കോമണ്‍വെല്‍ത്ത് ഗെയിംസ്: സിന്ധുവിന് പരിക്ക്, ഇന്ത്യ ആശങ്കയില്‍.... നഷ്ടമാവുമോ ഉറച്ച മെഡല്‍?

Written By:

ഹൈദരാബാദ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് വനിതാ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധുവിന് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയില്‍ പരിശീലവം നടത്തുന്നതിനിടെയാണ് ഒളിംപിക്, ലോക ചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവായ സിന്ധുവിന്റെ കണംകാലിനു പരിക്കേറ്റത്. എന്നാല്‍ പരിക്ക് അത്ര സാരമുള്ളതല്ലെന്നു പിന്നീട് പരിശോധനയില്‍ വ്യക്തമാവുകയായിരിരുന്നു. അടുത്ത മാസത്തെ കോണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതു താരത്തിന് അത്ര വലിയ തിരിച്ചടിയാവില്ലെന്നുമാണ് വിവരം. എങ്കിലും ഈ പരിക്ക് സിന്ധുവിന്റെ ഫോമിനെ ബാധിക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്.

നാണക്കേടുണ്ടാക്കിയവര്‍ ഇനി ഒപ്പം വേണ്ട, മൂന്നു പേരെയും തിരിച്ചയക്കും... ലേമാന്‍ കോച്ചായി തുടരും

അന്ന് ബ്രസീല്‍, ഇന്ന് അര്‍ജന്റീന (1-6)!! നാണംകെട്ടു, ജര്‍മനിയോട് കണക്കുതീര്‍ത്ത് ബ്രസീല്‍

1

മുഖ്യ കോച്ച് പുല്ലേല ഗോപീചന്ദിന്റെയും അസിസ്റ്റന്റ് കോച്ച് മുഹമ്മദ് സിയാദുത്തുല്ലയുടെയും മേല്‍നോട്ടത്തിലായിരുന്നു സിന്ധുവിന്റെ പരിശീലനം. പരിശീലനത്തിനിടെ കണംകകാലിനു ചെറിയ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ എംആര്‍ഐ സ്‌കാനിങിനു വിധേയമാക്കിയപ്പോള്‍ പരിക്ക് ഗൗരവമുള്ളതല്ലെന്ന് തെളിയുകയായിരുന്നു. എല്ലിന് പൊട്ടലേ ചതവോ സംഭവിച്ചിട്ടില്ലെന്നും സിന്ധുവിന്റെ പിതാവ് പിവി രാമണ്ണ പറഞ്ഞു.

2

ഒരു ദിവസം വിശ്രമിച്ച ശേഷം തൊട്ടടുത്ത ദിവസം സിന്ധുവിന് പരിശീലനം പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കാന്‍ ഇനിയും ദിവസങ്ങളുണ്. അതുകൊണ്ടു തന്നെ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക റാങ്കിങില്‍ മൂന്നാംസ്ഥാനത്തുള്ള സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ഫേവറിറ്റ് കൂടിയാണ്. 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം വെങ്കലം കൈക്കലാക്കിയിരുന്നു.

Story first published: Wednesday, March 28, 2018, 10:55 [IST]
Other articles published on Mar 28, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍