ദംഗല്‍ സൂപ്പര്‍താരങ്ങളായ ഫോഗട്ട് സഹോദരിമാര്‍ ഏഷ്യന്‍ ഗെയിംസില്‍നിന്നും പുറത്ത്; കാരണം?

Posted By: rajesh mc

ദില്ലി: ദംഗല്‍ സിനിമയിലൂടെ ലോക ശ്രദ്ധനേടിയ ഇന്ത്യന്‍ ഗുസ്തി താരങ്ങളായ ഗീതാ ഫോഗട്ടും, ബബിതാ ഫോഗട്ടും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതായി റിപ്പോര്‍ട്ട്. ഇരുവരും കടുത്ത അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് ടീമില്‍ നിന്നും പുറത്താക്കിയതെന്നാണ് റസലിങ് ഫെഡറേഷന്‍ വിശദീകരണം.

അടത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ സഹോദരിമാര്‍ ഏഷ്യന്‍ ഗെയിംസിനായുള്ള ദേശീയ ക്യാമ്പില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എത്രയും പെട്ടെന്ന് വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇവരില്ലാതെയാകും ഇന്ത്യ ഏഷ്യന്‍ ഗെയിംസിനിറങ്ങുക. അതേസമയം, ബബിത പരിക്കുമൂലമാണ് വിട്ടുനില്‍ക്കുന്നതെന്ന വിശദീകരണം നല്‍കിയതായും സൂചനയുണ്ട്.

babita

ഇരുവരം മൂന്നു ദിവസത്തിനകം ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഗുസ്തി ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി. താരങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കോച്ചിനെ സമീപിച്ച് വഴി കണ്ടെത്തുകയാണ് വേണ്ടെന്നും ഫെഡറേഷന്‍ അറിയിപ്പില്‍ പറയുന്നുണ്ട്. മെയ് 10 മുതല്‍ 25വരെ ലക്‌നൗവില്‍ ക്യാമ്പ് നടക്കുകയാണ്.

ഓഗസ്ത് സപ്തബര്‍ മാസങ്ങളിലായി ഇന്തോനേഷ്യയിലാണ് ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്നത്. ഈ മാസം അവസാനം ഏഷ്യന്‍ ഗെയിംസിനായുള്ള ട്രയല്‍സ് നടക്കും. ഇതിന് മുന്‍പ് വിശദീകരണം നല്‍കി ക്യാമ്പില്‍ തിരിച്ചെത്താനാണ് ഫെഡറേഷന്റെ നിര്‍ദ്ദേശം. ഗീതയെയും, ബബിതയെയും കൂടാതെ മറ്റു ചില ഗുസ്തി താരങ്ങള്‍കൂടി ക്യാമ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ട്. ഫെഡറേഷനുമായുള്ള അകല്‍ച്ചയാണ് താരങ്ങളുടെ പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന.

Story first published: Thursday, May 17, 2018, 18:27 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍