ആസ്‌ത്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍: കശ്യപിനു പിന്നാലെ സെയ്‌നയും പ്രണോയിയും പിന്‍മാറി

Posted By: Mohammed shafeeq ap

ന്യൂഡല്‍ഹി: ഇന്നാരംഭിക്കുന്ന ആസ്‌ത്രേലിയന്‍ ബാഡ്മിന്റണ്‍ ഒപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്ന് രണ്ട് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ കൂടി പിന്‍മാറി. പുരുഷ വിഭാഗം സിംഗിള്‍സില്‍ പി കശ്യപിനു പിന്നാലെ എച്ച്എസ് പ്രണോയിയും വനിതകളില്‍ ഇന്ത്യന്‍ സൂപ്പര്‍താരം സെയ്‌ന നെഹ്‌വാളുമാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത്. നിലവില്‍ ടൂര്‍ണമെന്റിലെ വനിതാ വിഭാഗം സിംഗിള്‍സിലെ ഒന്നാം സീഡുകാരി കൂടിയായിരുന്നു സെയ്‌ന.

sainanehwal

പുരുഷ വിഭാഗം സിംഗിള്‍സില്‍ പ്രണോയ് ഒന്നാം സീഡും കശ്യപ് ആറാം സീഡുകാരനുമായാണ് മല്‍സരിക്കേണ്ടിയിരുന്നത്. ഇരുവരും പിന്‍മാറിയെങ്കിലും പുരുഷ വിഭാഗം സിംഗിള്‍സില്‍ കിരീട പ്രതീക്ഷയുമായി രണ്ടാംം സീഡുകാരനായി സായ് പ്രനീതും നാലാം സീഡുകാരനായി സമീര്‍ വര്‍മയും ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നുണ്ട്. എന്നാല്‍, വനിതാ സിംഗിള്‍സിലും, പുരുഷ-വനിതാ ഡബിള്‍സിലും സൂപ്പര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. മെയ് എട്ടു മുതല്‍ 13 വരെ സിഡ്‌നിയിലെ സ്‌പോര്‍ട്‌സ് സെന്ററിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

Story first published: Tuesday, May 8, 2018, 16:19 [IST]
Other articles published on May 8, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍