വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തയത്തില്‍ തോറ്റ് 1 മാസത്തെ ശമ്പളം പോയി; പാക് ക്രിക്കറ്റ് ആരാധകന്‍ ആത്മഹത്യ ചെയ്തു

By Muralidharan

ഇസ്ലാമാബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്താന്‍ ബംഗ്ലാദേശിനോട് തോറ്റതിന് പിന്നാലെ പാക് ആരാധകന്‍ ആത്മഹത്യ ചെയ്തു. മുഹമ്മദ് ഷഫീഖ് എന്ന 50 കാരനാണ് സ്വന്തം ടീം തോറ്റത് കൊണ്ട് ജീവനൊടുക്കിയത്. പഞ്ചാബ് ജലസേചന വകുപ്പില്‍ ക്ലര്‍ക്കാണ് ഇയാള്‍. കളിയില്‍ പാകിസ്താന്‍ ജയിക്കുമെന്ന് ഇയാള്‍ മറ്റൊരാളുമായി പന്തയത്തില്‍ ഏര്‍പ്പെട്ടിരുന്നു.

<strong>പാകിസ്താന്‍ പുറത്ത്: ഏഷ്യാകപ്പില്‍ ബംഗ്ലാദേശ് - ഇന്ത്യ ഫൈനല്‍!</strong>പാകിസ്താന്‍ പുറത്ത്: ഏഷ്യാകപ്പില്‍ ബംഗ്ലാദേശ് - ഇന്ത്യ ഫൈനല്‍!

പാകിസ്താന്‍ കളി തോറ്റതോടെ മുഹമ്മദ് ഷഫീഖിന് 1 മാസത്തെ ശമ്പളമാണ് നഷ്ടം വന്നത്. പന്തയത്തില്‍ തോറ്റ മുഹമ്മദ് ഷഫീക് വ്യാഴാഴ്ച ഓഫീസിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. മുഹമ്മദ് ഷഫീഖ് തന്റെ മാസശമ്പളമായ 30000 രൂപ പന്തയം വെച്ചതായി സഹോദരന്‍ മുഹമ്മദ് റംസാനും പറഞ്ഞു. ഈ പന്തയത്തില്‍ തോറ്റതുകൊണ്ടാണ് മുഹമ്മദ് ഷഫീഖ് ആത്മഹത്യ ചെയ്തത്.

pakistan

ആദ്യകളിയില്‍ ഇന്ത്യയില്‍ നിന്നും കനത്ത തോല്‍വി ഏറ്റുവാങ്ങിയ പാകിസ്താന്‍ ബംഗ്ലാദേശിനോടും കൂടി തോറ്റതോടെ ഏഷ്യാകപ്പിന്റെ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ ഒരു കളി അവശേഷിക്കെയാണ് പാകിസ്താന്‍ പുറത്തായത്. നാലില്‍ നാല് കളിയും ജയിച്ച് ഇന്ത്യയും മൂന്ന് കളികള്‍ ജയിച്ച് ബംഗ്ലാദേശുമാണ് ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്.

മിര്‍പൂരില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് 129 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 58 റണ്‍സെടുത്ത് സര്‍ഫ്രാസ് അഹമ്മദും 41 റണ്‍സുമായി ഷോയിബ് മാലികും മാത്രമാണ് പാകിസ്താന് വേണ്ടി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തത്. 48 റണ്‍സെടുത്ത സൗമ്യ സര്‍ക്കാറിന്റെ ബാറ്റിംഗ് മികവില്‍ ബംഗ്ലാദേശ് പാകിസ്താനെ 5 വിക്കറ്റിന് തോല്‍പിച്ചു.

Story first published: Friday, March 4, 2016, 16:22 [IST]
Other articles published on Mar 4, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X