വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിട്ടിയ ഗ്യാപ്പില്‍ ഇന്ത്യ 4 വിക്കറ്റ് വീഴ്ത്തി... മഴയും രക്ഷിക്കില്ലേ വെസ്റ്റ് ഇന്‍ഡീസിനെ?

By Muralidharan

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം ടെസ്റ്റില്‍ രക്ഷിക്കാന്‍ ഇനി മഴയ്ക്ക് മാത്രമേ കഴിയൂ. 304 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി ബാറ്റിംഗിനിറങ്ങിയ അവര്‍ക്ക് 74 ഓവറുകള്‍ മഴമൂലം ഒഴിവായിക്കിട്ടി. പക്ഷേ ആകെ കളിക്കേണ്ടി വന്ന 16 ഓവറില്‍ അവര്‍ കളഞ്ഞുകുളിച്ചത് നാല് മുന്‍നിര വിക്കറ്റുകള്‍.

Read Also: ടീച്ചര്‍ കാ ദോസ്ത്...കാന്‍സര്‍ മരുന്ന് വില കുറച്ച കേസില്‍ ശൈലജ ടീച്ചര്‍ക്ക് ട്രോളുകള്‍!

മോശം കാലാവസ്ഥയും മഴയും രണ്ടാം ടെസ്റ്റിനെ രസംകൊല്ലിയാക്കാന്‍ നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരും വിട്ടുകൊടുത്തില്ല. മഴയൊഴിഞ്ഞ് വീണുകിട്ടിയ ചെറിയ ചെറിയ ഇടവേളകളില്‍ അവര്‍ ആഞ്ഞടിച്ചു. ആദ്യം കിട്ടിയ മൂന്നോവറില്‍ തന്നെ ഇഷാന്ത് ശര്‍മ ചന്ദ്രികയെ വീഴ്ത്തി. പിന്നാലെ ഷമിയും അമിത് മിശ്രയും ചേര്‍ന്നു.

നിലവില്‍ രണ്ടാം ടെസ്റ്റിലെ സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെയാണ്.

4 വിക്കറ്റിന് 48

4 വിക്കറ്റിന് 48

15.5 ഓവര്‍ ബാറ്റ് ചെയ്ത അവര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 48 റണ്‍സാണ്. ഒരു ദിവസത്തെ കളിയും 6 വിക്കറ്റും വിന്‍ഡീസിന് ബാക്കിയുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെക്കാള്‍ 256 റണ്‍സ് ഇപ്പോഴും പിന്നില്‍.

ഷമി സൂപ്പറാ

ഷമി സൂപ്പറാ

ഒരറ്റത്ത് നിര്‍ത്താതെ പന്തെറിഞ്ഞ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ആക്രമണം മുന്നില്‍നിന്ന് നയിച്ചത്. 7.5 ഓവറില്‍ 25 റണ്‍സിന് ഷമി 2 വിക്കറ്റ് വീഴ്ത്തി.

സാമുവല്‍സ് പരാജയമായി

സാമുവല്‍സ് പരാജയമായി

വെറ്ററന്‍ താരമായ മര്‍ലോണ്‍ സാമുവല്‍സിന്റെ പരാജയം വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടിയായി. അക്കൗണ്ട് തുറക്കുന്നതിന് മുന്നേ സാമുവല്‍സിനെ ഷമി ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു.

 മഴ രസംകൊല്ലി

മഴ രസംകൊല്ലി

നാലാം ദിവസം തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് കളി മുടങ്ങി. അഞ്ചാം ദിവസം ഭേദപ്പെട്ട കാലാവസ്ഥയാണ് കിംഗ്സ്റ്റണില്‍ പ്രതീക്ഷിക്കപ്പെടുന്നത്. പകുതി ഓവറുകളെങ്കിലും കളിക്കാന്‍ പറ്റിയാല്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ട്.

 ആദ്യവിക്കറ്റ്

ആദ്യവിക്കറ്റ്

വിന്‍ഡീസ് ഓപ്പണര്‍ ചന്ദ്രിക പവലിയനിലേക്ക് മടങ്ങുന്നു. ഇഷാന്ത് ശര്‍മയുടെ പന്തിലാണ് ചന്ദ്രിക ഔട്ടായത്.

Story first published: Wednesday, August 3, 2016, 10:42 [IST]
Other articles published on Aug 3, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X