ലോകകപ്പ് പ്രതീക്ഷ കാത്ത് അഫ്ഗാന്‍... ഇനിയൊരു കടമ്പ കൂടി, ഒപ്പം ഒരു അത്ഭുതവും

Written By:

ഹരാരെ: പുറത്താവലിന്റെ വക്കിലായിരുന്ന അഫ്ഗാനിസ്താന്‍ അവസാന മല്‍സരങ്ങളിലെ മികച്ച പ്രകടനത്തോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് യോഗ്യത പ്രതീക്ഷ നിലനിര്‍ത്തി. കഴിഞ്ഞ മല്‍സരത്തില്‍ യുഎഇയെ അഞ്ചു വിക്കറ്റിനാണ് അഫ്ഗാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 43 ഓവറില്‍ 177 റണ്‍സിന് അഫ്ഗാന്‍ എറിഞ്ഞുവീഴ്ത്തി. അഞ്ചു വിക്കറ്റെടുത്ത സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് അഫ്ഗാന്‍ ബൗളിങില്‍ മികച്ചു നിന്നത്.

തന്റെ 'കോളേജിലെ ടോപ്പറാണ് ധോണി'... താരതമ്യത്തിന് അര്‍ഹനല്ലെന്ന് ഇന്ത്യയുടെ പുതിയ ഹീറോ കാര്‍ത്തിക്

പുത്തന്‍ ജഴ്‌സിയില്‍ മെസ്സിയും റൊണാള്‍ഡോയും... കലിപ്പ് ലുക്ക്, ലോകകപ്പ് ജഴ്‌സി പുറത്തിറക്കി

1

മറുപടി ബാറ്റിങില്‍ 34.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്താന്‍ ലക്ഷ്യത്തിലെത്തി. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ അഫ്ഗാനെ ഗുലാബ്ദിന്‍ (74*), നജീബുള്ള (63*) എന്നിവരുടെ ഇന്നിങ്‌സുകളാണ് കരകയറ്റിയത്. ഒമ്പത് ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് റാഷിദ് അഞ്ചു പേരെ പുറത്താക്കിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന ബൗളറായി താരം മാറി.

2

യോഗ്യതാറൗണ്ടില്‍ ഇനി ഒരു മല്‍സരം മാത്രമാണ് അഫ്ഗാന് ശേഷിക്കുന്നത്. അടുത്ത കളിയില്‍ യുഎഇ സിംബാബ്‌വെയ്‌ക്കെതിരേ അട്ടിമറി ജയം നേടുന്നതിനൊപ്പം അയര്‍ലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ അഫ്ഗാന്‍ ലോകകപ്പിനു യോഗ്യത നേടും. അയര്‍ലന്‍ഡിനെതിരേ മികച്ച മാര്‍ജിനില്‍ ജയിക്കുകയെന്ന വെല്ലുവിളി കൂടി അഫ്ഗാനുണ്ട്. നിലവില്‍ സൂപ്പര്‍ സിക്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് അഫ്ഗാന്‍. നാലു കളികളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച അഫ്ഗാന്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, March 21, 2018, 11:59 [IST]
Other articles published on Mar 21, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍