വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി അതിരുവിടുന്നോ, കാരണമെന്ത്? തന്നോട് ചോദിക്കുന്നത് എന്തിനെന്ന് പൊള്ളാര്‍ഡ്

രണ്ടാം ഏകദിനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയതിന്റെ ആഹ്ലാദത്തിലാണ് ടീം. വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തില്‍ 107 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

ഏകദിന പരമ്പരയില്‍ മാത്രമല്ല തൊട്ടുമുമ്പത്തെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി കളിക്കളത്തില്‍ അമിതാവേശം കാണിച്ചത് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. വിന്‍ഡീസ് പേസര്‍ കെസ്രിക്ക് വില്ല്യംസിനെതിരേ സിക്‌സര്‍ പറത്തിയ ശേഷം നടത്തിയ നോട്ട് ബുക്ക് ആഹ്ലാദ പ്രകടനമാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസ് നായകന്‍ കിരോണ്‍ പൊള്ളാര്‍ഡ് പൂജ്യത്തിനു പുറത്തായപ്പോഴും കോലിയുടെ ആഹ്ലാദം അതിരുവിട്ടിരുന്നു.

കോലിയോട് ചോദിക്കൂ

കോലിയോട് ചോദിക്കൂ

എന്തു കൊണ്ടാണ് കോലി ഈ തരത്തില്‍ കളിക്കളത്തില്‍ അമിതാവേശം കാണിച്ചു കൊണ്ടിരിക്കുന്നതെന്നു മല്‍സരശേഷം പൊള്ളാര്‍ഡിനോടു ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തിനാണ് ഇങ്ങനെ ആവേശം കാണിക്കുന്നതെന്നു നിങ്ങള്‍ കോലിയോടു തന്നെ ചോദിക്കൂ. ഈ ചോദ്യത്തിനു തനിക്കു മറുപടി നല്‍കാന്‍ കഴിയില്ല. കോലിയോടു ഇതേ ചോദ്യം ചോദിച്ചാല്‍ നിങ്ങള്‍ക്കു ഉത്തരം ലഭിച്ചേക്കും. തനിക്കറിയില്ല, ഇതേക്കുറിച്ച് ഒരു സൂചനയും തനിക്കില്ലെന്നും പൊള്ളാര്‍ഡ് വിശദമാക്കി.

തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു

തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു

റണ്‍ ചേസില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് വിന്‍ഡീസിന്റെ പരാജയത്തിനു കാരണമെന്നു പൊള്ളാര്‍ഡ് ചൂണ്ടിക്കാട്ടി. വിന്‍ഡീസ് നല്ല പൊസിഷനിലായിരുന്നു. പക്ഷെ തുടരെയുള്ള വിക്കറ്റ് വീഴ്ച ടീമിനെ പ്രതിരോധത്തിലാക്കി. അതുകൊണ്ടാണ് റണ്‍ചേസില്‍ വിന്‍ഡീസ് പതറിയതെന്നും അദ്ദേഹം പറഞ്ഞു.
388 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുമ്പോള്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച് റണ്‍സെടുക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

അവസാന 10 ഓവര്‍

അവസാന 10 ഓവര്‍

ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാനത്തെ 10 ഓവറിലാണ് കളി മാറിയതെന്നു പൊള്ളാര്‍ഡ് വിലയിരുത്തി. 127 റണ്‍സാണ് വിന്‍ഡീസ് വഴങ്ങിയത്. കളി വിന്‍ഡീസില്‍ നിന്നും കൈവിട്ടുപോയതും ഈ ഘട്ടത്തിലായിരുന്നു.
അവസാന 10 ഓവര്‍ വരെ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. മികച്ച ട്രാക്കാണിതെന്നു അറിയാമായിരുന്നുവെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു.

Story first published: Thursday, December 19, 2019, 14:55 [IST]
Other articles published on Dec 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X