സ്റ്റീവ് സ്മിത്തിനെ മാറ്റണമെന്ന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍

Written By:
Steve Smith

സിഡ്‌നി: പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം നേരിടുന്ന ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരേ നടപടിയെടുക്കാന്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

ഞെട്ടിപ്പിക്കുന്ന സംഗതിയാണിത്. ക്രിക്കറ്റ് എന്നത് മാന്യമായ കളിയുടെ പര്യായമാണ്. എങ്ങനെ ടീമിന് ഇങ്ങനെ പെരുമാറാന്‍ സാധിക്കും. ഇത് തീര്‍ത്തും തരം താഴ്ന്ന നടപടിയാണ്. പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മത്സരത്തിന്റെ 43ാം ഓവറിലാണ് ബാറ്റ്‌സ്മാന്‍ ബാന്‍ ക്രോഫ്റ്റാണ് ഫീല്‍ഡിങിനിടെയില്‍ മഞ്ഞ നിറത്തിലുള്ള വസ്തു ഉപയോഗിച്ച് പന്തില്‍ ഉരസുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇതിനെ കുറിച്ച് അമ്പയര്‍മാര്‍ അന്വേഷിച്ചെങ്കിലും സണ്‍ഗ്ലാസിന്റെ പൗച്ചായിരുന്നുവെന്ന മറുപടിയാണ് കളിക്കാരന്‍ നല്‍കിയത്.

എന്നാല്‍ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ അതു പൗച്ചല്ലെന്നും ഒട്ടിയ്ക്കുന്ന മഞ്ഞനിറത്തിലുള്ള ടേപ്പായിരുന്നുവെന്നും മനസ്സിലായി. അന്വേഷത്തില്‍ ബാന്‍ക്രോഫ്റ്റ് തനിച്ചല്ല ഇതു നടത്തിയതെന്ന് വ്യക്തമായതോടെ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ആകെ സമ്മര്‍ദ്ദത്തിലായി. ഇപ്പോള്‍ സര്‍ക്കാര്‍ കൂടി രാജി ആവശ്യപ്പെട്ടതോടെ സ്മിത്തിന്റെ തൊപ്പി തെറിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, March 25, 2018, 13:11 [IST]
Other articles published on Mar 25, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍