വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മലിങ്ക, ബുംറ, സ്റ്റാര്‍ക്ക്- സൂപ്പര്‍ ഓവര്‍ ആരെ ഏല്‍പ്പിക്കും? ആകാഷ് ചോപ്ര പറയുന്നു

സ്പിന്നറെങ്കില്‍ റാഷിദ് ഖാനെന്നു ചോപ്ര

1

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ 'പെനല്‍റ്റി ഷൂട്ടൗട്ടെന്നു' ചൂണ്ടിക്കാണിക്കപ്പെടുന്നതാണ് സൂപ്പര്‍ ഓവര്‍. മല്‍സരം ടൈയില്‍ കലാശിച്ചാല്‍ വിജയികളിലെ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് സൂപ്പര്‍ ഓവറിനെയാണ്. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന്റെ ഫൈനലിലും സൂപ്പര്‍ ഓവര്‍ ലോകം കണ്ടു. അന്ന് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോര് ടൈയില്‍ കലാശിച്ചതോടെയാണ് സൂപ്പര്‍ ഓവര്‍ വേണ്ടി വന്നത്.

ലസിത് മലിങ്ക, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുംറ എന്നിവര്‍ തന്റെ ടീമിലുണ്ടെങ്കില്‍ ബുംറയെയാണ് താന്‍ പന്തേല്‍പ്പിക്കുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രശസ്ത കമന്റേറ്റര്‍ ആകാഷ് ചോപ്ര. സ്പിന്നറിലേക്കു വന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്‌നു പകരം അഫ്ഗാനിസ്താന്റെ റാഷിദ് ഖാനെയാണ് താന്‍ ആശ്രയിക്കുകയെന്നും ചോപ്ര പറയുന്നു.

മലിങ്ക പ്രായം ചെന്ന സിംഹം

മലിങ്ക പ്രായം ചെന്ന സിംഹം

മലിങ്കയെന്ന സിംഹത്തിനു പ്രായമായിക്കഴിഞ്ഞെങ്കിലും ഇരയെ എങ്ങനെ പിടിക്കണമെന്ന് മറന്നിട്ടില്ല. എന്നാല്‍ കരിയറിന്റെ ആദ്യകാലത്തായിരുന്നെങ്കില്‍ മലിങ്കയ്ക്കു പകരം മറ്റൊരാളെ തിരഞ്ഞെടുക്കുന്നത് അനീതിയാവും. കഴിഞ്ഞ സീസണിലെ ഫൈനലില്‍ നിര്‍ണായകമായ അവസാന ഓവര്‍ ബൗള്‍ ചെയ്ത് മുംബൈ ഇന്ത്യന്‍സിന് മലിങ്ക ജയം നേടിക്കൊടുത്തിരുന്നു. എങ്കിലും ബുംറ ടീമിലുണ്ടെങ്കില്‍ മലിങ്കയ്ക്കു പകരം താന്‍ അദ്ദേഹത്തെയാവും തിരഞ്ഞെടുക്കുകയെന്നു ചോപ്ര വ്യക്തമാക്കി.

സ്റ്റാര്‍ക്കിന് എല്ലാം വഴങ്ങില്ല

സ്റ്റാര്‍ക്കിന് എല്ലാം വഴങ്ങില്ല

ഉയരവും റിവേഴ്‌സ് സ്വിങ് യോര്‍ക്കറുകള്‍ എറിയാനുള്ള മിടുക്കുമുണ്ടെങ്കിലും സ്റ്റാര്‍ക്കിന് സ്ലോ ബോളുകളും ബൗണ്‍സറുകളും അത്ര നന്നായി എറിയാനാവില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ഓവറിലെ ആറു പന്തും യോര്‍ക്കര്‍ എറിയാന്‍ സ്റ്റാര്‍ക്കിനാവും. ഓവര്‍ ദി വിക്കറ്റും റൗണ്ട് ദി വിക്കറ്റുമെല്ലാം അദ്ദേഹം ബൗള്‍ ചെയ്യും. സ്റ്റാര്‍ക്ക് മികച്ച ഫോമിലാണെങ്കില്‍ സൂപ്പര്‍ ഓവറിന് അദ്ദേഹത്തെ താന്‍ തിരഞ്ഞെടുത്തേക്കും. സ്റ്റാര്‍ക്ക്, ബുംറ ഇവരില്‍ നിന്നൊരാളെ തിരഞ്ഞെടുക്കുക കടുപ്പമാണ്. നിങ്ങള്‍ ഓസ്‌ട്രേലിയക്കാരനാണെങ്കില്‍ സ്റ്റാര്‍ക്കിനെയും ഇന്ത്യക്കാരനെങ്കില്‍ ബുംറയെയും തിരഞ്ഞെടുക്കുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ബുംറ മതി

ബുംറ മതി

ബുംറയുടെ പ്രകടനം വളരെ അടുത്ത് വീക്ഷിക്കാന്‍ തനിക്കായിട്ടുണ്ട്. ഇന്ത്യക്കാരനായതിനാല്‍ തന്നെ ബുംറയ്ക്കാണ് താന്‍ സൂപ്പര്‍ ഓവര്‍ നല്‍കുക. മിച്ചെല്‍ സ്റ്റാര്‍ക്ക് സൂപ്പര്‍ ഓവറില്‍ ബൗണ്ടറി വഴങ്ങിയേക്കും. പക്ഷെ ബുംറയുടെ ഓവറില്‍ ഇത് ബുദ്ധിമുട്ടാണ്. സ്ലോ പന്തുകളും യോര്‍ക്കറുകളും വ്യത്യസ്തമായ ബൗളിങ് ആക്ഷനുമെല്ലാം ബുംറയെ വളരെ സ്‌പെഷ്യലാക്കുന്നതായും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

സ്പിന്നറെങ്കില്‍ റാഷിദ്

സ്പിന്നറെങ്കില്‍ റാഷിദ്

സൂപ്പര്‍ ഓവര്‍ സ്പിന്നറെ ഏല്‍പ്പിക്കുകയാണെങ്കില്‍ റാഷിദിനേക്കാള്‍ മികച്ചൊരാള്‍ നിലവില്‍ മല്‍സരരംഗത്തില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു. റാഷിദുമായി താരതമ്യം ചെയ്യാവുന്ന മറ്റൊരു ബൗളറില്ല. അത്രയും വ്യത്യസ്തനാണ് അദ്ദേഹം. നന്നായി ടേണ്‍ ചെയ്യുന്ന, ബാറ്റിങ് ദുഷ്തരമായ പിച്ചാണെങ്കില്‍ സൂപ്പര്‍ ഓവറില്‍ റാഷിദിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കും. സുനില്‍ നരെയ്‌നേക്കാള്‍ മുകളിലാണ് റാഷിദെന്നും ചോപ്ര വ്യക്തമാക്കി.
എന്നാല്‍ വിരാട് കോലി, രോഹിത് ശര്‍മ, കിരോണ്‍ഡ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍ എന്നിവരെപ്പോലുള്ള വമ്പനടിക്കാര്‍ സൂപ്പര്‍ ഓവറില്‍ എതിര്‍ ടീമിനായി ഇറങ്ങുമ്പോള്‍ സ്പിന്നറെക്കൊണ്ട് ബൗള്‍ ചെയ്യിപ്പിക്കുന്നത് എത്രത്തോളം വിജയകരമാവുമെന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, August 11, 2020, 13:36 [IST]
Other articles published on Aug 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X