വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫിഞ്ച്... അഥവാ ഐപിഎല്ലിലെ 'ടൂറിസ്റ്റ്', അപൂര്‍വ്വ റെക്കോര്‍ഡ്

ഏഴു വ്യത്യസ്ത ടീമുകള്‍ക്കു വേണ്ടി കളിച്ച ഏക താരം

By Manu

ബെംഗളൂരു: ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചിന് അപൂര്‍വ്വ റെക്കോര്‍ഡ്. ഐപിഎല്ലില്‍ ഏഴു വ്യത്യസ്ത ടീമുകള്‍ക്കു വേണ്ടി കളിച്ച താരമെന്ന നേട്ടമാണ് ഫിഞ്ചിനെ തേടിയെത്തിയത്.

2010ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ അരങ്ങേറിയ ഫിഞ്ച് പിന്നീട് ഏഴു ടീമുകളില്‍ മാറി മാറി കളിച്ചു.ഇത്തവണത്തെ ലേലത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് 31 കാരനായ താരത്തെ സ്വന്തമാക്കിയത്.

രാജസ്ഥാനിലൂടെ തുടക്കം

രാജസ്ഥാനിലൂടെ തുടക്കം

2010ലെ ഐപിഎല്ലില്‍ രാജസ്ഥാന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. തൊട്ടടുത്ത സീസണില്‍ ഫിഞ്ച് ഡല്‍ഹിഡെയര്‍ഡെവിള്‍സിലെത്തി. ഒരു സീസണ്‍ കൂടി താരം ഇവിടെ തുടര്‍ന്നു. ഡല്‍ഹിയിലും താരത്തിന് അവസരങ്ങള്‍ കുറവായിരുന്നു. രണ്ടു സീസണുകളിലും കൂടി ആകെ കളിച്ചത് എട്ടു മല്‍സരങ്ങളാണ്.

പൂനെ വാരിയേഴ്‌സിലേക്ക്

പൂനെ വാരിയേഴ്‌സിലേക്ക്

2013ലെ ഐപിഎല്ലില്‍ ഫിഞ്ച് പൂനെ വാരിയേഴ്‌സിന്റെ ഭാഗമായി. ഇതോടെയാണ് താരത്തിന്റെ സമയം തെളിഞ്ഞത്. ടീം തകര്‍ന്നടിഞ്ഞെങ്കിലും ഫിഞ്ചിന്റെ ബാറ്റിങ് പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 14 മല്‍സരങ്ങളില്‍ നിന്ന് 456 റണ്‍സാണ് താരം ഈ സീസണില്‍ നേടിയത്. സീസണില്‍ പൂനെയുടെ ടോപ്‌സ്‌കോററും ഫിഞ്ചായിരുന്നു. സീസണിന്റെ അവസാന ഘട്ടത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവിയും അദ്ദേഹത്തെ തേടിയെത്തി.

ഹൈദരാബാദില്‍

ഹൈദരാബാദില്‍

2013ലെ ഐപിഎല്ലിനു ശേഷം പൂനെ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയത് ഫിഞ്ചിന് തിരിച്ചടിയായി. ഇതോടെ താരത്തിന് പുതിയ ടീം തേടേണ്ടിവന്നു. 2014ലെ ലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറു കോടി രൂപയ്ക്ക് ഫിഞ്ചിനെ തങ്ങളുടെ ടീമിലേക്ക് കൊണ്ടുവന്നു. 2013ലെ പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കിലും ഫിഞ്ച് നിരാശപ്പെടുത്തിയില്ല. ഹൈദരാബാദിനു വേണ്ടി 13 മല്‍സരങ്ങളില്‍ നിന്ന് ഓസീസ് താരം 309 റണ്‍സെടുത്തു. സീണില്‍ ഹൈദരാബാദിന് ആദ്യ ജയം സമ്മാനിച്ചതും ഫിഞ്ചായിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഹൈദരാബാദ് തോല്‍പ്പിച്ച കളിയില്‍ ഫിഞ്ച് 53 പന്തില്‍ നിന്ന് 88 റണ്‍സ് അടിച്ചെടുത്തിരുന്നു.

ഗുജറാത്ത് ലയണ്‍സിന്റെ താരം

ഗുജറാത്ത് ലയണ്‍സിന്റെ താരം

2015 സീസണില്‍ ഫിഞ്ച് ഹൈദരാബാദ് വിട്ട് മുംബൈ ഇന്ത്യന്‍സിന്റെ തട്ടകത്തിലെത്തി. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മൂന്നാമത്തെ കളിക്കിടെ കണംകാലിനേറ്റ പരിക്ക് സീസണില്‍ താരത്തിന് തിരിച്ചടിയായി. 2016ലെ ഐപിഎല്‍ ലേലത്തില്‍ ഫിഞ്ചിനെ ടൂര്‍ണമെന്റിലെ പുതുമുഖങ്ങളായ ഗുജറാത്ത് ലയണ്‍സ് വാങ്ങി. 1.50 കോടിയാണ് ഫിഞ്ചിനു വേണ്ടി ഗുജറാത്ത് ചെലവഴിച്ചത്. ഗുജറാത്തിനു വേണ്ടി 13 മല്‍സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികളടക്കം ഓസീസ് ഓപ്പണര്‍ 393 റണ്‍സ് നേടി. പ്രാഥമികറൗണ്ടിലെ അവസാന മല്‍സരങ്ങളിലാണ ഫിഞ്ച് കൂടുതല്‍ മികച്ച പ്രകടനം നടത്തിയത്.

ഒടുവില്‍ പഞ്ചാബില്‍

ഒടുവില്‍ പഞ്ചാബില്‍

കഴിഞ്ഞ സീസണിലും ഫിഞ്ച് ഗുജറാത്തിനൊപ്പമായിരുന്നു. 13 മല്‍സരങ്ങളില്‍ നിന്ന് 300 റണ്‍സും നേടാന്‍ താരത്തിനു കഴിഞ്ഞു. സീസണിനു ശേഷം ഗുജറാത്ത് ഐപിഎല്ലിനോട് വിടപറഞ്ഞതോടെ ഇത്തവണ ഫിഞ്ച് വീണ്ടും ലേലത്തില്‍ ഉള്‍പ്പെടുകയായിരുന്നു. 6.2 കോടി രൂപയ്ക്കാണ് ഫിഞ്ച് കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തുന്നത്.

Story first published: Sunday, January 28, 2018, 10:16 [IST]
Other articles published on Jan 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X