വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ പോരാട്ടം; ആരാകും ഗ്രൂപ്പ് ജേതാക്കള്‍?

By Rajesh Mc

അബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമന്റില്‍ വ്യാഴാഴ്ച ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിലെ ജേതാക്കളെ നിശ്ചയിക്കുന്ന മത്സരം ഫലം എന്തായാലും ഇരു ടീമുകളെയും ബാധിക്കില്ല. ഗ്രൂപ്പിലെ മറ്റൊരു ടീമായിരുന്ന ശ്രീലങ്ക നേരത്തെ ടൂര്‍ണമെന്റില്‍നിന്നും പുറത്തായിരുന്നു. അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്‌റ്റേഡിയത്തിലാണ് തുല്യ ശക്തികളുടെ പോരാട്ടം നടക്കുക.

af-ban

ആദ്യ കളിയില്‍ ശ്രീലങ്കയെ 137 റണ്‍സിന് തകര്‍ത്ത ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ടീം അഫ്ഗാനിസ്ഥാനെതിരെയും വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. പ്രധാന ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാലിന് പരിക്കേറ്റത് ബംഗ്ലാദേശിന് തിരിച്ചടിയാണ്. ഇടതുകൈവിരലിന് പൊട്ടലേറ്റ തമീം നാട്ടിലേക്ക് മടങ്ങി. അതേസമയം, ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയ മുഷ്ഫിഖുര്‍ ഫോം നിലനിര്‍ത്തിയാല്‍ ബംഗ്ലാദേശിന് ജയം സ്വന്തമാക്കാം.

ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 91 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചിരുന്നു. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാന്‍ ദ്വീപ് രാഷ്ട്രത്തിനെതിരെ ഒരു ജയം സ്വന്തമാക്കുന്നത്. റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍ എന്നിവരുടെ സ്പിന്നിലാണ് അഫ്ഗാന്റെ പ്രതീക്ഷ. ഇരുവരും എതിര്‍ താരങ്ങളെ തളച്ചിടുന്ന ബൗളര്‍മാരാണ്. ഏറ്റവുമൊടുവില്‍ ബംഗ്ലാദേശുമായി എറ്റുമുട്ടിയപ്പോള്‍ 141 റണ്‍സിന്റെ തോല്‍വിയായിരുന്നു അഫ്ഗാനിസ്ഥാന്. എന്നാല്‍, നേരത്തെ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും സമീപകാലത്ത് ക്രിക്കറ്റില്‍ നടത്തിയ മുന്നേറ്റവും ഏതു ടീമിനേയും തോല്‍പ്പിക്കാന്‍ കഴിയുന്ന രീതിയിലേക്ക് അഫ്ഗാനിസ്ഥാന്റെ മികവ് ഉയര്‍ത്തിയിട്ടുണ്ട്.

Story first published: Thursday, September 20, 2018, 12:05 [IST]
Other articles published on Sep 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X