമാണുണ്ടാക്കുക. ദക്ഷിണാഫ്രിക്കയുമായുള്ള ക്രിക്കറ്റ് ബന്ധത്തെതന്നെ ഇത് കാര്യമായി ബാധിച്ചേക്കാം. എന്നാല്‍, ഓസ്‌ട്രേലിയയുമായി നല്ലരീതിയില്‍ മുന്നോട്ടുപോകാനാണ് ആഗ്രഹമെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.

muhammedmoosajee

ഇപ്പോഴത്തെ പ്രശ്‌നം വലിയ രീതിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല. ഐസിസി പന്ത് ചുരണ്ടല്‍ ആരോപണം പരിശോധിച്ചുവരികയാണ്. ഓസ്‌ട്രേലിയ കുറ്റസമ്മതം നടത്തിയത് നല്ല കാര്യമാണ്. വിഷയം ഞങ്ങള്‍ ഐസിസിക്ക് കൈമാറിക്കഴിഞ്ഞു. ഐസിസി ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും സൗത്ത് ആഫ്രിക്ക ടീം മാനേജര്‍ മുഹമ്മദ് മൂസാജി പറഞ്ഞു.

പന്ത് ചുരണ്ടല്‍ നാണക്കേടിലാക്കിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെക്കുകയും ചെയ്തു. പ്രതികൂല സാഹചര്യത്തില്‍ ചെയ്തുപോയതാണെന്നാണ് സ്മിത്തിന്റെ കുറ്റസമ്മതം.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, March 26, 2018, 8:25 [IST]
Other articles published on Mar 26, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍