വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ബോക്‌സിങില്‍ എന്തു കൊണ്ട് ഇത്രയും വിവാദങ്ങള്‍? കാരണങ്ങളറിയാം

ഈ ഗെയിംസിലും ചില വിവാദങ്ങള്‍ ബോക്‌സിങിലുണ്ടായിരുന്നു

1

ടോക്കിയോ ഒളിംപിക്‌സില്‍ ഇത്തവണ ബോക്‌സിങില്‍ ചില വിവാദങ്ങള്‍ക്കു ലോകം സാക്ഷിയായിരുന്നു. ഇന്ത്യക്കാരുടെ ഭാഗത്തു നിന്നു നോക്കിയാല്‍ മുന്‍ ലോക ചാംപ്യനും ഇതിഹാസ വനിതാ താരവുമായ മേരികോമിന് നേരിട്ട പരാജയം ഏറെ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു. മല്‍സരത്തില്‍ താനാണ് ജയിച്ചതെന്നു ഉറപ്പിച്ച മേരികോം വിജയിയെ പ്രഖ്യാപിക്കുന്നതിനു മുമ്പ് കൈകള്‍ ഉയര്‍ത്തിയിരുന്നെങ്കിലും പ്രഖ്യാപനം വന്നതോടെ സ്തബ്ധയായിരുന്നു. നിര്‍ഭാഗ്യകരവും അവിശ്വസനീയവുമെന്നായിരുന്നു മല്‍സരശേഷം ഇതേക്കുറിച്ച് അവര്‍ പ്രതികരിച്ചത്.

എതിരാളിയെ തല കൊണ്ട് ഇടിച്ചെന്നു ചൂണ്ടിക്കാട്ടി മല്‍സരത്തില്‍ നിന്നും തന്നെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് റിങിനു പുറത്ത് കുത്തിയിരുന്ന് മൊറാദ് അലിയേവ് എന്ന ഫ്രഞ്ച് താരം പ്രതിഷേധിച്ചതും ചര്‍ച്ച ചെയ്യപ്പെട് സംഭവമായിരുന്നു. എന്തുകൊണ്ടായിരിക്കാം മറ്റു മല്‍സരങ്ങളെ അപേക്ഷിച്ച് ബോക്‌സിങില്‍ മാത്രം ഇത്രയുമധികം വിവാദങ്ങളും നാടകീയതയും സംഭവിക്കുന്നത്? കാരണങ്ങള്‍ പരിശോധിക്കാം.

ദൈര്‍ഘ്യം കുറവാണ്
ആധുനിക ഒളിംപിക്‌സ് ബോക്‌സിങില്‍ ഒരു മല്‍സരം മൂന്നു റൗണ്ടുകള്‍ മാത്രമേയുള്ളൂ. നിലവാരമുള്ള ഒരു മല്‍സരത്തില്‍ ഇത്രയും കുറഞ്ഞ സമയം കൊണ്ട് വിജയിയെ കണ്ടെത്തുകയെന്നത് അസാധ്യമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പലപ്പോഴും മൂന്നാം റൗണ്ടിലായിരിക്കും ഒരു ബോക്‌സര്‍ തന്റെ താളത്തിലേക്കു വരുന്നത്, പക്ഷെ അപ്പോഴേക്കും മല്‍സരം അവസാനിക്കുകയും ചെയ്യും.
ഒരു പ്രൊഫഷണല്‍ ബോക്‌സിങ് മല്‍സരത്തിന്റെ ദൈര്‍ഘ്യം 36 മിനിറ്റാണ്. പക്ഷെ വെറും ഒമ്പത് മിനിറ്റു കൊണ്ടാണ് ഒളിംപിക്‌സില്‍ ഒരു മല്‍സരം അവസാനിക്കുന്നത്. മാനസികരമായും ശാരീരികയുമായും എതിരാളിക്കു മേല്‍ ആധിപത്യം നേടാന്‍ ഒരു ബോക്‌സര്‍ക്കു സമയം കൂടുതല്‍ ആവശ്യമാണെന്നും അതുകൊണ്ടു തന്നെയാണ് മല്‍സരശേഷം പലപ്പോഴും വിജയികളെ പ്രഖ്യാപിക്കുമ്പോള്‍ വിമര്‍ശനങ്ങളുയരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2

ജഡ്ജസിന്റെ തീരുമാനം
ഓരോ മല്‍സരത്തിലും വിജയിയെ തീരുമാനിക്കുന്ന ജഡ്ജസിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങളും പലപ്പോഴും മല്‍സരവിധിയെ സ്വാധീനിക്കുന്നതായി കാണാം. അഞ്ചു ജഡ്ജസാണ് ഒളിംപപിക്‌സില്‍ ഒരു മല്‍സരത്തിന്റെ വിധി നിര്‍ണയിക്കാറുള്ളത്. ഏതെങ്കിലുമൊരു ജഡ്ജിന്റെ തീരുമാനം പോലും വിജയിയുടെ കാര്യത്തില്‍ നിര്‍ണായകമായി തീരും.
ഇത്തവണ നടന്ന അയര്‍ലാന്‍ഡിന്റെ കോണ്‍ലാനും റഷ്യയുടെ വ്‌ളാഡിമിര്‍ നികിതിനും തമ്മിലുള്ള മല്‍സരം ഇതിനു നല്ലൊരു ഉദാഹരണമായിരുന്നു. മല്‍സരത്തില്‍ ജയിച്ചത് നികിതിനായിരുന്നു. റഷ്യക്കു സ്വര്‍ണം നല്‍കാന്‍ ജഡ്ജസ് ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നായിരുന്നു മല്‍സരശേഷം ആരോപണമുയര്‍ന്നത്. മോഷണത്തിന് ഇരയായതു പോലെയാണ് അനുഭവപ്പെട്ടതെന്നായിരുന്നു കോണ്‍ലാന്റെ പ്രതികരണം.

മല്‍സരത്തിലെ നിയമങ്ങള്‍
ഒളിംപിക്‌സ് ബോക്‌സിങ് മല്‍സരങ്ങളിലെ നിയമങ്ങള്‍ വളരെ കര്‍ക്കശകമാണ്. നിസാര കാരണങ്ങളുടെ പേരില്‍പ്പോലും റഫറിക്കു മല്‍സരം നിര്‍ത്തിവയ്ക്കാനും ഒരു ബോക്‌സറെ അയോഗ്യനാക്കാനും സാധിക്കും.
ബ്രിട്ടന്റെ ഫ്രേസര്‍ ക്ലാക്കിനെതിരായ മല്‍സരത്തിനിടെ തല കൊണ്ട് ഇടിച്ചതിന്റെ പേരില്‍ അലിയേവിനെ അയോഗ്യനാക്കിയ സംഭവമെടുക്കാം. മുന്നറിയിപ്പ് പോലു നല്‍കാതെയാണ് റഫറി തന്നെ അയോഗ്യനാക്കിയതെന്നു അലിയേവ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇവയെല്ലാം നിയമത്തില്‍ പറഞ്ഞിട്ടുള്ളതാണെന്നും നമ്മള്‍ ഉണ്ടാക്കുന്നതല്ലെന്നുമായിരുന്നു ഇതേക്കുറിച്ച് ക്ലാര്‍ക്ക് പറഞ്ഞത്.
ബോക്‌സര്‍മാരുടെ സംരക്ഷണം കൂടുതല്‍ ഉറപ്പു വരുത്തുന്നതിനു വേണ്ടി ഒളിംപിക്‌സില്‍ നിയമങ്ങള്‍ കൂടുതല്‍ ശക്തമാണ്. നിസാര പിഴവുകളുടെ പേരില്‍ അയോഗ്യനാക്കപ്പെടുന്നതു കൊണ്ടു തന്നെ താരങ്ങളുടെ പ്രതിഷേധം ഉണ്ടാവുന്നത് സ്വാഭാവികവുമാണ്.

വ്യക്തിപരമായെടുക്കുന്നു
ഭൂരിഭാഗം ബോക്‌സര്‍മാരും മല്‍സരങ്ങളെ വ്യക്തിപരമായി എടുക്കുന്നവരാണ്.. ഒരു മല്‍സരം മാത്രമായി പലപ്പോഴും ഇവയെ അംഗീകരിക്കാന്‍ അവരുടെ മനസ്സ് സമ്മതിക്കില്ല. ഇതുകാരണം തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ പല ബോക്‌സര്‍മാരും മനസ്സ് മടുത്ത് മല്‍സരരംഗം ഉപേക്ഷിക്കാറുമുണ്ട്. വളരെ ഇഞ്ചോടിഞ്ചായ ഒരു മല്‍രത്തില്‍ പരാജയപ്പെട്ടാല്‍ ഈ തോല്‍വി അംഗീകരിക്കുകയെന്നത് ഒരു ബോക്‌സറെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒളിംപിക്‌സില്‍ 90 ശതമാനവും ഇങ്ങനെയാണ്.
ഒളിംപിക്‌സ് ബോക്‌സിങിലെ തോല്‍വിയോടെ വളരെ വൈകാരികമായിട്ടാണ് പല ബോക്‌സര്‍മാരും പ്രതികരിക്കാറുള്ളത്. ചിലര്‍ നിയന്ത്രണം വിടുകയും ചെയ്യാറുണ്ട്. അസാധാരണ ആത്മവിശ്വാസത്തോടെയായിരിക്കും ഭൂരിഭാഗം ബോക്‌സര്‍മാരും റിങിലെത്തുക. അതുകൊണ്ടു തന്നെ നന്നായി പോരാടിയിട്ടും പരാജയപ്പെടുകയാണണെങ്കില്‍ അതിനെ അവര്‍ വ്യക്തിപരമായിട്ടാണ് എടുക്കാറുള്ളത്.

Story first published: Tuesday, August 3, 2021, 14:03 [IST]
Other articles published on Aug 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X