വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുലിന് പിന്നാലെ രഹാനെയ്ക്കും സെഞ്ചുറി... ഇന്ത്യ 500ലെത്തി, 304 റണ്‍സിന്റെ ലീഡ്!

By Muralidharan

കിംഗ്സ്റ്റണ്‍: ഓപ്പണര്‍ കെ എല്‍ രാഹുലിന് പിന്നാലെ മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയ്ക്കും വെസ്റ്റ് ഇന്‍ഡീസില്‍ സെഞ്ചുറി. രഹാനെ പുറത്താകാതെ നേടിയ 107 റണ്‍സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 9 വിക്കറ്റിന് 500 എന്ന സ്‌കോറില്‍ ഒന്നാമിന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത് 106 റണ്‍സ്. ഇന്ത്യയ്ക്കിപ്പോള്‍ 304 റണ്‍സിന്റെ ലീഡുണ്ട്.

<strong>റെക്കോര്‍ഡ് സെഞ്ചുറി.. പക്ഷേ ഈ കെ എൽ രാഹുല്‍ കോലിക്കും കുംബ്ലെയ്ക്കും ഒരു തലവേദനയാണ്...</strong>റെക്കോര്‍ഡ് സെഞ്ചുറി.. പക്ഷേ ഈ കെ എൽ രാഹുല്‍ കോലിക്കും കുംബ്ലെയ്ക്കും ഒരു തലവേദനയാണ്...

മൂന്നാം ദിവസം തന്നെ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താം എന്ന പ്രതീക്ഷയില്‍ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. മോശം കാലാവസ്ഥയും മഴയും കാരണം പിന്നീട് കളി നടന്നില്ല. കിംഗ്സ്റ്റണില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. ഒരു ദിവസമെങ്കിലും കളി നടന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെ എറിഞ്ഞിട്ട് രണ്ടാം വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

രഹാനെയുടെ സെഞ്ചുറി

രഹാനെയുടെ സെഞ്ചുറി

237 പന്തില്‍ 13 ഫോറും 3 സിക്‌സും സഹിതമായിരുന്നു അജിന്‍ക്യ രഹാനെയുടെ സെഞ്ചുറി. 107 റണ്‍സുമായി രഹാനെ പുറത്താകാതെ നിന്നു. മധ്യനിര ബാറ്റ്‌സ്മാനായ രഹാനെയുടെ ഏഴാം സെഞ്ചുറിയാണ് ഇത്.

ചേസാണ് മെച്ചം

ചേസാണ് മെച്ചം

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന് വേണ്ടി മികച്ച ബൗളറായത്. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ചേസ് 36 ഓവറില്‍ 121 റണ്‍സിനാണ് 5 വിക്കറ്റെടുത്തത്.

ഹോള്‍ഡര്‍ പേടിപ്പിച്ചു

ഹോള്‍ഡര്‍ പേടിപ്പിച്ചു

ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ഗബ്രിയേലും കൂടിയുള്ള ഫാസ്റ്റ് ബൗളിംഗ് കൂട്ടുകെട്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ശരിക്കും പരീക്ഷിച്ചു. നിര്‍ഭാഗ്യവശാല്‍ ഇരുവര്‍ക്കും ഓരോ വിക്കറ്റുകളേ കിട്ടിയുള്ളൂ

സാഹയുടെ പിന്തുണ

സാഹയുടെ പിന്തുണ

രഹാനെയ്ക്ക് 47 റണ്‍സുമായി സാഹ മികച്ച പിന്തുണ നല്‍കി. അമിത് മിശ്ര 21ഉം ഉമേഷ് യാദവ് 19ഉം റണ്‍സെടുത്തു.

Story first published: Tuesday, August 2, 2016, 11:43 [IST]
Other articles published on Aug 2, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X