ബാഡ്മിന്റണില്‍ ചരിത്രമെഴുതി; നാലാം സൂപ്പര്‍ സീരീസ് കിരീടവുമായി കെ ശ്രീകാന്ത്

Posted By:

പാരീസ്:ഫഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് പുരുഷ വിഭാഗത്തില്‍ ആദ്യ കിരീടം നേടുന്ന ഇന്ത്യന്‍ താരമായി ബാഡ്മിന്റണില്‍ ചരിത്രമെഴുതി കെ ശ്രീകാന്ത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ വീഴ്ത്തിയാണു ശ്രീകാന്ത് കിരീടം ചൂടിയത്. സ്‌കോര്‍: 21-14, 21-13.

സെഞ്ചുറി നമ്പർ 32.. ഫാസ്റ്റസ്റ്റ് 9000 റൺസ്.. മാൻ ഓഫ് ദി സീരിസ്.. വെറും കോലിയല്ല ഇത് കിംഗ് കോലി!!

ഈ സീസണില്‍ ശ്രീകാന്തിന്റെ നാലാം സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്. ഇതോടെ നാലു സിംഗിള്‍സ് കിരീടം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നേടുന്ന നാലാമത്തെ പുരുഷ താരമായി ശ്രീകാന്ത്. ലിന്‍ ഡാന്‍, ലീ ചോങ് വെയ്, ചെന്‍ ലോങ് എന്നിവരാണ് മറ്റു താരങ്ങള്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡെന്മാര്‍ക്ക് ഓപ്പണില്‍ ശ്രീകാന്ത് കിരീടം നേടിയത്.

sreekanth

ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സ്‌കോര്‍ സൂചിപ്പിക്കുംപോലെ ഏകപക്ഷീയമായിരുന്നു മത്സം. 34 മിനിറ്റു മാത്രം നീണ്ട മത്സരത്തില്‍ ശ്രീകാന്ത് അനായാസം വിജയം കണ്ടു. ആദ്യ സെറ്റില്‍ ജാപ്പനീസ് താരത്തിനെതിരെ മികച്ച ലീഡു നിലനിര്‍ത്തിയ ശ്രീകാന്ത്, രണ്ടാം ഗെയിമിലും മേധാവിത്വം തുടരുകയായിരുന്നു.

മോഹന്‍ലാലിന് അജു വര്‍ഗീസ് നല്‍കിയ വിശേഷണം... മറ്റെന്ത് പറയും ഈ അഭിനയ പ്രതിഭയെക്കുറിച്ച്!

മലയാളി താരം എച്ച്.എസ് പ്രണോയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്ന സെമിയില്‍ ശ്രീകാന്ത് ഫൈനലിലെത്തിയത്. പ്രണോയ്‌ക്കെതിരെ ആദ്യ ഗെയിം നഷ്ടമായതിനുശേഷം ശ്രീകാന്ത് തിരിച്ചുവരികയായിരുന്നു. സ്‌കോര്‍: 14-21, 21-19, 2-18. 24കാരനായ ശ്രീകാന്ത് നിലവില്‍ ലോകറാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ്.


Story first published: Monday, October 30, 2017, 8:48 [IST]
Other articles published on Oct 30, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍