സെഞ്ചുറി നമ്പർ 32.. ഫാസ്റ്റസ്റ്റ് 9000 റൺസ്.. മാൻ ഓഫ് ദി സീരിസ്.. വെറും കോലിയല്ല ഇത് കിംഗ് കോലി!!

Posted By:

കാൺപൂർ: ഫൈനൽ എന്ന് വിളിക്കാവുന്ന മൂന്നാം ഏകദിന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ സെഞ്ചുറിയോടെ വിരാട് കോലി വീണ്ടും മിന്നി. പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറിയാണ് ആരാധകർ കിംഗ് കോലി എന്ന് വിളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചെടുത്തത്. കരിയറിലെ മുപ്പത്തിരണ്ടാമത്തെ സെഞ്ചുറിയായിരുന്നു വിരാട് കോലിക്ക് ഇത്.

ബൂം ബൂം ഭുമ്ര.. ന്യൂസിലൻഡിനെ ഭുമ്ര എറിഞ്ഞ് വീഴ്ത്തി.. ഇന്ത്യയ്ക്ക് 6 റൺസ് വിജയം.. പരമ്പര!!

കഴിഞ്ഞില്ല, തകർപ്പൻ ഫോമിൽ തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വേറെയും പല വ്യക്തിഗത നേട്ടങ്ങളും മൂന്നാം ഏകദിനത്തിൽ സ്വന്തമാക്കി. കോലിക്ക് ഇതെല്ലാം, ഇന്ത്യയെ ജയിപ്പിക്കാനുള്ള പ്രയത്നങ്ങൾക്കിടെ കിട്ടുന്ന ബോണസ് മാത്രമായിരിക്കും. എന്നാൽ വെറും ഇരുപത്തിയെട്ടാം വയസ്സിൽ ഒരു ലെജൻഡായി കോലി മാറിക്കഴിഞ്ഞു. കാണാം, കാൺപൂരിൽ കോലി നേട്ടങ്ങൾ ഓരോന്നായി.

ഫാസ്റ്റസ്റ്റ് 9000

ഫാസ്റ്റസ്റ്റ് 9000

ഏകദിന ക്രിക്കറ്റിൽ വേഗം കൂടിയ 9000 റൺസ് നേട്ടം ഇനി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പേരിൽ. 194 ഇന്നിംഗ്സിൽ ഈ നേട്ടത്തിലെത്തിയ കോലി മറികടന്നത് സൗത്താഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സിനെ (205). 228 ഇന്നിംഗ്സിൽ 9000 കടന്ന ഗാംഗുലിയുടെ പേരിലായിരുന്നു ഇന്ത്യൻ റെക്കോർഡ്. സച്ചിൻ 9000 കടക്കാൻ 235 ഇന്നിംഗ്സ് കളിച്ചിരുന്നു.

ആറാമത്തെ ഇന്ത്യക്കാരൻ

ആറാമത്തെ ഇന്ത്യക്കാരൻ

ഏകദിനത്തിൽ 9000 റൺസിലെത്തുന്ന ആറാമത്തെ മാത്രം ഇന്ത്യക്കാരനാണ് വിരാട് കോലി. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, എം എസ് ധോണി എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുള്ളവർ. കഴിഞ്ഞ വർഷമാണ് എം എസ് ധോണി 9000 റൺസ് ക്ലബ്ബിലെത്തിയത്.

സെഞ്ചുറി നമ്പർ 32

സെഞ്ചുറി നമ്പർ 32

ഏകദിനത്തിലെ മുപ്പത്തിരണ്ടാം സെഞ്ചുറിയാണ് വിരാട് കോലി കാണ്‍പൂരിലെ മൂന്നാം ഏകദിനത്തില്‍ അടിച്ചത്. റിക്കി പോണ്ടിങിന്റെ 30 സെഞ്ചുറികളെ കോലി ഈ പരമ്പരയിൽ പിന്തള്ളിയിരുന്നു. 49 സെഞ്ചുറികളുമായി ഇനി സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ഇക്കാര്യത്തിൽ കോലിക്ക് മുന്നിലുള്ളത്.

മാൻ ഓഫ് ദ സീരിസ്

മാൻ ഓഫ് ദ സീരിസ്

മൂന്ന് ഇന്നിംഗ്സുകളിൽ നിന്നും രണ്ട് സെഞ്ചുറിയടക്കം 263 റൺസെടുത്ത വിരാട് കോലി തന്നെയാണ് മാൻ ഓഫ് ദ സീരിസും. 260 പന്തുകൾ ഫേസ് ചെയ്താണ് കോലി ഇത്രയും റൺസടിച്ചത്. 21 ഫോറും നാല് സിക്സും പറത്തി. ടോം ലാത്തം 206ഉം രോഹിത് ശർമ 174ഉം റൺസെടുത്തു.

അഭിനന്ദിച്ച് താരങ്ങൾ

അഭിനന്ദിച്ച് താരങ്ങൾ


വിരാട് കോലിയുടെ മാസ്മരിക ഫോമിനെ അഭിനന്ദിച്ച് മുൻതാരങ്ങൾ അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. വി വി എസ് ലക്ഷ്മൺ, വീരേന്ദർ സേവാഗ്, സുരേഷ് റെയ്ന, ആർ അശ്വിൻ എന്നിവർക്കൊപ്പം ആയിരക്കണക്കിന് ആരാധകരും മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ കോലിയുടെ നേട്ടം ആഘോഷിക്കുന്നു.

Story first published: Monday, October 30, 2017, 9:03 [IST]
Other articles published on Oct 30, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍