കൊല്‍ക്കത്തയ്ക്ക് ഞെട്ടല്‍; മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്നും പുറത്ത്

Posted By: rajesh mc

ബെംഗളുരു: മികച്ച ബൗളര്‍മാരുടെ അഭാവം കഴിഞ്ഞസീസണില്‍ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിന് വിനയായെങ്കില്‍ അതേ കാരണം ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയായേക്കും. ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടീമിലെ മുഖ്യ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്കേറ്റ് പിന്‍മാറിയതോടെയാണിത്.

കഴിഞ്ഞ സീസണിലും മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും ഒഴിവായിരുന്നു. ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് അംഗമായിരുന്ന മിച്ചലിന്റെ പുറത്താകല്‍ ടീമിനെ ടൂര്‍ണമെന്റിലാകെ ബാധിക്കുകയും ചെയ്തു. ഇത്തവണ അതേ രീതിയിലുള്ള തിരിച്ചടി കാത്തിരിക്കുന്നത് കൊല്‍ക്കത്തയ്ക്കാണെന്നുമാത്രം.

mitchellstarc

9.5 കോടി രൂപയ്ക്കാണ് ലോകത്തെ ഒന്നാംകിട ബൗളര്‍മാരിലൊരാളായ മിച്ചല്‍ സ്റ്റാര്‍ക്ക് കൊല്‍ക്കത്ത ടീമിലെത്തിയത്. ഇതോടെ ഈ സീസണില്‍ സ്റ്റീവ് സ്മിത്തിനും, ഡേവിഡ് വാര്‍ണര്‍ക്കും പിന്നാലെ പുറത്താകുന്ന മൂന്നാമത്തെ ഓസീസ് താരമായി മിച്ചല്‍ സ്റ്റാര്‍ക്ക്. ഐപിഎല്ലില്‍ 27 മത്സരങ്ങളില്‍ നിന്നായി സ്റ്റാര്‍ക്കിന് 34 വിക്കറ്റുകളുണ്ട്. രണ്ടു സീസണുകളില്‍ പുറത്തായതോടെ കോടികളുടെ പ്രതിഫലവും സ്മിത്തിന് ലഭിക്കില്ല.

ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഓസീസ് ടീമില്‍ സ്റ്റാര്‍ക്ക് കളിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 12 വിക്കറ്റുകള്‍ വീഴ്ത്തിയ താരം ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും ആയിരുന്നു. സ്റ്റാര്‍ക്കിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, March 31, 2018, 9:24 [IST]
Other articles published on Mar 31, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍