വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിട വോണ്‍- ഓസീസ് സ്പിന്‍ ഇതിഹാസം വോണ്‍ അന്തരിച്ചു! ക്രിക്കറ്റ് ലോകം ഞെട്ടലില്‍

52ാം വയസ്സിവാണ് മരണം

1

മെല്‍ബണ്‍: ലോക കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളും ഓസ്‌ട്രേവിയയുടെ ഇതിഹാസ ബൗളറുമായ ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52ാം വയസ്സിലാണ് ക്രിക്കറ്റ് ലോകത്തെ നടുക്കിക്കൊണ്ട് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തായ്‌ലാന്‍ഡില്‍ വച്ചു രാവിലെയാണ് വോണിനു ഹൃദയാഘാതമുണ്ടായതെന്നാണ് വിവരം. ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു ഇതിഹായ റോഡ് മാര്‍ഷ് വിയോഗത്തില്‍ നില്‍ക്കവെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അവരുടെ ഐക്കണ്‍ താരങ്ങളിലൊരാളായ വോണും യാത്രയായത്.

വോണിനെ തന്റെ വില്ലയില്‍ ബോധരഹിതനായി കാണപ്പെടുകയായിരുന്നു. മെഡിക്കല്‍ സംഘം പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കുടുംബം ഈ സമയത്തു സ്വാകര്യത അഭ്യര്‍ഥിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ നല്‍കുമെന്നും വോണിന്റെ കുടുംബാംഗങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

2

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മഹാന്‍മാരായ താരങ്ങളിലൊരാളായാണ് വോണ്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഓസ്‌ട്രേലിയക്കു വേണ്ടി 145 ടെസ്റ്റുകളില്‍ നിന്നും 708ഉം 194 ഏകദിനങ്ങളില്‍ നിന്നും 293ഉം വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും വോണും തമ്മിലായിരുന്നു ലോകത്തിലെ നമ്പര്‍ വണ്‍ സ്പിന്നര്‍ ആരെന്ന കാര്യത്തില്‍ ഒരു കാലത്തു മല്‍സരം നടന്നിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ഐപിഎല്ലിലും വോണ്‍ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിരുന്നു. 2008ലെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ കിരീടം ചൂടിയത് വോണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. പിന്നീട് റോയല്‍സിന്റെ പരിശീലകനായും ഓസീസ് ടീമിന്റെ സ്പിന്‍ ബൗളിങ് ഉപദേഷ്ടാവായുമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു.

ടെസ്റ്റ് ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ 10 തവണ 10 വിക്കറ്റ് നേട്ടം കൊയ്യാന്‍ വോണിനായിട്ടുണ്ട്. 37 തവണ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിക്കാനും അദ്ദേഹത്തിനു സാധിച്ചു. 48 തവണയാണ് വോണ്‍ നാലു വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ളത്. ഏകദിനത്തില്‍ ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടവും 12 തവണ നാലു വിക്കറ്റ് നേട്ടവും അദ്ദേഹത്തിനു കുറിക്കാന്‍ കഴിഞ്ഞു.

3

ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലും ദുഖത്തിലുമാണ് ക്രിക്കറ്റ് ലോകം. സോഷ്യല്‍ മീഡിയയിലൂടെ മുന്‍ താരങ്ങളും നിലവില്‍ മല്‍സരരംഗത്തുള്ളവരുമെല്ലാം വിയോഗത്തില്‍ അനുശോചനമറിയിച്ചിരിക്കുകയാണ്.

ഞെട്ടി, സ്തംഭിച്ചു, ദുഖപൂര്‍ണം... വോണിയെ മിസ്സ് ചെയ്യും. കളിക്കളത്തിന് അകത്തായാലും പുറത്തായാലും നിങ്ങള്‍ ഒപ്പമുള്ളപ്പോള്‍ വിരസമായ ഒരു നിമിഷം പോലുമില്ലായിരുന്നു. കളിക്കളത്തില്‍ നമ്മുടെ ഏറ്റുമുട്ടലുകളും പുറത്തെ തമാശകളുമെല്ലാം എല്ലായ്‌പ്പോഴും വിലമതിക്കുന്നതായിരിക്കും. ഇന്ത്യയില്‍ നിങ്ങള്‍ക്കു എല്ലായ്്‌പ്പോഴും പ്രത്യേക സ്ഥാനം തന്നെയുണ്ടായിരുന്നു, ഇന്ത്യക്കാര്‍ക്കിടയില്‍ നിങ്ങള്‍ക്കു പ്രത്യേക ഇടവുമുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ പോയി എന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതികരണം.

സമാധാനമായി വിശ്രമിക്കൂ ഷെയ്ന്‍ വോണ്‍, ഇപ്പോഴുള്ള എന്റെ വികാരം വാക്കുകളിലൂടെ പ്രകടിപ്പിക്കാനാവില്ല. ക്രിക്കറ്റിനു വലിയ നഷ്ടമാണിതെന്നായിരുന്നു വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് ട്വീറ്റ് ചെയ്തത്.

ഈ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഒരുപാട് സമയം വേണ്ടിവരും. ഇതിഹാസമായിരുന്ന ഷെയ്ന്‍ വോണ്‍ ഇപ്പോള്‍ നമുക്കൊപ്പമില്ലെന്നു പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ കുറിച്ചു.

ഷെയ്ന്‍ വോണിന്റെ വിയോഗത്തെക്കുറിച്ച് കേട്ടപ്പോള്‍ ഷോക്കാണ് തോന്നിയത്. ക്രിക്കറ്റെന്ന ഗെയിം കണ്ട എക്കാലത്തെയും മഹാനായ റിസ്റ്റ് സ്പിന്നറായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നു. വോണിന്റെ ആത്മമാവിനു നിത്യശാന്തി നേരുന്നതായും ഇന്ത്യയുടെ മുന്‍ താരം കെ ശ്രീകാന്ത് ട്വീറ്റ് ചെയ്തു.

4

ഇതു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എക്കാലത്തെയും മഹാനായ സ്പിന്നര്‍മാരിലൊരാള്‍, സ്പിന്‍ ബൗളിങിനെ കൂളാക്കി മാറ്റിയയാള്‍, സൂപ്പര്‍ സ്റ്റാര്‍ ഷെയ്ന്‍ വോണ്‍ ഇനിയില്ല. ജീവിതം വളരെ ക്ഷണികമാണ്. പക്ഷെ ഇതു ഉള്‍ക്കൊള്ളാന്‍ വളരെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ അനുശോചനമറിയിക്കുകയാണെന്നു വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

ഞങ്ങളുടെ തലമുറയിലെ ഏറ്റവും മഹാനായ താരങ്ങളിലൊരാള്‍. ഈ വാര്‍ത്ത കേട്ടപ്പോള്‍ നടുക്കവും ദുഖവുമാണ് തോന്നിയത്. Rip ഷെയ്ന്‍ എന്നായിരുന്നു ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേല ജയവര്‍ധനെയുടെ ട്വീറ്റ്.

5

വാക്കുകള്‍ക്കപ്പുറത്തെ നടുക്കമാണ് തോന്നുന്നത്. ഞങ്ങളുടെ ഗെയിമിലെ ഇതിഹാസം, ഒരു ഐക്കണ്‍, സ്പിന്‍ ബൗളിങില്‍ വിപ്ലവം സൃഷ്ടിച്ച ഒരാള്‍, RIP Shane warne എന്നു ജസ്പ്രീത് ബുംറ കുറിച്ചു.

വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണിത്. ക്രിക്കറ്റ് ലോകത്തിനു തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മാജിക്കല്‍ സ്പിന്‍ ബൗളിങിലൂടെ തലമുറകളെ പ്രചോദിച്ചിച്ച വ്യക്തിയാണ് അദ്ദേഹം. നിങ്ങളെ എല്ലായ്‌പ്പോഴും മിസ്സ് ചെയ്യും, ഷെയ്ന്‍ വോണ്‍. എന്റെ ഹൃദയവും പ്രാര്‍ഥനയുമെല്ലാം അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പമാണെന്നു പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം ട്വീറ്റ് ചെയ്തു.

എനിക്കു യഥാര്‍ഥത്തില്‍ വാക്കുകള്‍ നഷ്ടമയിരിക്കുകയാണ്, ഇതു വളരെയധികം വേദനിപ്പിക്കുന്നു. ഗെയിമിലെ ഒരു യഥാര്‍ഥ ഇതിഹാസവും ചാംപ്യനുമായ ഒരാള്‍ നമ്മളെ വിട്ടുപോയിരിക്കുന്നു. RIP ഷെയ്ന്‍ വോണ്‍... ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ട്വിറ്ററില്‍ കുറിച്ചത്.

ജീവിതം വളരെയധികം ചഞ്ചലവും പ്രവചനാതീതവുമാണ്. ഞങ്ങളുടെ ഗെയിം കണ്ട എക്കാലത്തെയും മഹാനായ താരങ്ങളിലൊരാളായ, കളിക്കളത്തിനു പുറത്തു ഞാന്‍ പരിചയപ്പെട്ട വ്യക്തിയുടെ വിടവാങ്ങല്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. RIP goat. ക്രിക്കറ്റ് ബോള്‍ ടേണ്‍ ചെയ്യിച്ച ഏറ്റവും മഹാന്‍ എന്നായിരുന്നു വിരാട് കോലിയുടെ ട്വീറ്റ്.

Story first published: Friday, March 4, 2022, 21:19 [IST]
Other articles published on Mar 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X