എല്‍ഗറിന്റെ വണ്‍മാന്‍ഷോ... അപരാജിത സെഞ്ച്വറി, ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം

Written By:

കേപ്ടൗണ്‍: ഓസ്‌ട്രേലിയക്കതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു ഭേദപ്പെട്ട തുടക്കം. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റിന് 266 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ ഡീന്‍ എല്‍ഗറുടെ (121*) ഒറ്റയാള്‍പോരാട്ടമാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് മാന്യത നല്‍കിയത്. 253 പന്തുകള്‍ നേരിട്ട എല്‍ഗറുടെ ഇന്നിങ്‌സില്‍ 17 ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു. ക്രീസിന്റെ മറുഭാഗത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും പതറാതെ പൊരുതിയാണ് എല്‍ഗര്‍ ആതിഥേയുടെ സ്‌കോര്‍ 250 കടത്തിയത്. എല്‍ഗറിനൊപ്പം ആറു റണ്‍സോടെ വിവാദ പേസര്‍ കാഗിസോ റബാദയാണ് ക്രീസിലുള്ളത്.

ഷമി ഒത്തുകളിച്ചില്ല; ബിസിസിഐ ക്ലീന്‍ ചിറ്റ്; 3 കോടിയുടെ കരാറില്‍ ഉള്‍പ്പെടുത്തി

ലോകത്തെ ഞെട്ടിച്ച ആ ഹെയര്‍സ്‌റ്റൈലിനു പിന്നില്‍... അതൊരു തന്ത്രം, വെളിപ്പെടുത്തി റൊണാള്‍ഡോ

1

എല്‍ഗറിനെ കൂടാതെ രണ്ടു പേര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയത്. മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ എബി ഡിവില്ലിയേഴ്‌സ് 64 റണ്‍സുമായി തിളങ്ങിയപ്പോള്‍ ഹാഷിം അംല 31 റണ്‍സെടുത്ത് പുറത്തായി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയി ഡിവില്ലിയേഴ്‌സ് 95 പന്തില്‍ 10 ബൗണ്ടറികളോടെയാണ് 64 റണ്‍സ് നേടിയത്.

2

പേസര്‍ പാറ്റ് കമ്മിന്‍സിന്റെ മാരക ബൗളിങാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിന്റെ നട്ടെല്ലൊടിച്ചത്. 21 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 64 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകളാണ് കമ്മിന്‍സ് പോക്കറ്റിലാക്കിയത്. ജോഷ് ഹാസ്ല്‍വുഡ് രണ്ടു വിക്കറ്റ് നേടിയപ്പോള്‍ മിച്ചെല്‍ മാര്‍ഷിന് ഒരു വിക്കറ്റ് ലഭിച്ചു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമും 1-1നു ഒപ്പമായതിനാല്‍ ഈ ടെസ്റ്റില്‍ ജയിക്കുന്നവര്‍ക്ക് 2-1ന്റെ ലീഡ് നേടാനാവും.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, March 23, 2018, 10:13 [IST]
Other articles published on Mar 23, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍