വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ മതിയായോ?; രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി ഗാവസ്‌കര്‍

ദുബായ്: യുഎഇയില്‍ നടന്നുവരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അജയ്യരായി കുതിക്കുകയാണ് ഇന്ത്യ. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് നാലാം മത്സരത്തില്‍ വീണ്ടും പാക്കിസ്ഥാനെ നേരിടാന്‍ തയ്യാറെടുക്കുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി.

rohit-gavaskar

ഏഷ്യാ കപ്പില്‍ വീണ്ടും ക്ലാസിക്ക് റിപ്ലേ... ഇന്ത്യ പാകിസ്താനെതിരേ; അഫ്ഗാന്റെ എതിരാളി ബംഗ്ലാദേശ്, പകരം ചോദിക്കുമോ?
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയാണ് ഗാവസ്‌കറുടെ മനംകവര്‍ന്നത്. ഏഷ്യാ കപ്പിന് മുന്‍പ് ഇന്ത്യയെ 12 തവണ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നയിച്ചിട്ടുണ്ട് രോഹിത്. അവയില്‍ തോറ്റതാകട്ടെ രണ്ടെണ്ണത്തില്‍ മാത്രം. ഏഷ്യാ കപ്പിലെ മൂന്ന് ജയങ്ങള്‍കൂടി ചേരുന്നതോടെ രോഹിത്തിന്റെ വിജയ ശതമാനം ഉയരുകയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്ന രോഹിത് ശര്‍മ കഴിവു തെളിയിച്ച ക്യാപ്റ്റനാണെന്ന് ഗാവസ്‌കര്‍ വിലയിരുത്തി.

ഡ്രസ്സിങ് റൂമിലെയും കളിക്കളത്തിലെയും പദ്ധതികള്‍ വിജയിപ്പിക്കാന്‍ രോഹിത്തിന് കഴിയുന്നുണ്ട്. ക്ഷമയും കളി പഠിച്ചെടുക്കാനുളള വിരുതും താരത്തെ വ്യത്യസ്തനാക്കുന്നു. ബാറ്റിങ്ങില്‍ തിളങ്ങുകകൂടി ചെയ്യുന്നതോടെ ക്യാപ്റ്റനെന്ന നിലയില്‍ വഴികാട്ടിയാകാനും രോഹിത്തിന് കഴിയുന്നുണ്ടെന്നാണ് ഗാവസ്‌കറുടെ അഭിപ്രായം. ക്യാപ്റ്റനെന്ന നിലയില്‍ ആറ് ഏകദിനങ്ങളില്‍നിന്നും 375 റണ്‍സാണ് മുംബൈ താരം സ്‌കോര്‍ ചെയ്തത്. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ നേടിയ 208 റണ്‍സും ഇതില്‍ ഉള്‍പ്പെടുന്നു.

ടി20യില്‍ രോഹിത്ത് 9 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ അത്രയും കളികളില്‍നിന്നായി 346 റണ്‍സാണ് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു എന്നത് ക്യാപ്റ്റന്‍ ചുമതല രോഹിത്തിന്റെ കളിയെ സ്വാധീനിക്കുന്നുണ്ടെന്നത് വ്യക്തമാക്കുന്നു. ഏഷ്യാ കപ്പില്‍ രോഹിത്തിന്റെ നേതൃത്വത്തില്‍ കിരീടം നേടുകകൂടി ചെയ്താല്‍ ക്യാപ്റ്റന്റെ മികവ് ഒന്നുകൂടി വര്‍ധിക്കുമെന്നുറപ്പാണ്.

Story first published: Sunday, September 23, 2018, 11:31 [IST]
Other articles published on Sep 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X