For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പില്‍ വീണ്ടും ക്ലാസിക്ക് റിപ്ലേ... ഇന്ത്യ പാകിസ്താനെതിരേ; അഫ്ഗാന്റെ എതിരാളി ബംഗ്ലാദേശ്, പകരം ചോദിക്കുമോ?

ദുബായ്/അബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വീണ്ടും ക്ലാസിക്ക് റിപ്ലേ. സൂപ്പര്‍ ഫോറിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ മുന്‍ ജേതാക്കളും ബദ്ധവൈരികളുമായ പാകിസ്താനെ നേരിടുമ്പോള്‍ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ ബംഗ്ലാദേശ് അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്താനുമായി കൊമ്പുകോര്‍ക്കും.

ഇരു മല്‍സരങ്ങളും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് അരങ്ങേറുന്നത്. ഇന്ത്യ-പാകിസ്താന്‍ പോര് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും അഫ്ഗാനിസ്താന്‍ ബംഗ്ലാദേശ് പോര് അബുദാബിയിലുമാണ് നടക്കുക.

ഇന്ത്യ vs പാകിസ്താന്‍

ഇന്ത്യ vs പാകിസ്താന്‍

വിജയത്തോടെ ഫൈനല്‍ സാധ്യത സജീവമാക്കാനുറച്ചാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം കൊമ്പുകോര്‍ക്കുന്നത്. സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ബംഗ്ലാദേശിനെയും പാകിസ്താന്‍ മൂന്ന് വിക്കറ്റിന് അഫ്ഗാനിസ്താനെയും തോല്‍പ്പിച്ചിരുന്നു.

നിലവില്‍ രണ്ട് പോയിന്റ് വീതമാണ് ഇരു ടീമിനും സൂപ്പര്‍ ഫോര്‍ റൗണ്ടിലുള്ളത്. മികച്ച റണ്‍ ശരാശരിയില്‍ ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ഇന്ന് പാകിസ്താനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് ഫൈനല്‍ സാധ്യത ഏതാണ്ട് ഉറപ്പിക്കാനാവും. എന്നാല്‍, വിജയത്തോടെ ഫൈനല്‍ സാധ്യത സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താന്‍.

ആത്മവിശ്വസത്തോടെ ഇന്ത്യ; പകരം ചോദിക്കാന്‍ പാകിസ്താന്‍

ആത്മവിശ്വസത്തോടെ ഇന്ത്യ; പകരം ചോദിക്കാന്‍ പാകിസ്താന്‍

ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. ഗ്രൂപ്പ്ഘട്ടത്തിലാണ് ഇതിനു മുമ്പ് ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയത്.

മല്‍സരത്തില്‍ രോഹിത് ശര്‍മ പടനയിക്കുന്ന ഇന്ത്യ സര്‍ഫ്രാസ് അഹ്മദ് നയിക്കുന്ന പാകിസ്താനെ എട്ട് വിക്കറ്റിന് നാണംകെടുത്തിയിരുന്നു. ഈ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, നാണംകെട്ട തോല്‍വിക്ക് പകരം ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താന്‍.

ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

ഇന്ത്യയും പാകിസ്താനും 13 തവണയാണ് ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഏഴെണ്ണത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ പാകിസ്താന്‍ ജയിച്ചു. മഴയെത്തുടര്‍ന്ന് ഒരു മല്‍സരം ഉപേക്ഷിച്ചു.

യുഎഇയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ 27 തവണയാണ് ഏറ്റുമുട്ടിയത്. എട്ടെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 19 മല്‍സരങ്ങളില്‍ വിജയം പാകിസ്താനൊപ്പമായിരുന്നു.

ഇരു ടീമും ഓവറോള്‍ ഏറ്റുമുട്ടിയപ്പോള്‍ പാകിസ്താനൊപ്പമാണ് കൂടുതല്‍ വിജയം നിന്നത്. 130 മല്‍സരങ്ങളില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ 53 മല്‍സരങ്ങളില്‍ മത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 73 മല്‍സരങ്ങളിലും ജയം പാകിസ്താനൊപ്പം നിന്നു. നാല് മല്‍സരങ്ങള്‍ ഉപേക്ഷിച്ചു.

വിജയക്കുതിപ്പ് തുടരാന്‍ രോഹിത്പ്പട

വിജയക്കുതിപ്പ് തുടരാന്‍ രോഹിത്പ്പട

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീം കൂടിയാണ് രോഹിത് നയിക്കുന്ന ഇന്ത്യ.

സൂപ്പര്‍ ഫോറില്‍ ബംഗ്ലാ കടുവകളെ ഇന്ത്യ നിഷ്പ്രഭമാക്കിയിരുന്നു. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും തകര്‍പ്പന്‍ പ്രകടനമാണ് അവസാന രണ്ട് മല്‍സരങ്ങളിലും ഇന്ത്യ കാഴ്ചവച്ചത്. ബാറ്റിങില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മയും മികച്ച പ്രകടനം തുടരുമ്പോള്‍ ബൗളിങില്‍ ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, കേദര്‍ ജാദവ്, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യയുടെ നട്ടെല്ല്.

എന്നാല്‍, ഇന്ത്യക്കെതിരേ മാത്രമാണ് ടൂര്‍ണമെന്റില്‍ പാകിസ്താന്‍ തോല്‍വി വഴങ്ങിയിട്ടുള്ളത്. ഇത് പാകിസ്താന് ആശ്വസിക്കാന്‍ വക ഒട്ടും നല്‍കുന്നില്ല. കാരണം, സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്താനു മുന്നില്‍ പാകിസ്താന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

സാധ്യതാ ടീം

സാധ്യതാ ടീം

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, കേദര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രിത് ബുംറ.

പാകിസ്താന്‍: ഫഖ്ഹര്‍ സമാന്‍, ഇമാമുല്‍ ഹഖ്, ബാബര്‍ അസാം, ശുഐബ് മാലിക്ക്, സര്‍ഫ്രാസ് അഹ്മദ് (ക്യാപ്റ്റന്‍), ആസിഫ് അലി, ഷദാബ് ഖാന്‍, ഹാരിസ് സുഹൈല്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഉസ്മാന്‍ ഖാന്‍.

ബംഗ്ലാദേശ് vs അഫ്ഗാനിസ്താന്‍

ബംഗ്ലാദേശ് vs അഫ്ഗാനിസ്താന്‍

തോറ്റാല്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്താവുമെന്നതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ബംഗ്ലാദേശും അഫ്ഗാനിസ്താനും മുഖാമുഖം കൊമ്പുകോര്‍ക്കുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യക്കു മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പാകിസ്താനെ വിറപ്പിച്ചതിനു ശേഷമാണ് അഫ്ഗാനിസ്താന്‍ തോല്‍വി വഴങ്ങിയത്.

ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമും മുഖാമുഖം വരുന്നത്. ഗ്രൂപ്പ്ഘട്ടത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ അഫ്ഗാനിസ്താന്‍ 136 റണ്‍സിന് ബംഗ്ലാദേശിനെ നാണംകെടുത്തിയിരുന്നു. സ്ഥിരതയുള്ള പ്രകടനം കൊണ്ട് എതിരാളികളുടെ കൈയ്യടി നേടിയ ടീം കൂടിയാണ് അഫ്ഗാനിസ്താന്‍. ബംഗ്ലാദേശിനെതിരേ വിജയം തുടരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് അസ്ഗര്‍ അഫ്ഗാന്‍ നയിക്കുന്ന അഫ്ഗാന്‍പ്പട. എന്നാല്‍, പകരം ചോദിച്ച് ടൂര്‍ണമെന്റില്‍ തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് മഷ്‌റഫെ മോര്‍ത്തസ നയിക്കുന്ന ബംഗ്ലാ കടുവകള്‍.

Story first published: Sunday, September 23, 2018, 12:14 [IST]
Other articles published on Sep 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+