വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ്: 'മിന്നല്‍ ഖവാജ' രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി, കുറിച്ചത് നിരവധി റെക്കോഡുകള്‍

സിഡ്‌നി: ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറിയുമായി ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജ. ആദ്യ ഇന്നിങ്‌സില്‍ അഞ്ചാമനായി ക്രീസിലെത്തിയ ഖവാജ 137 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 101 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സിലും തുടര്‍ച്ചയായി സെഞ്ച്വറി നേടുകയെന്നത് അധികമാര്‍ക്കും സാധിക്കാത്ത കാര്യമാണ്. ആഷസ് പോലൊരു ടെസ്റ്റില്‍ ഇത്തരമൊരു നേട്ടത്തിലെത്താന്‍ ഖവാജക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

സിഡ്‌നിയില്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമാണ് ഖവാജ. 1968-69ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡൗഗ് വാല്‍ട്ടേഴ്‌സും 2005-06ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റിക്കി പോണ്ടിങ്ങുമാണ് ഖവാജക്ക് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ആഷസ് ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ താരമാണ് ഖവാജ. 2019ലെ ആഷസ് ടെസ്റ്റിന് ശേഷം ടീമിന് പുറത്തായിരുന്ന ഖവാജ മടങ്ങിവരവില്‍ ഇംഗ്ലണ്ടിന്റെ ഉറക്കം കെടുത്തിയെന്ന് പറയാം.

അഞ്ചാം നമ്പറിലോ അതിന് താഴെയോ ബാറ്റിങ്ങിനിറങ്ങി സിഡ്‌നിയില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് ഖവാജ. ഡൗഗ് വാല്‍ട്ടേഴ്‌സാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്. കൂടാതെ ഇംഗ്ലണ്ടിനെതിരേ അഞ്ചാം നമ്പറിലോ അതിന് താഴെയോ ബാറ്റിങ്ങിനിറങ്ങി രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ഖവാജ. 1997ല്‍ സ്റ്റീവ് വോയും 2005ല്‍ ഇന്‍സമാം ഉല്‍ ഹഖുമാണ് ഇതിന് മുമ്പ് ഈ റെക്കോഡിലേക്കെത്തിയത്.

usmankhawaja

എന്തായാലും മടങ്ങിവരവിലെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് ടീമില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിക്കാന്‍ ഖവാജക്ക് സാധിച്ചേക്കും. ആദ്യ ഇന്നിങ്‌സില്‍ 260 പന്തുകള്‍ നേരിട്ട് 13 ബൗണ്ടറി ഉള്‍പ്പെടെയാണ് ഖവാജ 137 റണ്‍സ് നേടിയത്. സ്റ്റുവര്‍ട്ട് ബ്രോഡ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ വേഗത്തില്‍ ബാറ്റ് വീശിയ അദ്ദേഹം 138 പന്തില്‍ നിന്നാണ് 101 റണ്‍സ് നേടിയത്. 10 ഫോറും രണ്ട് സിക്‌സുമാണ് ഖവാജ പറത്തിയത്.

ആദ്യ മൂന്ന് ടെസ്റ്റും ജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. നാലാം ടെസ്റ്റിലും ഡ്രൈവിങ് സീറ്റില്‍ ഓസ്‌ട്രേലിയയാണെന്ന് പറയാം. രണ്ടാം ഇന്നിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഓസ്‌ട്രേലിയ 388 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചത്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 30 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക്ക് ക്രോളിയും (22) ഹസീബ് ഹമീദുമാണ് (8) ക്രീസില്‍. ഒരു ദിവസം ബാക്കി നില്‍ക്കെ 358 റണ്‍സാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 416 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഖവാജയുടെ സെഞ്ച്വറി കൂടാതെ സ്റ്റീവ് സ്മിത്തിന്റെ (67) അര്‍ധ സെഞ്ച്വറിയും ടീമിന് കരുത്തായി. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 294 റണ്‍സില്‍ അവസാനിച്ചു. ജോണി ബെയര്‍സ്‌റ്റോയുടെയും (113),ബെന്‍ സ്‌റ്റോക്‌സിന്റെയും (66) പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഓസ്‌ട്രേലിയക്കുവേണ്ടി സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി.

122 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ അധിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. മാര്‍ക്കസ് ഹാരിസ് (27), ഡേവിഡ് വാര്‍ണര്‍ (3), മാര്‍നസ് ലബ്യൂഷെയ്ന്‍ (29), സ്റ്റീവ് സ്മിത്ത് (23) എന്നിവരെല്ലാം വലിയ സ്‌കോര്‍ നേടാതെ മടങ്ങി. രണ്ടാം ഇന്നിങ്‌സിലും ഖവാജ രക്ഷകനായപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ (74) അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഇംഗ്ലണ്ടിനായി ജാക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ആശ്വാസ ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് അവസാന ദിനം ഏറ്റവും മികച്ച പ്രകടനം നടത്തിയാലേ വിജയിക്കാന്‍ സാധിക്കുകയുള്ളൂ.

Story first published: Saturday, January 8, 2022, 14:11 [IST]
Other articles published on Jan 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X