അഫ്ഗാന്‍ താരത്തിന്റെ 'കള്ളക്കളി' പിടിച്ചു... പിഴയും ചുമത്തി, കുരുക്കിലായത് വെടിക്കെട്ട് താരം ഷഹസാദ്

Written By:

കാബൂള്‍: അനുമതി വാങ്ങാതെ പാകിസ്താനിലെ ഒരു ക്ലബ്ബിനു വേണ്ടി കളിച്ച അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരം കുടുങ്ങി. സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹസാദാണ് കുരുക്കില്‍പ്പെട്ടത്. 4,400 അമേരിക്കന്‍ ഡോളര്‍ പിഴയായി അടയ്ക്കാന്‍ ദേശീയ ക്രിക്കറ്റ് ബോര്‍ഡ് താരത്തോടു നിര്‍ദേശിച്ചിട്ടുണ്ട്. പാകിസ്താനിലെ പെഷാവറില്‍ നടന്ന ഒരു ടൂര്‍ണമെന്റിലാണ് ദേശീയ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതി വാങ്ങാതെ ഷഹസാദ് കളിച്ചത്.

1

സിംബാബ് വെയില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായി 2019ല്‍ നടക്കാനിരിക്കുന്ന ലോകകപ്പിലേക്കു അഫ്ഗാന്‍ യോഗ്യത കരസ്ഥമാക്കിയിരുന്നു. ഇതു കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് 30 കാരനായ ഷഹസാദ് ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ കളിക്കാന്‍ പാകിസ്താനിലേക്കു പോയത്. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസ്ബി) അംഗീകരിച്ചിട്ടില്ലാത്ത മല്‍സരങ്ങളില്‍ കളിക്കണമെങ്കില്‍ താരങ്ങള്‍ ബോര്‍ഡിന്റെ അനുമതി വാങ്ങണമെന്നാണ് നിയമം. ഇതു ലംഘിച്ചതിനെ തുടര്‍ന്നാണ് ഷഹസാദിന് പിഴ ചുമത്തിയത്.

തോറ്റു മതിയായി... ചാംപ്യന്‍മാര്‍ക്കു വേണം ഒരു ജയം, മുംബൈക്ക് അഗ്നിപരീക്ഷ

വോള്‍ഫ്‌സ്- പ്രീമിയര്‍ ലീഗിലെ പുതിയ എന്‍ട്രി... ഇന്ത്യക്കും അഭിമാന നിമിഷം, പുതിയ റെക്കോര്‍ഡ്

2

ഇതാദ്യമായല്ല ഷസഹാദ് വിവാദത്തില്‍ കുടുങ്ങുന്നത്. സിംബാബ്‌വെയില്‍ വച്ചു മല്‍സരത്തിനിടെ രോഷാകുലനായി പിച്ചില്‍ ബാറ്റ് കൊണ്ട് ഇടിച്ചതിന് താരത്തെ രണ്ടു മല്‍സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ശേഷം കളിക്കളത്തില്‍ തിരിച്ചെത്തി മൂന്നാം മാസത്തിലാണ് വീണ്ടുമൊരു വിലക്ക് ഷഹസാദിനു നേരിട്ടത്. ഇപ്പോഴത്തെ പുതിയ സംഭവത്തിന്റെ പേരില്‍ താരത്തെ ടീമില്‍ നിന്നു പുറത്താക്കില്ലെന്നു എസിബി മേധാവി അറിയിച്ചു. എന്നാല്‍ ഇനിയുമൊരിക്കല്‍ കൂടി ഇതുപോലെ വിവാദത്തില്‍ പെട്ടാല്‍ ഷഹസാദിനെ ക്രിക്കറ്റില്‍ നിന്നും വിലക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 17, 2018, 8:45 [IST]
Other articles published on Apr 17, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍