ഗെയിംസ് വിമര്‍ശനം: സൈന ക്ഷമ ചോദിച്ചു

By Ajith Babu
ഹൈദരാബാദ്: കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മണിക്കൂറുകള്‍ കഴിയും മുമ്പേ ലോകബാഡ്മിന്റണ്‍ താരവും കോമണ്‍വെല്‍ത്ത് ഗെയിംസ് ബ്രാന്‍ഡ് അംബാസിഡറുമായ സൈന നെഹ് വാള്‍ ക്ഷമ ചോദിച്ചു.

സ്‌റ്റേഡിയം നിര്‍മ്മാണത്തെയും ഗെയിംസ് നടത്തിപ്പിന്റെ മെല്ലപ്പോക്കിനേയും വിമര്‍ശിച്ച സൈന കോമണ്‍വെല്‍ത്ത് ഗെയിംസ് പോലെയുള്ള ഒരു വലിയ കായിക മേള നടത്താനുള്ള ശേഷി രാജ്യത്തിനുണ്ടോ എന്ന് സംശയവും പ്രകടിപ്പിച്ചിരുന്നു.

ബെയ്ജിങ്, മെല്‍ബണ്‍ തുടങ്ങിയ ഇടങ്ങളിലെ ഗെയിംസ് നടത്തിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ വളരെ പിറകിലാണെന്നും സൈന പറഞ്ഞു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മലക്കം മറഞ്ഞ സൈന തന്റെ പരാമര്‍ശങ്ങൡ ക്ഷമ ചോദിച്ചു.

തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയതില്‍ ഞാന്‍ ഖേദിക്കുന്നു. എന്റെ പ്രസ്താവന മാധ്യമങ്ങളില്‍ ഞാന്‍ ഉദ്ദേശിച്ച തരത്തിലല്ല വന്നത്. പലതും വളച്ചൊടിക്കുകയാണ് ഉണ്ടായത്. ഗെയിംസ് വന്‍ വിജയമായിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ സൈന പറഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, September 5, 2010, 10:11 [IST]
Other articles published on Sep 5, 2010
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X