വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കോലിയെ വളര്‍ത്തിയെടുത്തത് വെങ്‌സാര്‍ക്കര്‍, ഇത്രയും മികച്ച സെലക്ടര്‍ വേറെയില്ല'

ബിസിസിഐയുടെ മുന്‍ ഭരണാധികാരി ഷെട്ടിയാണ് പുകഴ്ത്തിയത്

ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളുമായ വിരാട് കോലിയെ രാജ്യത്തിനു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മുന്‍ സെലക്ടര്‍ ദിലീപ് വെങ്‌സാര്‍ക്കറാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ബിസിസിഐയുടെ മുന്‍ ഭരണാധികാരിയായ രത്‌നാകര്‍ ഷെട്ടി. കോലി അടുത്തിടെയാ ണ് കരിയറിലെ 100ാം ടെസ്റ്റ് ആഘോഷിച്ചത്. വെങ്‌സാര്‍ക്കറുടെ ദീര്‍ഘവീക്ഷണവും പ്ലാനിങുമാണ് ഇന്നു കാണുന്ന ലോകോത്തര ക്രിക്കറ്ററായി കോലിയെ മാറ്റിയെടുത്തതെന്നു ഷെട്ടി വ്യക്തമാക്കി.

ഓണ്‍ ബോര്‍ഡ്- മൈ ഇയേഴ്‌സ് വിത്ത് ബിസിസിഐ എന്ന തന്റെ പുസ്തകത്തിന്റെ ലോഞ്ചില്‍ സംസാരിക്കവെയാണ് വെങ്‌സാര്‍ക്കറെ ഷെട്ടി വാനോളം പ്രശംസിച്ചത്. ബിസിസിഐയുടെ മുന്‍ മേധാവി ശരത് പവാറായിരുന്നു പുസ്തക പ്രകാശനച്ചടങ്ങ് നിര്‍വഹിച്ചത്.

1

ബിസിസിഐയിലുണ്ടായിരുന്ന തന്റെ കാലയളവില്‍ ദിലീപ് വെങ്‌സാര്‍ക്കറിനേക്കാള്‍ മികച്ചൊരു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ ഞാന്‍ കണ്ടിട്ടില്ല. വിരാട് കോലിയുടെ 100ാമത്തെ ടെസ്റ്റ് നമ്മള്‍ ഇആഘോഷിച്ചു. പക്ഷെ സത്യം എനിക്കറിയാം. 2008ലെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിനു ശേഷം തിരിച്ചെത്തിയ കോലിക്കു നിരന്തരം അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വന്നത് വെങ്‌സാര്‍ക്കറായിരുന്നു. ലോകകപ്പിനു പിന്നാലെ ഓസ്‌ട്രേലിയയില്‍ നടന്ന എമേര്‍ജിങ് പ്ലെയേഴ്‌സ് ടൂര്‍ണമെന്റിനായി കോലിയെ അദ്ദേഹം അയച്ചു. അന്നു ഫൈനലില്‍ കോലി സെഞ്ച്വറി നേടുകയും ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നതായി രത്‌നാകര്‍ ഷെട്ടി വ്യക്തമാക്കി.

2

ഈ ടൂര്‍ണമെന്റിലെ വിജയത്തിനു ശേഷം തിരിച്ചെത്തിയ വിരാട് കോലിയെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു പരിചയപ്പെടുത്തിയതും അന്നു മുഖ്യ സെലക്ടറായിരുന്ന ദിലീപ് വെങ്‌സാര്‍ക്കറായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വന്നതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു അര്‍ഹതപ്പെട്ടതാണന്നും രത്‌നാകര്‍ ഷെട്ടി പറഞ്ഞു.
ഇന്ത്യക്കു വേണ്ടി 116 ടെസ്റ്റുകളില്‍ കളിച്ച അനുഭവസമ്പത്തുള്ള താരം കൂടിയാണ് വെങ്‌സാര്‍ക്കര്‍. കോലിയെ പ്രൊമോട്ട് ചെയ്യുക മാത്രമല്ല മറ്റു പല സുപ്രധാന തീരുമാനങ്ങളും സെലക്ടറായിരുന്നപ്പോള്‍ അദ്ദേഹം കൈക്കൊണ്ടിട്ടുണ്ടെന്നും ഷെട്ടി അഭിപ്രായപ്പെട്ടു.

3

ഗ്രെഗ് ചാപ്പല്‍ മുഖ്യ കോച്ചായിരുന്ന സമയത്തു ഇന്ത്യന്‍ ക്രിക്കറ്റിനു മോശം സമയത്തിലൂടെ കടന്നുപോവേണ്ടി വന്നിരുന്നു. ഈ സമയത്തു ചില താരങ്ങള്‍ മാനസികമായി തളര്‍ന്നിരുന്നു. ദിലീപ് വെങ്‌സാര്‍ക്കര്‍ മുഖ്യ സെലക്ടറായി സ്ഥാനമേറ്റെടുത്ത ശേഷം ഇവരില്‍ പലരെയും അദ്ദേഹം ടീമിലേക്കു തിരികെ കൊണ്ടു വന്നിരുന്നു. കാരണം അത്തരത്തിലുള്ള തീരുമാനങ്ങളെടുക്കാനുള്ള ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു.

4

മാനസികമായി അത്രയും കരുത്തുറ്റ വ്യക്തിയായിരുന്നു വെങ്‌സാര്‍ക്കറെന്നും രത്‌നാകര്‍ ഷെട്ടി പ്രശംസിച്ചു.വെങ്‌സാര്‍ക്കറിനെ മാത്രമല്ല ബിസിസിഐയുടെയും ഐസിസിയുടെയും എംസിഎയുടെയും മുന്‍ മേധാവി കൂടിയായ ശരത് പവാറിനയും ഷെട്ടി പുകഴ്ത്തി.കാര്യങ്ങള്‍ നല്ല രീതിയില്‍ ചെയ്യാനുള്ള പ്രത്യേക മിടുക്ക് പവാറിനുണ്ടായിരുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷെട്ടിയുടെ പുസ്തക പ്രകാശനച്ചടങ്ങില്‍ ശരത് പവാറിനെക്കൂടാതെ ദിലീപ് വെങ്‌സാര്‍ക്കര്‍, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് പാട്ടീല്‍ എന്നിവരും ഇന്ത്യയുടെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ചില ചാരങ്ങളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Story first published: Wednesday, March 9, 2022, 17:40 [IST]
Other articles published on Mar 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X