വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരവായ് ഏഷ്യന്‍ കാര്‍ണിവല്‍... ഏഷ്യാ കപ്പിന് യുഎഇ റെഡി, ശ്രീലങ്ക- ബംഗ്ലാദേശ് ആദ്യ പോര്

ആറു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും

ദുബായ്: ഏഷ്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഏഷ്യാ കപ്പിന് യുഎഇ ഒരുങ്ങി. 14ാമത് ഏഷ്യാ കപ്പിന് ശനിയാഴ്ച തുടക്കമാവും. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനു മുന്നോടിയായി ഏഷ്യന്‍ ടീമുകള്‍ക്കു പടയൊരുക്കം നടത്താന്‍ ലഭിച്ച ഏറ്റവും മികച്ച അവസരമാണ് ഈ ടൂര്‍ണമന്റ്. തൊട്ടുമുമ്പത്തെ ഏഷ്യാ കപ്പ് ട്വന്റി20 ഫോര്‍മാറ്റിലായിരുന്നെങ്കില്‍ ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് മല്‍സരങ്ങള്‍.

ക്യാപ്റ്റന്‍സി ഒഴിയാന്‍ കാരണം? ആരാധകരെ ഞെട്ടിച്ച സംഭവത്തിന് പിന്നില്‍... വെളിപ്പെടുത്തി ധോണി ക്യാപ്റ്റന്‍സി ഒഴിയാന്‍ കാരണം? ആരാധകരെ ഞെട്ടിച്ച സംഭവത്തിന് പിന്നില്‍... വെളിപ്പെടുത്തി ധോണി

കൗണ്ടിയില്‍ വരവറിയിച്ച് വിജയ്, അരങ്ങേറ്റത്തില്‍ സെഞ്ച്വറി!! അംലയുടെ റെക്കോര്‍ഡിനൊപ്പം...കൗണ്ടിയില്‍ വരവറിയിച്ച് വിജയ്, അരങ്ങേറ്റത്തില്‍ സെഞ്ച്വറി!! അംലയുടെ റെക്കോര്‍ഡിനൊപ്പം...

ഏഷ്യന്‍ സിംഹാസനം മോഹിച്ച് ആറു ടീമുകളാണ് പോര്‍ക്കളത്തിലിറങ്ങുക. നിലവിലെ ജേതാക്കളായ ഇന്ത്യയെക്കൂടാതെ ശ്രീലങ്ക, പാകിസ്താന്‍ എന്നിവരാണ് കിരീടസാധ്യതയില്‍ മുന്‍പന്തിയിലുള്ള ടീമുകള്‍. ബംഗ്ലാദേശ് കറുത്ത കുതിരകളായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍

ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍

ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഇരട്ടിയാക്കി ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഇത്തവണ ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് എയിലാണ് ഇരുവരുടെയും സ്ഥാനം. യോഗ്യതാ കടമ്പ കടന്നെത്തിയ ഹോങ്കോങാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. 18ന് ഹോങ്കോങിനെതിരേയാണ് ഇന്ത്യയുടെ ആദ്യത്തെ മല്‍സരം. തൊട്ടടുത്ത ദിവസമാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക്. ഗ്രൂപ്പിലെ മൂന്നു മല്‍സരങ്ങള്‍ക്കും വേദിയാവുന്നത് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ്.

ബിയില്‍ പൊടിപാറും

ബിയില്‍ പൊടിപാറും

ഗ്രൂപ്പ് എയേക്കാള്‍ കടുപ്പമേറിയ ഗ്രൂപ്പാണ് ബി. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയ്‌ക്കൊപ്പം പാകിസ്താന്‍, അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലാണ് ഉദ്ഘാടന മല്‍സരം.
സമീപകാലത്തു മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ബംഗ്ലാ കടുവകള്‍ ലങ്കയ്ക്കു കനത്ത വെല്ലുവിളിയുയര്‍ത്തുമെന്ന കാര്യത്തില്‍ സശയമില്ല.

 ഗ്രൂപ്പുഘട്ടത്തിന് ശേഷം സൂപ്പര്‍ ഫോര്‍

ഗ്രൂപ്പുഘട്ടത്തിന് ശേഷം സൂപ്പര്‍ ഫോര്‍

ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാരാണ് അടുത്ത റൗണ്ടായ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടുക. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ ഫൈനലിലേക്കു യോഗ്യത നേടും.
ഈ മാസം 28ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് ഏഷ്യന്‍ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടത്തിനു ആതിഥേയത്വം വഹിക്കുന്നത്.

നടക്കുമോ സ്വപ്‌നഫൈനല്‍?

നടക്കുമോ സ്വപ്‌നഫൈനല്‍?

ഏഷ്യാ കപ്പില്‍ ഇത്തവണ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്വപ്ന ഫൈനല്‍അരങ്ങേറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 13 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ അതു സംഭവിച്ചിട്ടില്ല. ഇത്തവണ യുഎഇിയില്‍ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് അന്ത്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോലിയില്ലാതെ ഇന്ത്യ

കോലിയില്ലാതെ ഇന്ത്യ

സ്ഥിരം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ മാറ്റുരയ്ക്കുന്നത്. തുടര്‍ച്ചയായ മല്‍സര ഷെഡ്യൂളുകളെ തുടര്‍ന്ന് അദ്ദേഹത്തിന് വിശ്രമം നല്‍കുകയായിരുന്നു. കോലിയുടെ അഭാവത്തില്‍ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കും. രാജസ്ഥാനില്‍ നിന്നുള്ള പേസര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം.
ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.

Story first published: Friday, September 14, 2018, 11:45 [IST]
Other articles published on Sep 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X