ഞാന്‍ വിരമിക്കുന്നു, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പിവി സിന്ധുവിന്റെ ട്വീറ്റ്, കരിയര്‍ അവസാനിച്ചോ?

ദില്ലി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധുവിന്റെ ട്വീറ്റ് ആരാധകരെ ഞെട്ടിക്കുന്നു. ഞാന്‍ വിരമിക്കുന്നുവെന്ന സിന്ധുവിന്റെ ട്വീറ്റാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. ഡെന്‍മാര്‍ക്ക് ഓപ്പണാണ് അവസാനമായി ഞാന്‍ പിന്‍വാങ്ങുന്ന ടൂര്‍ണമെന്റ്. ഞാന്‍ വിരമിക്കുന്നു എന്നാണ് സിന്ധു കുറിച്ചത്. ആരാധകര്‍ ഒന്നടങ്കം സിന്ധുവിന്റെ ട്വീറ്റില്‍ മറുപടിയുമായി എത്തിയിട്ടുണ്ട്. എനിക്ക് ഹൃദയവേദന ഉണ്ടായെന്നായിരുന്നു ഒരാളുടെ മറുപടി. പകുതി മരിച്ച് പോയി എന്ന് മറ്റൊരു ആരാധകനും പറഞ്ഞു. എന്നാല്‍ സത്യാവസ്ഥ എന്താണ്. സിന്ധു ഈ പോസ്റ്റ് കൊണ്ട് വിരമിച്ചു എന്ന് തന്നെയാണോ ഉദ്ദേശിച്ചത്.

ഞാന്‍ എന്റെ ചിന്തകളെ ക്ലീനാക്കി കൊണ്ടുവരണമെന്ന് കുറച്ച് കാലമായി ചിന്തിക്കുന്നു. എന്നാല്‍ അത് ശരിയായി കൊണ്ടുവരാന്‍ സാധിക്കുന്നതില്‍ ഞാന്‍ ബുദ്ധിമുട്ടുകയാണെന്ന് ഞാന്‍ സമ്മതിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഞാന്‍ എന്റെ കളി അവസാനിപ്പിക്കുകയാണെന്ന്, നിങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കുകയോ, ആശയക്കുഴപ്പമുണ്ടാക്കുകയോ ചെയ്യുന്നത് എനിക്ക് മനസ്സിലാവും. എന്നാല്‍ നിങ്ങളിത് വായിച്ച് തീരും മുമ്പ് എനിക്ക് പറയാനുള്ളതെന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. അതിനെ നിങ്ങള്‍ പിന്തുണയ്ക്കുമെന്നും കരുതുന്നുവെന്ന് സിന്ധി കുറിച്ചു.

യഥാര്‍ത്ഥത്തില്‍ കോവിഡിനെ കുറിച്ചാണ് സിന്ധു ട്വീറ്റ് ചെയ്ത്. ഏത് കഠിനമായ എതിരാളിയെ നേരിടാനും ഞാന്‍ പരിശീലനം നടത്തിയിരുന്നു. മുമ്പും ഞാനത് ചെയ്തിട്ടുണ്ട്. എന്നാല്‍ അദൃശ്യനായ ഈ വൈറസിനെ ഞാന്‍ എങ്ങനെയാണ് നേരിടുക. ഈ കോവിഡ് കാലത്ത് ഒരുപാട് പേരുടെ ദുരന്തകഥകളാണ് കേട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് എനിക്ക് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കളിക്കാന്‍ സാധിക്കാത്തത് അതില്‍ അവസാനത്തേത്തായിരുന്നു. ഞാന്‍ നെഗറ്റിവിറ്റിയില്‍ നിന്ന് വിരമിക്കുന്നു. ഭയത്തില്‍ നിന്നും അനിശ്ചിതത്വത്തില്‍ നിന്നും വിരമിക്കുന്നുവെന്ന് സിന്ധു കുറിച്ചു.

ഞാന്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും വൈറസിനോടുള്ള അലംഭാവത്തോടെയുള്ള സമീപനത്തില്‍ നിന്നും പിന്‍വാങ്ങുന്നു എന്നും സിന്ധു ട്വീറ്റ് ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ കോവിഡ് ബോധവത്കരണമാണ് സിന്ധു തന്റെ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്. ഈ സമയത്ത് ജാഗ്രതയോടെ ഇരിക്കണമെന്നും, അലംഭാവം പാടില്ലെന്നും സിന്ധു പറയുന്നു. എന്നാല്‍ ഡെന്‍മാര്‍ക്ക് ഒാപ്പണില്‍ നിന്ന് സിന്ധു നേരത്തെ തന്നെ പിന്‍മാറിയതാണെന്ന് ആരാധകര്‍ അടക്കം മനസ്സിലാക്കിയിരുന്നില്ല. കാരണം കളിക്കാതെ ഒരു ടൂര്‍ണമെന്റ് എങ്ങനെ ഒരു താരത്തിന്റെ അവസാന മത്സരമായി മാറും എന്നതും യുക്തിയുടെ ഭാഗമാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, November 2, 2020, 15:56 [IST]
Other articles published on Nov 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X