
എം എസ് ധോണി (7)
ജൂലൈ എഴിനാണ് എം എസ് ധോണിയുടെ ജന്മദിനം. അതുകൊണ്ടാണോ ധോണി ഏഴാം നമ്പർ ജേഴ്സി സ്വീകരിച്ചത്. അതെ എന്ന് ചിലർ പറയുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ്. സച്ചിന്‌റെ പത്താം നമ്പർ കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ ജേഴ്സി നമ്പർ ധോണിയുടെ 7 തന്നെ. ഐ പി എല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ധോണി ഏഴാം നമ്പറിട്ടാണ് കളിക്കുക. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്റെ ജേഴ്സി നമ്പർ വിരമിച്ചാൽ അത് ഒട്ടും അധികമാകില്ല.

വിരാട് കോലി (18)
29 വയസ്സേ ആയിട്ടുള്ളൂ ഇന്ത്യയുടെ ക്യാപ്റ്റനും റൺമെഷീനുമായ വിരാട് കോലിക്ക്. ഇപ്പോൾ റിട്ടയർമെന്റിനെക്കുറിച്ച് കോലി പോലും ചിന്തിക്കുന്നുണ്ടാകില്ല. അണ്ടർ 19 കാലം മുതൽ കോലി ഉപയോഗിക്കുന്ന ജേഴ്സി നമ്പറാണ് 18. കോലി റിട്ടയർ ചെയ്യുമ്പോൾ പതിനെട്ടാം നന്പർ മറ്റാരും ഉപയോഗിക്കാൻ സാധ്യതയില്ല എന്നാണ് സച്ചിൻ എപ്പിസോഡ് സൂചിപ്പിക്കുന്നത്.

കുമാർ സംഗക്കാര (11)
ഇന്ത്യയ്ക്ക് സച്ചിൻ എന്തായിരുന്നോ അതായിരുന്നു ശ്രീലങ്കയ്ക്ക് കുമാർ സംഗക്കാര. ഇന്ത്യയിലെ പോലെ ജേഴ്സി റിട്ടയർ ചെയ്യുന്ന പരിപാടിയൊന്നും ശ്രീലങ്കൻ ക്രിക്കറ്റിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ അതിന് ഏറ്റവും നല്ല ചോയിസ് കുമാർ സംഗക്കാരയുടെ പതിനൊന്നാം നമ്പർ തന്നെയാണ്.

റിക്കി പോണ്ടിംഗ് (14)
ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെയും ബാറ്റ്സ്മാൻമാരുടെയും കൂട്ടത്തിൽ റിക്കി പോണ്ടിംഗിന്റെ പേര് കാണാം. അത് തന്നെ പോണ്ടിംഗിൻറെ ക്ലാസ്. 14 ആയിരുന്നു റിക്കി പോണ്ടിംഗിന്റെ ജേഴ്സിന നമ്പർ.

എ ബി ഡിവില്ലിയേഴ്സ് (17)
വർത്തമാന ക്രിക്കറ്റിൽ വിരാട് കോലിയോട് കിട പിടിക്കുന്ന ബാറ്റ്സ്മാൻമാരുടെ ലീഗിലാണ് എ ബി ഡിവില്ലിയേഴ്സിനും സ്ഥാനം. 2004ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഡിവില്ലിയേഴ്സിന്റെ ജേഴ്സി നമ്പർ ഒന്ന് തന്നെയാണ് - 17. ഫെബ്രുവരി പതിനേഴിനാണ് എ ബി ഡി ജനിച്ചത്.


Click it and Unblock the Notifications











