കോമണ്‍വെല്‍ത്ത് ഗെയിംസ്; മത്സരത്തിനു മുന്‍പേ ആദ്യ മെഡല്‍ സ്വന്തമാക്കി വനിതാ ബോക്‌സര്‍

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തിരി തെളിയുന്നതിന് മുന്‍പേ ആദ്യ മെഡല്‍ സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ വനിതാ ബോക്‌സര്‍ തയ്‌ല റോബേര്‍ട്‌സണ്‍. ഗെയിംസിലെ മത്സരത്തിന് 9 ദിവസം ശേഷിക്കെയാണ് തയ്‌ല മെഡല്‍ നേടിയത്.

ഗെയിംസില്‍ 51 കിലോഗ്രാം വിഭാഗത്തിലാണ് തയ്‌ല മത്സരിക്കുന്നത്. ഈ ഇനത്തില്‍ ആകെ ഏഴു ബോക്‌സര്‍മാര്‍ മാത്രമേ പങ്കെടുക്കുന്നുള്ളു. ഇതോടെ നറുക്കെടുപ്പില്‍ പത്തൊമ്പതുകാരിക്ക് സെമിയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. സെമിയില്‍ പ്രവേശിച്ചാല്‍ വെങ്കലമെഡല്‍ ഉറപ്പാണെന്നതിനാല്‍ ഓസ്‌ട്രേലിയയ്ക്കുവേണ്ടി ആദ്യ മെഡലും ഈ ക്വീന്‍സ്‌ലന്‍ഡ്കാരിക്കുതന്നെ.

taylahrobertson

രാജ്യത്തിനുവേണ്ടി റിങ്ങിലിറങ്ങുന്നതും മത്സരിക്കുന്നതും വേറിട്ട അനുഭവമായിരിക്കുമെന്ന് തയ്‌ല പറഞ്ഞു. തയ്‌ലയ്ക്ക് ഭാഗ്യം തുണയായെന്നാണ് കോച്ച് മാര്‍ക്ക് ഇവാന്‍സിന്റെ പ്രതികരണം. ചില പുരുഷ ഇനങ്ങളില്‍ 24-26 ബോക്‌സര്‍മാര്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, വനിതാ ഇനത്തില്‍ കുറവാണ്. വെങ്കല മെഡല്‍ ഉറപ്പാണെങ്കിലും തങ്ങളുടെ ലക്ഷ്യം സ്വര്‍ണമാണെന്നും അദ്ദേഹം വ്യക്തമാക്കി.


Story first published: Wednesday, April 4, 2018, 17:21 [IST]
Other articles published on Apr 4, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍