വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

3 പേര്‍ക്ക് 'കിട്ടിയിട്ടും' പഠിച്ചില്ല? വീണ്ടും പന്ത് ചുരണ്ടല്‍ വിവാദം!! വെട്ടിലായത് ലങ്കന്‍ നായകന്‍

വിന്‍ഡീസിനെതിരേ നടക്കുന്ന ടെസ്റ്റിനിടെയാണ് സംഭവം

സെന്റ് ലൂസിയ: ലോക ക്രിക്കറ്റിനു തന്നെ നാണക്കെടുണ്ടാക്കിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ പന്ത് ചുരണ്ടല്‍ സംഭവത്തിനു പിന്നാലെ വീണ്ടും സമാനമായ വിവാദം. ഇത്തവണ ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റനായ ദിനേഷ് ചാണ്ഡിമലാണ് കുരുക്കിലായിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇപ്പോള്‍ സെന്റ് ലൂസിയയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെ ചാണ്ഡിമല്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

എന്നാല്‍ ഇത് ചാണ്ഡിമല്‍ നിഷേധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നു ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് അവസാനിച്ച ശേഷം മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥിനു മുമ്പാകെ വാദം കേള്‍ക്കലിന് ഹാജരാവാന്‍ താരത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

അടുത്തിടെ പന്ത് ചുരണ്ടല്‍ സംഭവത്തില്‍ തെറ്റുകാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഓസീസിന്റെ മൂന്നു താരങ്ങള്‍ കുടുങ്ങിയിരുന്നു. തെറ്റുകാരെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയും ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും വിലക്കിയിരിക്കുകയാണ്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം (വെള്ളിയാഴ്ച) വൈകീട്ടാണ് സംഭവം. വിന്‍ഡീസ് ടീം ബാറ്റ് ചെയ്യുന്നതിനിടെ ലങ്കന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താനാവാതെ വിഷമിക്കുന്നു. അതിനിടെയാണ് ലങ്കന്‍ താരങ്ങളുടെ ചില പ്രവര്‍ത്തികളില്‍ അംപയര്‍മാരായ അലീം ദാറിനും ഇയാന്‍ ഗൗള്‍ഡിനും ചില സംശയങ്ങള്‍ തോന്നിയത്. ഇതേ തുടര്‍ന്ന് ഇരുവരും മല്‍സരത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ പരിശോധിച്ചത്.

പന്തില്‍ കൃത്രിമം കാണിക്കുന്നു

പന്തില്‍ കൃത്രിമം കാണിക്കുന്നു

തൊട്ടടുത്ത ദിവസമാണ് അംപയര്‍മാര്‍ ചാണ്ഡിമലിന്റെ ഭാഗത്തു നിന്നുണ്ടായ അസ്വാഭാവികമായ പ്രവര്‍ത്തികളുടെ ദൃശ്യങ്ങള്‍ കണ്ടത്. പോക്കറ്റില്‍ നിന്നും എന്തോ ഒരു സാധനം പുറത്തെടുത്ത് വായില്‍ ഇട്ട ശേഷം കുറച്ച് സെക്കന്റുകള്‍ കഴിഞ്ഞ് പന്തില്‍ തേയ്ക്കുന്നതാണ് കണ്ടത്. ലഹിരു കുമാരയെ ബൗള്‍ ചെയ്യാന്‍ ഏല്‍പ്പിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം. ഈ ദൃശ്യം കണ്ടതോടെയാണ് ചാണ്ഡിമലിനെതിരേ പന്ത് ചുരണ്ടല്‍ കുറ്റം ചുമത്താന്‍ അംപയര്‍മാര്‍ തീരുമാനിച്ചത്.

അഞ്ച് റണ്‍സ് വിന്‍ഡീസിന് അനുവദിച്ചു

അഞ്ച് റണ്‍സ് വിന്‍ഡീസിന് അനുവദിച്ചു

ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ചാണ്ഡിമലിനെതിരേ ഐസിസി ചട്ടപ്രകാരം കുറ്റം ചുമത്തിയത്. തുടര്‍ന്ന് ശിക്ഷയുടെ ഭാഗമായി വിന്‍ഡീസിനു അധികമായി അഞ്ചു റണ്‍സ് അനുവദിക്കാനും അംപയര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ലങ്കന്‍ താരങ്ങള്‍ കളത്തിലിറങ്ങാന്‍ വിസമ്മതിച്ചു.
പിന്നീട് ലങ്കന്‍ ടീം മാനേജ്‌മെന്റും മാച്ച് റഫറിയായ ജവഗല്‍ ശ്രീനാഥും തമ്മില്‍ രണ്ടു മണിക്കൂറോളം ചര്‍ച്ച നടത്തി. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായും അദ്ദേഹം സംഭവത്തെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു.

നടപടി സ്വീകരിക്കാന്‍ വൈകാന്‍ കാരണം

നടപടി സ്വീകരിക്കാന്‍ വൈകാന്‍ കാരണം

രണ്ടാം ദിനം കൈുന്നേരം തന്നെ സംശയം തോന്നിയിട്ടും എന്തു കൊണ്ട് നടപടിയെടുക്കുന്നത് തൊട്ടടുത്ത ദിവസത്തേക്കു നീട്ടിയെന്നതായിരുന്നു ലങ്കന്‍ താരങ്ങളുടെ പ്രതിഷേധത്തിനും സംശയത്തിനും കാരണം. എന്നാല്‍ ഐസിസി നിയമപ്രകാരം ഇത്തരത്തില്‍ നിയമവിരുദ്ധമായ സംഭവം കളിക്കിടെ നടന്നാല്‍ അതിന്റെ വീഡിയോ തെളിവ് കൂടി ശേഖരിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാന്‍ പാടുള്ളൂയെന്നാണ്. ഇക്കാര്യം ലങ്കന്‍ ടീം മാനേജ്‌മെന്റിനെ മാച്ച് റഫറി ശ്രീനാഥ് അറിയിക്കുകയും ചെയ്തു.

ലങ്കന്‍ താരങ്ങള്‍ വീണ്ടും ഇറങ്ങി

ലങ്കന്‍ താരങ്ങള്‍ വീണ്ടും ഇറങ്ങി

രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷമാണ് വീണ്ടും കളത്തിലിറങ്ങാന്‍ ലങ്കന്‍ താരങ്ങള്‍ തയ്യാറായത്. കളി തുടങ്ങേണ്ടത് 9.30നായിരുന്നു. 11.30നുള്ളില്‍ ലങ്കന്‍ ടീം ഗ്രൗണ്ടില്‍ ഇറങ്ങിയില്ലെങ്കില്‍ വിന്‍ഡീസ് ടീമിനെ വിജയികളായി പ്രഖ്യാപിക്കുമെന്ന് ശ്രീനാഥ് മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്നാണ് വീണ്ടും മല്‍സരത്തിന് ഇറങ്ങാന്‍ ലങ്ക തയ്യാറായത്.

കുറ്റം നിഷേധിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ചാണ്ഡിമലും

കുറ്റം നിഷേധിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ചാണ്ഡിമലും

ഇതേ ദിവസം തന്നെ ചാണ്ഡിമലിന്റെ പേരില്‍ ചുമത്തിയ കുറ്റം നിഷേധിച്ചു കൊണ്ട് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മാച്ച് റഫറിക്ക് വിശദീകരണക്കുറിപ്പ് അയച്ചു. തൊട്ടടുത്ത ദിവസം സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും ചുമത്തിയ കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചാണ്ഡിമല്‍ അറിയിച്ചിട്ടുണ്ടെന്ന് ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ മല്‍സരത്തിനു ശേഷം മാച്ച് റഫറിക്കു മുമ്പാകെ ഹാജരാവാനും ചാണ്ഡിമലിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഐസിസി അറിയിച്ചു.

ഇവര്‍ ചില്ലറക്കാരല്ല, ക്രിക്കറ്റിലെ ഭയങ്കരന്‍മാര്‍... കളിച്ചത് ഒന്നല്ല, 2 രാജ്യങ്ങള്‍ക്കു വേണ്ടി!!ഇവര്‍ ചില്ലറക്കാരല്ല, ക്രിക്കറ്റിലെ ഭയങ്കരന്‍മാര്‍... കളിച്ചത് ഒന്നല്ല, 2 രാജ്യങ്ങള്‍ക്കു വേണ്ടി!!

Story first published: Monday, June 18, 2018, 13:28 [IST]
Other articles published on Jun 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X